Connect with us

പോലീസിനെപ്പോലും ഞെട്ടിക്കും വിധം പഴുതില്ലാത്ത വിധത്തിൽ കവർച്ച നടത്തുന്നത് റോബിൻഹുഡ് രീതി! ബിഹാറിലെ നാട്ടുകാരെ ത്രില്ലടിപ്പിക്കുന്ന കള്ളൻ ജോഷിയുടെ വീട് തിരഞ്ഞെടുത്തത് ‘ഈ ലക്ഷ്യത്തോടെ’!!!

Malayalam

പോലീസിനെപ്പോലും ഞെട്ടിക്കും വിധം പഴുതില്ലാത്ത വിധത്തിൽ കവർച്ച നടത്തുന്നത് റോബിൻഹുഡ് രീതി! ബിഹാറിലെ നാട്ടുകാരെ ത്രില്ലടിപ്പിക്കുന്ന കള്ളൻ ജോഷിയുടെ വീട് തിരഞ്ഞെടുത്തത് ‘ഈ ലക്ഷ്യത്തോടെ’!!!

പോലീസിനെപ്പോലും ഞെട്ടിക്കും വിധം പഴുതില്ലാത്ത വിധത്തിൽ കവർച്ച നടത്തുന്നത് റോബിൻഹുഡ് രീതി! ബിഹാറിലെ നാട്ടുകാരെ ത്രില്ലടിപ്പിക്കുന്ന കള്ളൻ ജോഷിയുടെ വീട് തിരഞ്ഞെടുത്തത് ‘ഈ ലക്ഷ്യത്തോടെ’!!!

സംവിധായകൻ ജോഷിയുടെ വീട്ടിൽനിന്ന് ഒരുകോടിയോളം രൂപയുടെ ആഭരണങ്ങൾ കവർന്ന, രാജ്യത്തെ വമ്പൻ മോഷ്ടാവിനെ മണിക്കൂറുകൾകൊണ്ട് കണ്ടെത്തി കേരള പോലീസ്. ഇന്ത്യയിലെങ്ങും വൻനഗരങ്ങളിലെ സമ്പന്നവീടുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്ന ബിഹാർ സ്വദേശി മുഹമ്മദ് ഇർഫാനാണ്‌ (35) പിടിയിലായത്. മോഷ്ടിച്ച പണംകൊണ്ട് പാവപ്പെട്ടവരെ സഹായിക്കുന്ന ഇയാൾ ‘ബിഹാർ റോബിൻഹുഡ്’ എന്നാണറിയപ്പെടുന്നത്. ശനിയാഴ്ച പുലർച്ചെ മോഷണത്തിനുശേഷം കാറിൽ രക്ഷപ്പെട്ട ഇർഫാനെ കർണാടകപോലീസിന്റെ സഹായത്തോടെ അതേദിവസം വൈകീട്ട് അഞ്ചുമണിയോടെ ഉഡുപ്പിയിൽ നിന്നാണ് അറസ്റ്റുചെയ്തത്. മോഷണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. മോഷണത്തിനുമാത്രമായി മുഹമ്മദ് ഇർഫാൻ കാറിൽ കൊച്ചിയിലെത്തുകയായിരുന്നുവെന്നാണ്‌ അറിയുന്നത്. ബിഹാറിലെ സീതാമർഹിയിലെ ജില്ലാപരിഷത്ത് അധ്യക്ഷൻ എന്ന ബോർഡുവെച്ച കാറായതുകൊണ്ട് ചെക് പോസ്റ്റുകളിൽ പരിശോധനയില്ലാതെ കേരളത്തിലെത്തുകയും മോഷണം നടത്തി മടങ്ങുകയുമായിരുന്നു.

