Connect with us

ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിന് പിന്നാലെ ശസ്ത്രക്രിയ! ആരോഗ്യം വീണ്ടെടുത്ത് അജിത്ത്.. ഒടുവില്‍ വിഡാ മുയര്‍ച്ചി പൂര്‍ത്തിയാക്കാൻ നടൻ

Movies

നടൻ അജിത്ത് അടുത്തിടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ നേടിയിരുന്നു. നടൻ അജിത്ത് കുമാറിന് അപ്പോളോ ആശുപത്രിയില്‍ നിന്ന് ശസ്ത്രക്രിയ കഴിഞ്ഞുവെന്നും ആരോഗ്യാവസ്ഥയില്‍ ആശങ്കപ്പെടാനില്ല എന്നും നടനുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ചെവിയുടെ താഴ്ഭാഗത്തുണ്ടായ നീർക്കെട്ടിനെ തുടർന്നാണ് താരത്തിന് ശസ്‍ത്രക്രിയ നടത്തിയത്. വിഡാ മുയര്‍ച്ചിയുടെ ചിത്രീകരണത്തില്‍ വൈകാതെ തന്നെ അജിത്ത് കുമാര്‍ പങ്കെടുക്കും എന്നാണ് പുതിയ റിപ്പോര്‍ട്ട്.

വിഡാ മുയര്‍ച്ചി എന്ന വരാനിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനായി അജിത്ത് അസര്‍ബെയ്‍ജാനിലേക്ക് പോകാൻ ഒരുങ്ങിയിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. സംവിധാനം നിര്‍വഹിക്കുന്നത് മഗിഴ്‍ തിരുമേനിയാണ്. അസെര്‍ബെയ്‍ജാനിലെ ചിത്രീകരണത്തില്‍ പ്രധാനപ്പെട്ട ഒരു ഭാഗം അടുത്തിടെ പൂര്‍ത്തിയായിരുന്നു. അജിത്തിന്റെ വിഡാ മുയര്‍ച്ചി എന്ന സിനിമയുടെ എഴുപത് ശതമാനം പൂര്‍ത്തിയായി എന്നും ഇനി 30 ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത് എന്നുമാണ് അടുത്തിടെയുണ്ടായ റിപ്പോര്‍ട്ട്.

More in Movies

Trending

Recent

To Top