Connect with us

വിജയ് സഞ്ചരിച്ച കാർ തകർന്ന് തവിടുപൊടി !! തലസ്ഥാനത്ത് എത്തിയ നടന് സംഭവിച്ചത്.. വീഡിയോ പുറത്തായതോടെ നടുക്കത്തോടെ ആരാധകർ

Malayalam

വിജയ് സഞ്ചരിച്ച കാർ തകർന്ന് തവിടുപൊടി !! തലസ്ഥാനത്ത് എത്തിയ നടന് സംഭവിച്ചത്.. വീഡിയോ പുറത്തായതോടെ നടുക്കത്തോടെ ആരാധകർ

വിജയ് സഞ്ചരിച്ച കാർ തകർന്ന് തവിടുപൊടി !! തലസ്ഥാനത്ത് എത്തിയ നടന് സംഭവിച്ചത്.. വീഡിയോ പുറത്തായതോടെ നടുക്കത്തോടെ ആരാധകർ

പുതിയ ചിത്രമായ ഗോട്ടിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരത്ത് എത്തിയത്. ചെന്നൈയില്‍ നിന്ന് വിമാനമാര്‍ഗമെത്തിയ വിജയ്‍യെ കാത്ത് ആഭ്യന്തര ടെര്‍മിനലില്‍ ആരാധകരുടെ വന്‍ കൂട്ടമാണ് കാത്തുനിന്നിരുന്നത്. വന്‍ പൊലീസ് സന്നാഹം വിമാനത്താവളത്തില്‍ ഉണ്ടായിരുന്നെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയ്‍യുടെ കാര്‍ മുന്നോട്ട് നീക്കാനായത്.

ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വിജയ്‍യുടെ കാറിന്‍റെ ചിത്രങ്ങളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാറിന്‍റെ ചില്ല് തകര്‍ന്ന് ക്യാബിന് ഉള്ളിലേക്ക് വീണിട്ടുണ്ട്. ഡോര്‍ അടക്കം ചളുങ്ങിയിട്ടുമുണ്ട്. വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നുവെന്ന വാർത്തകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഹോട്ടലില്‍ എത്തിയതിന് ശേഷമുള്ള വാഹനത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ചില്ലുകൾ തകരുകയും ഡോര്‍ അടക്കമുള്ള ഭാഗങ്ങൾ ചളുങ്ങുകയും ചെയ്ത അവസ്ഥയിലാണ് കാർ. വിമാനത്താവളം മുതൽ താരത്തെ നിരവധി ആരാധകർ ആവേശത്തോടെ പിന്തുടർന്നിരുന്നു. ഇതിന്റെ വീഡിയോകളും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

തിരുവനന്തപുരം വിമാനത്താവളത്തിലും​ ​ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിലുമാണ് ​ഗോട്ടിന്റെ ചിത്രീകരണം നടക്കുക. ഇത് ആദ്യമായാണ് ഒരു വിജയ് ചിത്രം കേരളത്തില്‍ ചിത്രീകരിക്കുന്നത്. 14 വര്‍ഷം മുന്‍പാണ് വിജയ് ഇതിനുമുന്‍പ് കേരളത്തില്‍ വന്നത്. അത് കാവലന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ആയിരുന്നു.

രാഷ്ട്രീയ പ്രവേശനത്തിന് ശേഷം വിജയ് ആദ്യമായാണ് കേരളത്തിൽ എത്തുന്നത് എന്ന പ്രത്യേകത കൂടി ഈ വരവിനുണ്ട്. സയൻസ് ഫിക്ഷൻ എന്റർടെയ്ൻർ ജോണറിൽ കഥ പറയുന്ന സിനിമയാണ് ​ഗോട്ട്. വിവിധ രാജ്യങ്ങളിലായി നടന്നുവന്ന ​ഗോട്ടിന്റെ ലൊക്കേഷൻ ചിത്രങ്ങൾ മുമ്പ് പുറത്തുവിട്ടിരുന്നു. ഇതിന് മുമ്പ് മോസ്കോയിൽ വെച്ചായിരുന്നു ഷൂട്ട് നടന്നിരുന്നത്. വിജയ് ഡബിൾ റോളിൽ എത്തുന്ന ചിത്രത്തിന് യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്. മീനാക്ഷി ചൗധരി നായികയാവുന്ന ഗോട്ടില്‍ പ്രഭുദേവ, പ്രശാന്ത്, ലൈല, സ്നേഹ, ജയറാം, അജ്മല്‍, യോഗി ബാബു, വിടിവി ഗണേഷ്, വൈഭവ്, പ്രേംജി അമരന്‍ എന്നിവരൊക്കെ അഭിനയിക്കുന്നുണ്ട്. ജയറാം ചിത്രത്തിലുണ്ട് എന്നത് മലയാളികളെ സംബന്ധിച്ച് ആവേശം പകരുന്ന ഒന്നാണ്. എ ആര്‍ മുരുഗദോസിന്‍റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ തുപ്പാക്കിയിലാണ് ഇതിനുമുന്‍പ് വിജയിയും ജയറാമും ഒരുമിച്ച് അഭിനയിച്ചത്. അതേസമയം ലിയോയുടെ വന്‍ വിജയത്തിന് ശേഷമുള്ള വിജയ് ചിത്രമെന്ന നിലയിലും കോളിവുഡ് നിലവില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന സിനിമകളിലൊന്നാണ് ഗോട്ട്.

More in Malayalam

Trending

Recent

To Top