സി.സി.ടി.വി. ദൃശ്യങ്ങളുടെ പരിശോധനയിൽനിന്ന് രജിസ്‌ട്രേഷൻ നമ്പർ തിരിച്ചറിഞ്ഞ് ഇതരസംസ്ഥാനസേനകളുടെ സഹായത്തോടെ കൊച്ചി പോലീസ് നടത്തിയ വ്യാപകപരിശോധനയിൽ ഉഡുപ്പിക്കടുത്ത് കോട്ട സ്റ്റേഷൻപരിധിയിൽ കാർ കണ്ടെത്തി. തടഞ്ഞുനിർത്തിയുള്ള പോലീസ് പരിശോധനയിലാണ് മുഹമ്മദ് ഇർഫാൻ പിടിയിലായത്. ശനിയാഴ്ച രാത്രിതന്നെ ഇയാളെ കസ്റ്റഡിയിലെടുക്കാനായി കൊച്ചി പോലീസ് സംഘം ഉഡുപ്പിക്ക് തിരിച്ചിരുന്നു. തിങ്കളാഴ്ച രാവിലെ കൊച്ചിയിലെത്തിക്കും. 2021-ലെ വിഷുദിനത്തിൽ ഭീമാ ജൂവലറി ഉടമ ഡോ. ബി. ഗോവിന്ദന്റെ തിരുവനന്തപുരം കവടിയാറിലെ വീട്ടിൽനിന്ന് രണ്ടരലക്ഷം രൂപ വിലവരുന്ന ആഭരണങ്ങളും 60,000 രൂപയും കവർന്നത് താനാണെന്ന് മുഹമ്മദ് ഇർഫാൻ സമ്മതിച്ചതായാണ് വിവരം. സംവിധായകൻ ജോഷിയുടെ വീട്ടിൽ മോഷണം നടത്തിയ, രാജ്യമെങ്ങും ബിഹാർ റോബിൻഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇർഫാനുള്ളത് നന്മനിറഞ്ഞ കള്ളൻ എന്ന പരിവേഷം. സമ്പന്നരുടെ വീട്ടിൽ മോഷണം നടത്തിക്കിട്ടുന്നതിൽ നിന്ന് പാവങ്ങൾക്ക് സഹായം നൽകുന്ന ഉത്തരേന്ത്യൻ കായംകുളം കൊച്ചുണ്ണി. കഴിഞ്ഞവർഷം മാർച്ചിൽ പുണെയിലെ ആഡംബര പാർപ്പിട സമുച്ചയമേഖലയിൽ നടത്തിയ മോഷണക്കേസിൽ പിടിയിലായപ്പോൾ ഹിന്ദുസ്ഥാൻ ടൈംസ് നൽകിയ വാർത്തയിൽ പറയുന്ന വിവരങ്ങളനുസരിച്ച് മുഹമ്മദ് ഇർഫാന് ഉജാല എന്നും വിളിപ്പേരുണ്ട്. മോഷണമുതലിൽ നിന്ന് 1.20 കോടി രൂപ ചെലവിട്ട് സീതാമർഹി ജില്ലയിൽപ്പെടുന്ന ജോഗിയ പഞ്ചായത്തിലെ ഏഴ് ഗ്രാമങ്ങളിൽ കോൺക്രീറ്റ് റോഡുകൾ പണിതു നൽകിയ ബിഹാറിന്റെ റോബിൻഹുഡ് നിർധന പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുക്കുകയും ചെയ്തു. സീതാമർഹിയിലെ പുപ്രി ഗ്രാമം കേന്ദ്രീകരിച്ചാണ് പ്രവർത്തനം. ഇതൊക്കെക്കൊണ്ടാകും ജില്ലാ പരിഷത്തിലേക്കുള്ള തിരഞ്ഞെടുപ്പിൽ ഇർഫാന്റെ ഭാര്യ ഗുൽഷൻ പർവീൺ അനായാസം ജയിച്ചു. കൊച്ചിയിൽ മോഷണത്തിനെത്തിയതാകട്ടെ സീതാമർഹി ജില്ലാ പരിഷത്ത് അധ്യക്ഷന്റെ ബോർഡ് വെച്ച കാറിലും.

