Connect with us

നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്‌മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !

News

നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്‌മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !

നാണത്തോടെ അനുമോൾ ; കല്യാണ വിശേഷവുമായി ലക്ഷ്‌മി നക്ഷത്ര ; ചിന്നു അനുക്കുട്ടി കോംബോ ഏറ്റെടുത്ത് ആരാധകർ !

മലയാളി പ്രേക്ഷകർക്കിടയിൽ ഏറെ ശ്രദ്ധനേടിയ അവതാരകയാണ് ലക്ഷ്മി നക്ഷത്ര. തന്റേതായ അവതരണ ശൈലിയിലൂടെ വളരെ പെട്ടന്നാണ് ലക്ഷ്മി നക്ഷത്ര മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറുന്നത്.

ഫ്ളവേർസ് ടിവിയിൽ സംപ്രേഷണം ചെയ്യുന്ന സ്റ്റാർ മാജിക്ക് ഷോയാണ് ലക്ഷ്മി നക്ഷത്രയെ ജനപ്രീതിയിൽ എത്തിച്ചത് . സ്റ്റാർ മാജിക്ക് ഷോയിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് അനുമോൾ . ഷോയിൽ ഏറ്റവും ആക്ടീവായ താരങ്ങളിൽ ഒരാളാണ് അനുമോൾ. തങ്കച്ചനുമായിട്ടുള്ള അനുവിന്റെ ഓൺസ്‌ക്രീൻ പ്രണയവും നിഷ്‌കളങ്കമായിട്ടുള്ള സംസാരവുമാണ് ‌അനുവിനെ പ്രിയങ്കരിയാക്കിയത്.

ലക്ഷ്‌മിയും അനുമോളും ഏറ്റവും അടുത്ത സുഹൃത്തുക്കളാണ്. ചിന്നുവും അനുക്കുട്ടിയും തമ്മിലുള്ള കോംബോയ്ക്ക് നിരവധി ആരാധകരാണ് ഉള്ളത്. അതുകൊണ്ടുതന്നെ രണ്ടാളെയും ഒന്നിച്ചു കണ്ടതിലുള്ള സന്തോഷമാണ് ഇപ്പോൾ സ്റ്റാർ മാജിക് ആരാധകർക്ക്.

Read More;
Read More;

സംഭവം മറ്റൊന്നുമല്ല, ലക്ഷ്‌മിയുടെ ഏറ്റവും പുതിയ യൂട്യൂബ് വീഡിയോ ആണ് ആരാധകരുടെ ശ്രദ്ധനേടുന്നത്. അനുക്കുട്ടിയുടെ കല്യാണ വിശേഷങ്ങൾ എന്ന് പറഞ്ഞാണ് ലക്ഷ്‌മി വീഡിയോ പങ്കുവച്ചിരിക്കുന്നത്. അനുവിന്റെ വീട്ടിലെത്തി അവിടെ നിന്നുള്ളതാണ് കാഴ്ചകൾ.

സ്റ്റാര്‍ മാജിക്ക് ഷോയിൽ പലപ്പോഴും ചർച്ച ചെയ്യപ്പെട്ടിട്ടുള്ളതാണ് അനുക്കുട്ടിയുടെ വിവാഹം. വിവാഹത്തെ കുറിച്ചുള്ള കുറെ കാര്യങ്ങളിൽ അനുമോൾ മനസ് തുറക്കുന്നുണ്ട് വിഡിയോയിൽ. രാവിലെ തന്നെ അനുമോൾക്ക് ഏറെ പ്രിയപ്പെട്ട മധുരക്കണ്ണൻ എന്ന വിളിക്കുന്ന ഒരു കുല ഞാലിപ്പൂവൻ പഴവുമായിട്ടാണ് ലക്ഷ്‌മി അനുമോളുടെ വീട്ടിലേക്ക് കയറി ചെല്ലുന്നത്.

അനുമോളുടെ അമ്മ ചേച്ചി എന്നിവരെയെല്ലാം പരിചയപ്പെടുത്തിയാണ് വീഡിയോ ആരംഭിക്കുന്നത്. അനുക്കുട്ടി വലിയ ദേഷ്യക്കാരി ആണെന്നൊക്കെ അമ്മ വീഡിയോയിൽ പറയുന്നുണ്ട്. അതേസമയം തന്നെ വളരെ നല്ല മകൾ ആണെന്നും എവിടെ പോയാലും വിളിച്ച് അറിയിക്കുകയും എല്ലാം ചെയ്യാറുണ്ടെന്നും അമ്മ പറയുന്നുണ്ട്.

