സ്റ്റാര്‍ മാജിക് നിര്‍ത്താനുള്ള കാരണം നടന്റെ വിമര്‍ശനമോ..? ഇത് ചാനലിന്റെ തീരുമാനം; എല്ലാം തുറന്നടിച്ച് ഡയാന!!
By
ജനപ്രീയ പരമ്പരയാണ് സ്റ്റാര്‍ മാജിക്. ഒരുപാട് ആരാധകരുള്ള പരിപാടിയില്‍ സിനിമയിലേയും സീരിയിലേയും അഭിനേതാക്കളും മറ്റുമാണ് പങ്കെടുക്കാറുള്ളത്. അനു, തങ്കച്ചന്‍, നോബി, ബിനു അടിമാലി, അസീസ് നെടുമങ്ങാട്, ലക്ഷ്മി പ്രിയ, മൃദുല വിജയ് തുടങ്ങി മലയാളികള്‍ക്ക് സുപരിചിതരായ താരങ്ങളാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്.
ജനപ്രീതിയിലും റേറ്റിംഗിലും മുന്നിലാണെങ്കിലും എപ്പോഴും വിവാദം ചുറ്റുമുണ്ടാകുന്ന പരിപാടിയുമാണ് സ്റ്റാര്‍ മാജിക്. പ്രധാനമായും പരിപാടിയില്‍ കോമഡിയ്ക്ക് വേണ്ടി വംശീയ അധിക്ഷേപവും ബോഡി ഷെയ്മിംഗുമെല്ലാം നടത്തുന്നുവെന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്നിട്ടുള്ളത്.
സ്ത്രീവിരുദ്ധത, വംശീയത, വര്‍ണ വിവേചനം, ബോഡി ഷെയ്മിംഗ്, ദ്വയാര്‍ത്ഥ തമാശകള്‍ തുടങ്ങിയ പല വിമര്‍ശനങ്ങളും സ്റ്റാര്‍ മാജിക്കിനെതിരെ ഉയര്‍ന്നു വന്നിട്ടുണ്ട്. എന്നാല്‍ അതൊന്നും ഷോയുടെ ജനപ്രീതിയെ ബാധിച്ചിരുന്നില്ല എന്നതാണ് വസ്തുത. ഇതിനിടെയാണ് അപ്രതീക്ഷിതമായി ഷോ നിര്‍ത്താന്‍ തീരുമാനിക്കുന്നത്.
ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം സ്‌റ്റാർ മാജിക് പ്രക്ഷേപണം അവസാനിപ്പിച്ചിരിക്കുകയാണ്. സ്‌റ്റാർ മാജിക് താരങ്ങളും പരിപാടിയുടെ അവതാരകയുമായ ലക്ഷ്‌മി നക്ഷത്രയും ഷോ അവസാനിക്കുന്നതായുള്ള പോസ്‌റ്റുകൾ അവരുടെ സോഷ്യൽ മീഡിയ ഹാൻഡിലിൽ ഷെയർ ചെയ്‌തതോടു കൂടിയാണ് സംഭവം ചര്‍ച്ചയാകുന്നത്.
പ്രേക്ഷകരെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മികച്ച പിന്തുണയോടെ ജൈത്ര യാത്ര തുടരുന്ന ഒരു ഷോ നിര്‍ത്തുന്നതിന്‍റെ കാരണം ചാനലിന്‍റെ ഭാഗത്ത് നിന്നും ഇനിയും ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് സ്റ്റാര്‍ മാജിക് അവസാനിപ്പിച്ചതെന്ന ചോദ്യം ആരാധകര്‍ക്കിടയില്‍ വളരെ ശക്തമാണ്.
നേരത്തെ നടനും സ്റ്റാര്‍ മാജിക്കില്‍ നേരത്തെ ഉണ്ടായിരുന്ന താരവുമായ സാജു നവോദയ നടത്തിയ വിമര്‍ശനമാണ് ഷോയുടെ വിരാമത്തിലേക്ക് നയിച്ചതെന്ന് ചില അഭ്യൂഹങ്ങളുണ്ടായിരുന്നു.
ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് നടിയും സ്റ്റാര്‍ മാജിക് താരവുമായ ഡയാന ഹമീദ്. തന്റെ പുതിയ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഡയാനയുടെ പ്രതികരണം.
”ഇത് ചാനലിന്റെ തീരുമാനമാണ്. ഏകദേശം എഴ് വര്‍ഷത്തോളം ഓടിയ പരിപാടിയാണ്. പല തരത്തിലുള്ള വിനോദവും നല്‍കിയിട്ടുണ്ട്. ഇനി പുതിയ തരത്തിലുള്ള എന്തെങ്കിലുമായിരിക്കും അവര്‍ പ്ലാന്‍ ചെയ്യുന്നത്. ചാനലിന്റേയും ഷോ ഡയറക്ടറുടേയും തീരുമാനമാണ്. അവര്‍ അങ്ങനെ തീരുമാനിച്ചതായിരിക്കും എന്നാണ് ഡയാന പറഞ്ഞത്.