വിലകൂടിയ കാറുകളിൽ സഞ്ചരിച്ച് മോഷണം നടത്തുന്നതാണ് രീതി. പുണെയിലെ മോഷണത്തിൽ പിടിയിലാകുമ്പോൾ ഇർഫാനൊപ്പം മൂന്നുപേർ കൂടിയുണ്ടായിരുന്നു. ജലന്ധറിൽ നിന്നാണ് അന്ന് പിടിയിലായത്. റോബിൻഹുഡ് സിനിമകളിൽ ആകൃഷ്ടനായാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നാണ് പുണെ പോലീസിനോട് പറഞ്ഞത്. പന്ത്രണ്ടു നഗരങ്ങളിലായി 40 കവർച്ചകൾ നടത്തിയതായാണ് കുറ്റസമ്മതം. വലിയ നഗരങ്ങളിൽ ഇയാൾക്ക് ഒന്നിലധികം ഫ്ലാറ്റുകളുണ്ടെന്നും പുണെ പോലീസ് പറയുന്നു. മോഷണക്കേസുകളിൽ ജാമ്യം കിട്ടി പുറത്തിറങ്ങിയ ഉടൻ അടുത്ത നഗരം ലക്ഷ്യംവെയ്ക്കുകയാണ് ഇയാൾ ചെയ്യുന്നത്. ഏറ്റവുമൊടുവിൽ പിടിയിലായത് കഴിഞ്ഞ ഡിസംബറിൽ ഹൈദരാബാദിലെ ജൂബിലി ഹിൽസിൽ നിന്നാണ്. ആഡംബരവീടുകൾ ഒട്ടേറെയുള്ള പനമ്പിള്ളി നഗറിൽ ബിഹാറിലെ റോബിൻഹുഡ് എന്തുകൊണ്ട് സംവിധായകൻ ജോഷിയുടെ വീട് തിരഞ്ഞെടുത്തു? ഇനി തന്നെപ്പോലൊരു കള്ളന്റെ കഥ പറഞ്ഞ ‘റോബിൻഹുഡ്’ എന്ന സിനിമയുടെ സംവിധായകന്റെ വീട്ടിലെ മോഷണത്തിൽ എന്തെങ്കിലും ഹരം കണ്ടിട്ടാകുമോ? പോലീസിനെപ്പോലും ഞെട്ടിക്കും വിധം പഴുതില്ലാത്ത വിധത്തിൽ കവർച്ച നടത്തുന്നതാണ് റോബിൻഹുഡ് രീതി. ഇംഗ്ലീഷ് നാടോടിക്കഥകളിലുള്ള റോബിൻഹുഡ് എന്ന കഥാപാത്രത്തിൽനിന്നാണ് ഇത്തരം മോഷ്ടാക്കൾക്ക് ഈ പേരുവീണത്. രാജാക്കന്മാരുടെ സമ്പത്ത് കൊള്ളയടിച്ച് പാവങ്ങൾക്ക് നൽകുന്നയാളാണ് ഇംഗ്ലീഷ് കഥകളിലെ റോബിൻഹുഡ്. പിന്നീട് ഇത്തരം മോഷണം നടത്തുന്നവർ അതേപേരിൽ അറിയപ്പെട്ടുതുടങ്ങി. റോബിൻഹുഡ് മോഷ്ടാക്കൾ കഥാപാത്രങ്ങളായി വിവിധഭാഷകളിൽ ഒരുപാട് സിനിമകളുമിറങ്ങി. തന്‍റെ കുടുംബത്തെ ചതിച്ച ഒരു ബാങ്ക് അധികാരികളോട് പ്രതികാരം ചെയ്യാൻ ആ ബാങ്കിന്റെ എ.ടി.എമ്മുകളിൽ നിന്ന് തുടർച്ചയായി പണം കൊള്ളയടിക്കുന്ന വെങ്കിടേഷ് അയ്യർ എന്ന ചെറുപ്പക്കാരന്റെ കഥയാണ് ജോഷി 2009-ൽ പുറത്തിറങ്ങിയ ‘റോബിൻഹുഡി’ലൂടെ പറഞ്ഞത്. സച്ചിയും സേതുവും ചേർന്ന് തിരക്കഥയെഴുതിയ ഈ സിനിമയിൽ പൃഥ്വിരാജായിരുന്നു നായകൻ. നരെയ്ൻ അവതരിപ്പിച്ച ഫെലിക്‌സ് എന്ന കഥാപാത്രമാണ് പൃഥ്വിയുടെ വെങ്കിയെ കുടുക്കാനെത്തുന്ന പോലീസ് ഓഫീസർ. റോബിൻഹുഡ് സംവിധാനം ചെയ്യുമ്പോൾ ഒരിക്കലും ജോഷി ഓർത്തുകാണില്ല, അതിലെ നായകനെപ്പോലെ അതേ പേരിൽ, ഏറെ ദൂരെനിന്ന് വാഹനത്തിൽ സഞ്ചരിച്ചെത്തുന്ന അതിസമർഥനായ മോഷ്ടാവ് വീട്ടിൽ കടന്ന് കോടികൾ വിലമതിക്കുന്ന ആഭരണങ്ങളുമായി അനായാസം രക്ഷപ്പെടുമെന്ന്.

