വിവാഹത്തിൽ പങ്കെടുത്തിട്ടും രഹസ്യമായി വെച്ചു!! ലെനയുടെ വാക്കുകൾക്ക് പിന്നാലെ വീഡിയോ സഹിതം പുറത്ത് വിട്ട് ഷെഫ് പിള്ള
നടി ലെനയുടെയും ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണന്റെയും വിവാഹത്തിൽ പങ്കെടുത്ത ചിത്രം പങ്കുവച്ച് പ്രശസ്ത ഷെഫ് സുരേഷ് പിള്ള രംഗത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം ഏറെ ചർച്ചയായ ലെനയുടെ വിവാഹവാർത്തയ്ക്കു പിന്നാലെയാണ് സുരേഷ് പിള്ള ഇരുവർക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചത്. ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരും കുടുംബ സുഹൃത്തുക്കളുമായ പ്രശാന്തിന്റെയും ലെനയുടെയും വിവാഹത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സുരേഷ് പിള്ള കുറിച്ചു. ‘‘പ്രിയപ്പെട്ട ലെനയ്ക്കും പ്രശാന്തിനും നന്മ നേരുന്നു. എന്റെ പ്രിയപ്പെട്ട രണ്ടു കൂട്ടുകാർ, ഏറ്റവും അടുത്ത കുടുംബ സുഹൃത്തുക്കളുമായി.
ബെംഗളൂരിൽ ലളിതവും മനോഹരവുമായ നടന്ന വിവാഹത്തിൽ പങ്കെടുക്കാനായി എന്നായിരുന്നു വീഡിയോ പങ്കുവെച്ച്കൊണ്ടു സുരേഷ് പിള്ള പറഞ്ഞത് . ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിനു പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച വാർത്തയുമായി ലെന എത്തിയത്. താനും ഗഗൻയാൻ ദൗത്യ തലവൻ പ്രശാന്തും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിനുശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന വെളിപ്പെടുത്തിയിരുന്നു. ജനുവരിയിൽ വിവാഹം കഴിഞ്ഞിട്ടും പുറത്തറിയിക്കാതിരുന്നത് പ്രശാന്ത് അതീവ രഹസ്യസ്വഭാവമുള്ള ഒരു തന്ത്രപ്രധാന ദേശീയ ദൗത്യത്തിന്റെ ഭാഗമായതുകൊണ്ടാണെന്നും ലെന വ്യക്തമാക്കിരുന്നു.