നടന്റെ വിമര്‍ശനം ആണോ ഷോ അവസാനിപ്പിക്കാന്‍ കാരണം എന്ന് ചോദിച്ചപ്പോള്‍ അതൊക്കെ ചുമ്മാ പറയുന്നതാണ് എന്നായിരുന്നു ഡയാനയുടെ മറുപടി. ഇതിനിടെ അഭിമുഖത്തില്‍ ഒപ്പമുണ്ടായിരുന്ന ജാഫര്‍ ഇടുക്കിയും പ്രതികരിച്ചു. ഞാനും മണിയന്‍പിള്ള രാജു ചേട്ടനുമൊക്ക അഭിനയിച്ചു കൊണ്ടിരുന്നൊരു പരമ്പരയുണ്ടായിരുന്നു.
20-25 കൊല്ലം മുമ്പത്തെ കഥയാണ്. കുറേക്കാലം ഓടിയതാണ്. ഒരു കാലഘട്ടം കഴിഞ്ഞപ്പോഴേക്കും അതേ പേരിനോട് സാമ്യം തോന്നുന്ന വേറെ സീരിയലൊക്കെ വന്നു. അതുപോലെ സ്റ്റാര്‍ മാജിക്കും ഒന്നു പുതുക്കാനാണെങ്കിലോ? അല്ലാതെ ഈ പറയുന്നതൊക്കെ ചുമ്മാ പറയുന്നതാണ് എന്നായിരുന്നു ജാഫര്‍ ഇടുക്കി പറഞ്ഞത്.
അതേസമയം അപ്രതീക്ഷിതമായി പരിപാടി നിർത്തിയതോടെ ആരാധകർ നിരന്തരം പരിപാടിയെ കുറിച്ച് ലക്ഷ്‌മി നക്ഷത്രയോട് ചോദിക്കുക പതിവായിരുന്നു. സ്‌റ്റാർ മാജിക്കിൽ നിന്ന് മാറി നിന്നെങ്കിലും ലക്ഷ്‌മി നക്ഷത്ര തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകരെ സന്തോഷിപ്പിക്കുക പതിവായിരുന്നു.
എന്നാൽ സ്‌റ്റാർ മാജിക്കിലേക്ക് മടങ്ങി വരില്ലേ? സ്‌റ്റാർ മാജിക് വീണ്ടും ആരംഭിക്കുമോ? എന്നീ ചോദ്യങ്ങൾക്ക് പരോക്ഷമായ മറുപടിയുമായി ലക്ഷ്‌മി നക്ഷത്ര തന്നെ രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോൾ. തന്റെ ഇൻസ്‌റ്റഗ്രാം പേജിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോകളിലൂടെയാണ് ലക്ഷ്‌മി തന്റെ ആരാധകർക്ക് മറുപടി നൽകുന്നത്.
സീ കേരളം ചാനലിൽ ഡിസംബർ 28 മുതൽ സംപ്രേഷണം തുടങ്ങിയ പുതിയ റിയാലിറ്റി ഷോയുടെ ഭാഗമാവുകയാണ് താനെന്നാണ് ലക്ഷ്‌മി നക്ഷത്ര അറിയിച്ചിരിക്കുന്നത്. ഇതോടെ സ്‌റ്റാർ മാജിക് വീണ്ടും തുടങ്ങുമെന്ന ആരാധകരുടെ പ്രതീക്ഷ വെറുതെയായിരിക്കുകയാണ്.
സീ കേരളത്തിലെ സൂപ്പർ ഷോ എന്ന പരിപാടിയുടെ അവതരികയായാണ് ലക്ഷ്‌മി നക്ഷത്ര വീണ്ടും വേദിയിൽ എത്തുന്നത്. പരിപാടിയിലെ ആദ്യ ദിനത്തിൽ അണിഞ്ഞ വിലകൂടിയ ലഹങ്കയുടെ ഉൾപ്പെടെ ചിത്രങ്ങൾ ലക്ഷ്‍മി നക്ഷത്ര പങ്കുവച്ചിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുന്നത്.
പത്ത് കിലോയോളം ഭാരമുള്ള ലഹങ്കയാണ് ലക്ഷ്‌മി ധരിച്ചിരിക്കുന്നത്. ഈ പോസ്‌റ്റുകൾക്ക് താഴെയും സ്‌റ്റാർ മാജിക് എന്തുകൊണ്ടാണ് വീണ്ടും ആരംഭിക്കാത്തത് എന്ന ചോദ്യമാണ് നിരവധി ആരാധകർ ഉയർത്തുന്നത്.
എന്നാൽ മറ്റ് ചിലരാവട്ടെ ലക്ഷ്‌മിയുടെ പുതിയ ഉദ്യമത്തിന് എല്ലാവിധ ആശംസകളും അറിയിച്ചു രംഗത്ത് വരുന്നുമുണ്ട്. ‘ചിന്നു ചേച്ചി, സ്‌റ്റാർ മാജിക് ഇപ്പോൾ എന്താണ് ഇല്ലാത്തത് എന്നാണ് ഒരു ആരാധിക ചോദിക്കുന്നത്.’ എന്നാൽ ഇതിനൊക്കെയുമുള്ള മറുപടിയാണ് പുതിയ പരിപാടി എന്നാണ് ചില ആരാധകർ അവകാശപ്പെടുന്നത്.
