Uncategorized
കൊച്ചിയിലെ ‘അമ്മ ആസ്ഥാനം ഒഴിഞ്ഞു… മുൻവശം അടക്കം പൂട്ടി ഷട്ടർ ഇട്ടു.. അമ്മയുടെ ഇപ്പോഴത്ത അവസ്ഥ ഇങ്ങനെ..
കൊച്ചിയിലെ ‘അമ്മ ആസ്ഥാനം ഒഴിഞ്ഞു… മുൻവശം അടക്കം പൂട്ടി ഷട്ടർ ഇട്ടു.. അമ്മയുടെ ഇപ്പോഴത്ത അവസ്ഥ ഇങ്ങനെ..
സമാനതകളില്ലാത്ത പ്രതിസന്ധി നേരിടുന്ന താരസംഘടനയായ അമ്മയില്‍ അപ്രതീക്ഷിതമായ കാര്യങ്ങളാണ് നടന്ന് കൊണ്ടിരിക്കുന്നത്. പ്രസിഡന്റ് മോഹന്‍ലാല്‍ അടക്കം നിലവിലെ ഭരണസമിതിയിലെ എല്ലാവരും രാജിവെക്കുമെന്ന കാര്യം പലരും ആലോചിച്ചിരുന്ന് പോലുമില്ല. അങ്ങനെ ഒരു ആവശ്യവും അംഗങ്ങളില്‍ നിന്നും ഉയർന്നിരുന്നില്ല. നടിയുടെ ഭാഗത്ത് നിന്നും ഉണ്ടായ ലൈംഗിക പീഡന ആരോപണ പരാതിയെ തുടർന്ന് ജനറല്‍ സെക്രട്ടറി സിദ്ധീഖ് നേരത്തെ സ്ഥാനം ഒഴിഞ്ഞിരുന്നു.
ഈ സ്ഥാനത്തേക്ക് പകരം കൊണ്ടുവരാന്‍ ആലോചിച്ചിരുന്ന ബാബു രാജിനെതിരേയും ആരോപണം ഉയർന്നത് വീണ്ടും പ്രതിസന്ധി സൃഷ്ടിച്ചു. ഇതോടെ സംഘടനയ്ക്കുള്ളില്‍ നിന്ന് ഇവരോട് വിശദീകരണം തേടണമെന്നെ ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ ദിവസം വളരെ പെട്ടന്നായിരുന്നു താര സംഘടനയായ അമ്മയുടെ ഭരണ,സമിതി പിരിച്ച് വിട്ടത്. പ്രസിഡന്റ് മോഹൻലാൽ ഉൾപ്പെടെയുള്ളവരാണ് രാജി വെച്ചത്. ഭരണസമിതി പിരിച്ച് വിട്ടതോടെ അമ്മ സംഘടനടനയുടെ കൊച്ചിയിലെ ആസ്ഥാനം ഇപ്പോൾ ഒഴിഞ്ഞ് കിടക്കുകയാണ്.
സാധാരണ മുൻവശത്ത് ജീവനക്കാർ ഉണ്ടാവാറുണ്ട്. എന്നാൽ ഇപ്പോൾ മുൻവശം അടക്കം പൂട്ടിയാണ് ഷട്ടർ ഇട്ടിരിക്കുന്നത്. ഭരണസമിതിയിലെ അംഗങ്ങൾക്കെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് ഭരണസമിതി പിരിച്ചുവിട്ടത് എന്ന് പത്രക്കുറിപ്പിൽ പറഞ്ഞത്. അമ്മയിൽ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് മോഹൻലാൽ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. ഇങ്ങനെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണെന്നും വാർത്താ സമ്മേളനം വിളിച്ച് ചേർത്ത് കാര്യങ്ങൾ പറയുമെന്ന് ചില അംഗങ്ങൾ അറിയിച്ചതോടെയാണ് ഇന്ന് ഓൺലൈനായി യോഗം ചേർന്നത്. ജഗദീഷ് ഉൾപ്പെടെയുള്ള നടൻമാർ കടുത്ത നിലപാട് സ്വീകരിച്ചു. ഇതിനെ മുതിർന്ന താരങ്ങളുമായി മോഹൻലാൽ പലവട്ടം ചർച്ചകൾ നടത്തുകയും ചെയ്തു. യോഗത്തിന് മുൻപായി തന്നെ മോഹൻലാൽ ഒരു നിർണായക തീരുമാനം ഉടൻ തന്നെ ഉണ്ടാകമെന്നും പറഞ്ഞിരുന്നു.
യോഗത്തിൽ വളരെ വൈകാരികമായിട്ടായിരുന്നു മോഹൻലാലിന്റെ രാജി പ്രഖ്യാപനം. ഒരുകാലത്തും ഉണ്ടാകാത്ത രീതിയിൽ വലിയ പ്രതിസന്ധിയിലൂടെയാണ് സംഘടന കടന്നുപോകുന്നത്. ഇതിന്റെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസിഡന്റ് സ്ഥാനം രാജി വെയ്ക്കുകയാണ് എന്നാണ് മോഹൻലാൽ അറിയിച്ചത്. മോഹൻലാലിന്റെ തീരുമാനം കേട്ട് ഒരുമിച്ച് നേരിടാമെന്ന് എതിർപ്പ് ഉന്നയിച്ച അംഗങ്ങൾ പോലും പറഞ്ഞെങ്കിലും ഇത് ഉറച്ച തീരുമാനമാണെന്ന് അദ്ദേഹം പറഞ്ഞു. മോഹൻലാൽ രാജി വെയ്ക്കാൻ തീരുമാനിച്ചതിന് പിന്നാലെ എക്സിക്യൂട്ടീവ് അംഗങ്ങളും സ്ഥാനം ഒഴിയാൻ തീരുമാനിക്കുകയായിരുന്നു.