Connect with us

നിരവധി പ്രശ്‌നങ്ങള്‍ കാണാമറയത്തായിരുന്നു.! അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്- രേവതി

Uncategorized

നിരവധി പ്രശ്‌നങ്ങള്‍ കാണാമറയത്തായിരുന്നു.! അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്- രേവതി

നിരവധി പ്രശ്‌നങ്ങള്‍ കാണാമറയത്തായിരുന്നു.! അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്- രേവതി

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനും തുടര്‍ന്നുണ്ടായ വെളിപ്പെടുത്തലുകള്‍ക്കും പിന്നാലെ വലിയ വിവാദമാണ് മലയാള സിനിമയില്‍ ഉടലെടുത്തിരിക്കുന്നത്. താരസംഘടനയായ എഎംഎംഎ എക്‌സിക്യൂട്ടീവിലെ മുഴുവന്‍ അംഗങ്ങളും രാജിവെച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങളില്‍ എഎംഎംഎ ഫലപ്രദമായി ഇടപെട്ടില്ല എന്ന വിമര്‍ശം ഏറ്റെടുത്താണ് നിലവിലെ ഭരണസമിതി പിരിച്ചുവിട്ടത്. വിമര്‍ശനങ്ങളുടെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുത്തുകൊണ്ടാണ് മോഹന്‍ലാലിന്റെ രാജി. ഒപ്പം ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചു. ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നിറവേറ്റാന്‍ നിലവിലുള്ള കമ്മിറ്റി അഡ്ഹോക് കമ്മിറ്റിയായി തുടരും. പുതിയ കമ്മിറ്റി നിലവില്‍ വരുന്നത് വരെയാണ് അഡ്ഹോക് കമ്മിറ്റി തുടരുക. രണ്ട് മാസത്തിനു ശേഷം തിരഞ്ഞെടുപ്പുണ്ടാകും.

ഓണ കൈനീട്ടം അടക്കമുള്ള കാര്യങ്ങള്‍ തുടരും. എഎംഎംഎയുടെ വീഴ്ച സമ്മതിച്ചാണ് കൂട്ടരാജിയെന്ന് പത്രക്കുറിപ്പിലൂടെ അറിയിച്ചത്. ഹേമ കമീഷൻ റിപ്പോർട്ടിന് പിന്നാലെ കൂട്ടരാജി മലയാളസിനിമയെ തന്നെയാണ് ഞെട്ടിച്ചിരിക്കുന്നത്. ഇപ്പോഴിതാ കഴിഞ്ഞ ദിവസത്തെ സംഭവങ്ങൾ വളരെ പ്രധാനപ്പെട്ട ഒരു മാറ്റത്തിനാണ് തുടക്കമിട്ടിരിക്കുന്നതെന്ന് പറയുകയാണ് നടി രേവതി. നിരവധി പ്രശ്‌നങ്ങള്‍ കാണാമറയത്തായിരുന്നു. പുറത്തുവരാനുള്ള നിരവധി വിഷയങ്ങളുടെ ഫൗണ്ടേഷന്‍ ആണിതെന്നും രേവതി പറഞ്ഞു. അടുത്ത തലമുറയ്ക്ക് മെച്ചപ്പെട്ട അന്തരീക്ഷം ഒരുക്കാനുള്ള മാറ്റം കൂടിയാണിത്. സിനിമ മേഖലയിലേക്ക് കടന്നുവരുന്ന പുതുതലമുറയ്ക്ക് ഈ നീക്കം ധൈര്യം നല്‍കും. കൃത്യസമയത്ത് നോ പറയാന്‍ സ്ത്രീകള്‍ പഠിക്കണം.

സ്ത്രീയും പുരുഷനും ആകര്‍ഷണം തോന്നുന്നത് സാധാരണമാണ്. അതില്‍ തെറ്റില്ല. കണ്‍സെന്റ് പ്രധാനമാണ്. അത് നമ്മള്‍ പഠിക്കണമെന്നും രേവതി പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് 2019 ഡിസംബറോടെ തയ്യാറായി. എന്നാല്‍ റിപ്പോര്‍ട്ട് പുറത്ത് വിടുന്നതില്‍ സര്‍ക്കാര്‍ വൈകി. ഇതോടെ നീതിയും വൈകിയെന്നും രേവതി പറഞ്ഞു. ഇങ്ങനെയൊരു നീക്കം രാജ്യത്ത് ഇത് ആദ്യമാണ്. എല്ലാം പുതിയ തുടക്കത്തിന്റെ ഭാഗമാണ്. സിനിമാ മേഖലയില്‍ എന്താണ് സംഭവിക്കുന്നതെന്ന് തങ്ങള്‍ക്ക് അറിയാമായിരുന്നു . എന്നാല്‍, തങ്ങള്‍ക്ക് ഒരു ഔദ്യോഗിക റിപ്പോര്‍ട്ട് വേണം എന്നായിരുന്നു തീരുമാനം. എല്ലാം ഗോസിപ്പ് എന്ന് പൊതുസമൂഹം വിശേഷിപ്പിച്ചു. പക്ഷെ ഇതെല്ലാം തങ്ങള്‍ക്ക് ജോലിസ്ഥലത്ത് നടന്ന ഹീനമായ കുറ്റകൃത്യങ്ങളായിരുന്നുവെന്നും രേവതി പറഞ്ഞു.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top