Connect with us

“ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!

News

“ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!

“ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി”; ‘എന്റെ മോന് പത്ത് മുന്നൂറ് കാറുകളുണ്ട്’; മകൻ്റെ കാർ ശേഖരത്തെ കുറിച്ച് മമ്മൂട്ടി!

ഇടയ്ക്കിടെ ഇടിവെട്ട് ഫോട്ടോകളുമായി എത്തി ആരാധകരെ വിസ്മയിപ്പിക്കുക എന്നത് സ്ഥിരം പരിപാടിയാക്കി മാറ്റിയിരിക്കുകയാണ് മെഗാസ്റ്റാർ മമ്മൂട്ടി. യൂത്തന്മാരെ വരെ കോംപ്ലക്സ് അടിപ്പിക്കുന്ന അറ്റയർ ആണ് മമ്മൂട്ടിയ്ക്കുള്ളത്.

കാലത്തിനനുസരിച്ച് അടിമുടി മാറുന്ന മറ്റൊരു നടനെയും മലയാളികൾക്ക് ഉദാഹരണമായി പറയാൻ ഉണ്ടാവില്ല. ഈ മാറ്റങ്ങൾ ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ഒരു പോലെ പ്രതിഫലിക്കുന്നുമുണ്ട്.

വസ്ത്രധാരണം മാത്രമല്ല, കാറുകളോടും പുതിയ ഗാഡ്ജറ്റുകളോടും അതുപോലെ കൂളിംഗ് ഗ്ലാസ്സുകളോടുമുള്ള മമ്മൂട്ടിയുടെ പ്രിയം കേരളത്തിലെ ഓരോ കൊച്ചു കുട്ടികൾക്കും അറിയാവുന്നതാണ്. നടനോടുള്ള ആരാധന പോലെ മമ്മൂട്ടിയുടെ ജീവിതശൈലിക്കും ആരാധകർ ഏറെയാണ്.

Read More;

പുതിയൊരു മൊബൈൽ ഫോൺ ലോകത്ത് എവിടെ ഇറങ്ങിയാലും അത് കേരളത്തിൽ ആദ്യം എത്തുന്നത് മമ്മൂട്ടിയുടെ കൈയ്യിൽ ആയിരിക്കും. അതുപോലെ തന്നെയാണ് കാറുകളുടെ കാര്യവും. പഴയ വിന്റേജ് കാറുകൾ മുതൽ പുത്തൻ സൂപ്പർ കാറുകൾ വരെ ഗ്യാരേജിലുള്ള ഒരു നടനാണ് മമ്മൂട്ടി.

Read More;

കാർ ഓടിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന താരം എല്ലാ പരിപാടികൾക്കും സ്വയം ഡ്രൈവ് ചെയ്താണ് എത്താറുള്ളത്. മമ്മൂട്ടിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ, സൂപ്പർ ഹിറ്റ് ആയി മാറിയ ചിത്രത്തിൽ മമ്മൂട്ടി ചെയ്ത കാർ ഡ്രിഫ്റ്റിങ് ഏറെ ശ്രദ്ധനേടിയിരുന്നു.

ഇപ്പോൾ മമ്മൂട്ടിയുടെ മകൻ ദുൽഖർ സൽമാന്റെ വാഹനപ്പ്രിയമാണ് സമൂഹ മാധ്യമങ്ങളിലെ ചർച്ച. മമ്മൂട്ടിയെ പോലെ തന്നെ മകൻ ദുൽഖർ സൽമാനും കാറുകളുടെ കാര്യത്തിൽ പ്രത്യേക ഇഷ്ടം സൂക്ഷിക്കുന്ന ആളാണ്. മമ്മൂട്ടിയെ പോലെ തന്നെ നിരവധി സൂപ്പർ കാറുകൾ തന്റെ ഗ്യാരേജിൽ സൂക്ഷിക്കുന്ന വ്യക്തിയാണ് ദുൽഖറും. കഴിഞ്ഞ ദിവസങ്ങളിൽ തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ സൂപ്പർ കാറുകൾ ദുൽഖർ ആരാധകർക്ക് പരിചയപ്പെടുത്തിയിരുന്നു.