Read More;
Read More;

ചെറുപ്രായം മുതൽ കുടുംബത്തിനായി അധ്വാനിക്കുന്ന അനുമോൾ ഒറ്റയ്ക്ക് സമ്പാദിച്ച് വീട്ടിലെ അറ്റകുറ്റപ്പണികൾ നടത്തിയതും മുകളിലേക്ക് വീട് പണിതതും ലക്ഷ്‌മി പുതിയ വ്ലോഗ്ളിലൂടെ കാണിച്ചു തരുന്നുണ്ട്. ചെറുപ്പം മുതൽ പണം കൂട്ടി വെക്കുന്ന ശീലമുണ്ടായിരുന്ന അനുമോൾ സീരിയലിൽ എത്തിയ ശേഷം കഴിഞ്ഞ കോവിഡ് കാലത്താണ് വീട് പണിതത് എന്ന് പറയുന്നുണ്ട്.

ദൃഢനിശ്ചയത്തോടെ അധ്വാനിച്ച് വീട് പണി കഴിപ്പിച്ചതിന് അനുമോളെ ചേർത്ത് പിടിച്ച് ലക്ഷ്മി കവിളിൽ ചുംബിക്കുന്നുണ്ട്. ലക്ഷ്‌മിയെ തിരിച്ചും ചുംബിക്കുന്ന അനുമോൾ വിങ്ങി പൊട്ടുന്നതും വിഡീയോയിൽ കാണാം. പിന്നീടാണ് തന്റെ വിവാഹത്തെ കുറിച്ച് അനുമോൾ മനസ് തുറക്കുന്നത്. വിവാഹം കഴിക്കാൻ വീട്ടിൽ അമ്മ വളരെയധികം നിർബന്ധിക്കുന്നുണ്ട് എന്ന് അനു പറയുന്നു.

Read More;

എപ്പോൾ വേണമെങ്കിൽ താൻ ഒരു സമ്മതം മൂളിയാൽ വിവാഹം കഴിപ്പിക്കാൻ അവർ തയ്യാറാണ്. അമ്മയുടെയും ചേച്ചിയുടെയും എല്ലാ കെയറോഫിൽ പ്രപ്പോസലുകൾ വരുന്നുണ്ട്. എനിക്ക് ഇഷ്ടമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ പറഞ്ഞോ, നടത്താമെന്നാണ് അവർ പറയുന്നതെന്നും അനുക്കുട്ടി പറയുന്നു.

എന്നാൽ തനിക്ക് ഇപ്പോൾ വിവാഹം കഴിക്കാൻ തോന്നിയിട്ടില്ലെന്നും അഭിനയിക്കാൻ ആണ് താൽപര്യമെന്നും താരം പറയുന്നു. വിവാഹം കഴിഞ്ഞാലും അഭിനയം തുടരാൻ ആഗ്രഹമുണ്ടെന്നും മരിക്കുന്നത് വരെ ഏത് വേഷമാണെങ്കിലും അഭിനയിക്കാൻ തയ്യാറാണെന്നും നടി പറയുന്നുണ്ട്. തന്നെ വിവാഹം ചെയ്യാൻ വരുന്ന ആൾ എങ്ങനെയുള്ള ആളാവണമെന്നും അനുമോൾ പറയുന്നുണ്ട്.

തന്നെ പിന്തുണയ്ക്കുന്ന മനസിലാക്കുന്ന ഒരാളാവണം എന്നാണ് അനുമോൾ പറയുന്നത്. ഷൂട്ടിന് ഒക്കെ പോകുമ്പോൾ അത് മനസിലാക്കി നിൽക്കുന്ന വിളിച്ചു ശല്യം ചെയ്യാത്ത. വൈകുന്നതിന് ദേഷ്യം കാണിക്കാതെ നമ്മളെ വിശ്വസിക്കുന്ന ഒരാളാകണമെന്നും നടി പറയുന്നു. നിരവധി പേരാണ് വീഡിയോ കണ്ടിരിക്കുന്നത്. യുട്യൂബിൽ ട്രെൻഡിങ്ങിലാണ് വീഡിയോ.

Read More;

about lekshmi Nakshathra

Continue Reading
You may also like...

More in News

Trending

Recent

To Top