Connect with us

കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ്!! മകൾ ധ്വനിക്ക് വേണ്ടി വമ്പൻ ഗിഫ്റ്റുമായി മൃദുലയും യുവയും… ഏറ്റെടുത്ത് ആരാധകർ

Malayalam

കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ്!! മകൾ ധ്വനിക്ക് വേണ്ടി വമ്പൻ ഗിഫ്റ്റുമായി മൃദുലയും യുവയും… ഏറ്റെടുത്ത് ആരാധകർ

കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ്!! മകൾ ധ്വനിക്ക് വേണ്ടി വമ്പൻ ഗിഫ്റ്റുമായി മൃദുലയും യുവയും… ഏറ്റെടുത്ത് ആരാധകർ

മലയാളികളുടെ ഇഷ്ട താരങ്ങളാണ് മൃദുല വിജയിയും യുവ കൃഷ്ണയും. മിനിസ്ക്രീനിൽ തിളങ്ങിനിൽക്കുന്ന സമയത്താണ് ഇരുവരും വിവാഹിതരായത്. ആരാധകർ ആഘോഷമാക്കിയ വിവാഹമായിരുന്നു ഇത്. ഇവർക്ക് ഒരു മകളുമുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമായ താരങ്ങൾ തങ്ങളുടെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ തങ്ങൾക്ക് ഏറ്റവും സന്തോഷം നൽകിയ നിമിഷം ആരാധകരുമായി പങ്കുവെയ്ക്കുകയാണ് താരങ്ങൾ.

വീടിന്റെ പാലു കാച്ചൽ ചടങ്ങളാണ് ആരാധകരുമായി താരങ്ങൾ പങ്കുവെച്ചത്. മകൾ ധ്വനിക്ക് വേണ്ടിയാണ് ഈ വീടെന്ന് യുവയും മൃദുലയും പറയുന്നു. കുഞ്ഞിന് ഭാവിയിൽ ഒരു ഇൻവെസ്റ്റ്മെന്റ് എന്ന രീതിയിൽ വാങ്ങിയ കുഞ്ഞ് വീടാണിത്. പഴയ വീടിന്റെ തൊട്ടടുത്താണ് ഇതെന്ന് പറയാം. എല്ലാവരും ചോദിക്കുന്നുണ്ട് നിങ്ങൾക്കിത് എത്ര വീടാണ് എന്ന് ? അതിന്റെ ക‍‍ൃത്യമായ കാര്യം ഞങ്ങൾ പറയാം. തിരുവനന്തപുരത്ത് ഉള്ള വീട് അമ്മുവിന്റെ വീട്, പാലക്കാട് ഉള്ളത് എന്റെ അമ്മ വെച്ച വീട്, പിന്നെ ഇത് ഞാനും അമ്മുവും കൂടെ ധ്വനി ബേബിക്കായി വെച്ചത്, യുവ പറയുന്നു.

ഇപ്പോഴത്തെ വീടിന്റെ പേര് താരങ്ങൾ പറഞ്ഞു. മൂന്നാളും ഓ​ഗസ്റ്റിൽ ജനിച്ചത് കൊണ്ട് ലിയോ മൗണ്ട് എന്നാണ് വീടിന് പേര് നൽകിയിരിക്കുന്നത്. യാതാെരു ആർഭാടവമില്ലാതെ ഫോർമാലിറ്റിയ്ക്ക് വേണ്ടി മാത്രം നടത്തുന്ന ചടങ്ങാണ് ഇതെന്നും താരങ്ങൾ പറയുന്നു. ഇവരുടെ പുതിയ വീടിന് ആശംസകളുമായി നിരവധിപേരാണ് എത്തുന്നത്. 2021 ജൂലൈയിൽ ആയിരുന്നു യുവയുടെയും മൃദുലയുടെയും വിവാഹം. ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന വാർത്തകൾ വന്നതിന് പിന്നാലെ പ്രണയ വിവാഹം ആയിരിക്കുമെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ വീട്ടുകാർ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു ഇവരുടേത്.

More in Malayalam

Trending

Recent

To Top