Read More;

ഒരിക്കൽ മമ്മൂട്ടി തന്റെയും മകൻ ദുൽഖറിന്റെയും കാർ പ്രേമത്തെ കുറിച്ച് പറഞ്ഞിരുന്നു. ഏറെ വർഷങ്ങൾക്ക് മുൻപ് ദുൽഖർ ചെറിയ കുട്ടി ആയിരിക്കുമ്പോൾ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് മമ്മൂട്ടി ഇക്കാര്യങ്ങൾ സംസാരിച്ചത്. താങ്കൾക്ക് ഏറ്റവും ക്രേസ് ഉള്ളത് എന്തിനോടാണ് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി.

‘എനിക്ക് ഏറ്റവും ക്രേസ് ഉള്ളത് കാറുകളോടാണ്. എനിക്ക് ഒരു നൂറ് കാറുകൾ വാങ്ങിയാൽ കൊള്ളാമെന്നുണ്ട്. ഒരു കാർ വാങ്ങാനുള്ള കപ്പാസിറ്റിയെ നമുക്കുള്ളൂ. അതുകൊണ്ട് ഒന്നേ വാങ്ങുന്നുള്ളു. പിന്നെ എന്റെ മോന് ഈ കാർ കളക്ഷൻ ഉണ്ട്. അവന് ഒരു പത്ത് മുന്നൂറ് മിനിയേച്ചർ കാറുകൾ ഉണ്ട്. അതൊക്കെ ഒറിജിനൽ കാറുകൾ ആയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിച്ചിട്ടുണ്ട്. ഇടയ്ക്ക് ഞാൻ അതൊക്കെ ഇങ്ങനെ നോക്കും. കുടുംബത്തോടെയുള്ള ക്രേസ് ആണല്ലോ അതൊക്കെ. കാറുകൾ എനിക്ക് ഭയങ്കര ഇഷ്ടമാണ് എന്നും മമ്മൂട്ടി പറഞ്ഞു.

മുപ്പത് കൊല്ലം മുൻപ് ആണ് ആദ്യമായി വാഹനമോടിച്ചത് കൊച്ചിയിലെ ഒരു ടാക്സി ആയിരുന്നു അത്. ഓടിച്ച് പഠിച്ചതാണ് എന്ന് മമ്മൂട്ടി പറയുന്നുണ്ട്. ഡ്രൈവിങ് എപ്പോഴും കംഫർട്ടബിളും സെയ്‌ഫും ആയിരിക്കണണമെന്നും മമ്മൂട്ടി പറയുന്നുണ്ട്.

അതേസമയം, ഇതുവരെ തന്റെ മൂന്ന് കാറുകളാണ് ദുൽഖർ ആരാധകർക്ക് പരിചയപ്പെടുത്തിയത്. ബി.എം.ഡബ്ല്യു എം 3, മെഴ്‌സിഡസ് ബെൻസ് എസ്എൽഎസ് എഎംജി, പോർഷെ 6എംടി എന്നിവയാണ് ആ കാറുകൾ. ഇതിൽ തന്റെ ഏറ്റവും പ്രിയപ്പെട്ട കാറായി ദുൽഖർ പറയുന്നത് ബി.എം.ഡബ്ല്യു എം 3 ആണ്.

എന്റെ ഗാരേജില്‍ ഏറ്റവും പ്രിയപ്പെട്ട കാറാണിത്. ഇതു സംബന്ധിച്ചു ഒരുപ്പാടു ഓര്‍മ്മകള്‍ എനിക്കുണ്ട്. അതിലൊന്ന് ഈ കാര്‍ ആരോ മോഷ്ടിക്കുന്നതു സ്വപ്‌നം കണ്ടു ഞെട്ടി ഉണര്‍ന്നതാണ് എന്നാണ് കാർ പരിചയപ്പെടുത്തി ദുല്‍ഖര്‍ പറഞ്ഞത്. ഒരുപ്പാടു നാളായി ഇത്തരം ഒരു വീഡിയോ ചെയ്യണമെന്നു വിചാരിക്കുന്നുണ്ടെന്നും എന്നാൽ ഇപ്പോഴാണ് അതിനുളള കൃത്യമായ സമയമായതെന്നും ദുല്‍ഖര്‍ പറയുന്നുണ്ട്. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്.

Read More;

About Mammootty

More in News

Trending

Recent

To Top