സിനിമയിൽ ജോഷിയുടെ നായകൻ പോലീസിന്റെ കുരുക്കുകളിൽ വീഴുന്നില്ല. പക്ഷേ, യഥാർഥ കഥയിലെ വില്ലന് കൊച്ചി പോലീസിന്റെ അന്വേഷണമികവിന് മുന്നിൽ കീഴടങ്ങേണ്ടിവന്നു. ഒരു ജോഷി സിനിമയെ ഓർമിപ്പിക്കും വിധം കൊച്ചിയിൽ തുടങ്ങി ഒറ്റപ്പകലിൽ ഉഡുപ്പിയിൽ പൂർണമായ, ഉദ്വേഗം നിറഞ്ഞ ആ റോബിൻഹുഡ് വേട്ടയുടെ തിരക്കഥ ഇങ്ങനെയാണ്… ശനിയാഴ്ച പുലർച്ചെ ആറുമണിയോടെ നിർമാതാവ് ആന്റോ ജോസഫ് സുഹൃത്തും കൊച്ചി സൗത്ത് എ.സി.പി.യുമായ പി. രാജ്കുമാറിനെ വിളിക്കുന്നു. സംവിധായകൻ ജോഷിയുടെ പനമ്പിള്ളി നഗറിലെ വീട്ടിലെ മോഷണവിവരം പോലീസ് അറിയുന്നത് അങ്ങനെയാണ്. ആദ്യം സൗത്ത് എസ്.ഐ. ശരത്, തൊട്ടുപിന്നാലെ സി.ഐ. പ്രേമാനന്ദകൃഷ്ണൻ അങ്ങനെ ഒരു മണിക്കൂറിനുള്ളിൽ കൊച്ചി ഡി.സി.പി. കെ.എസ്. സുദർശൻ വരെ സംഭവസ്ഥലത്ത്. തൊട്ടടുത്ത സ്റ്റേഷനുകളിലെ പോലീസുകാർ കൂടി വന്നതോടെ അന്വേഷണസംഘം വിപുലമായി. അടുക്കളഭാഗത്തെ അഴിയില്ലാത്ത ജനാല കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്തുകടന്നത്. ആകെ തുമ്പായി കിട്ടിയത് വീട്ടിലെ സി.സി.ടി.വി.യിൽ നിന്നുള്ള അവ്യക്തദൃശ്യം. തൊപ്പി വെച്ച് മാസ്‌ക് കൊണ്ട് മുഖം മറച്ച ഒരാളുടെ പാതിഭാഗം മാത്രമേ അതിൽ പതിഞ്ഞിട്ടുള്ളൂ. തിരക്കഥയിൽ കണ്ടിട്ടുള്ളതും ക്യാമറയിൽ പലകുറി പകർത്തിയതുമായ ദൃശ്യങ്ങൾ ജോഷിയുടെ കൺമുന്നിൽ. പോലീസിന്റെ മൊഴിയെടുപ്പ്. വിരലടയാള വിദഗ്ദ്ധരുടെ പരിശോധന. മോഷ്ടാവ് മതിലിനുള്ളിൽ കടന്നിരിക്കാനുള്ള സാധ്യതകൾ വീട്ടിലെ സി.സി.ടി.വി.യിൽ നിന്നുള്ള ദൃശ്യങ്ങൾ സഹിതം പോലീസുദ്യോഗസ്ഥർ ജോഷിക്ക് വിശദീകരിച്ചുകൊടുത്തു. ജോഷി എപ്പോഴത്തെയും പോലെ അക്ഷോഭ്യനായിരുന്നു. വീടിന്റെ സ്വീകരണമുറി പെട്ടെന്ന് കമ്മിഷണർ ഓഫീസിലെ കോൺഫറൻസ് മുറിയായി. ഉന്നത ഉദ്യോഗസ്ഥർ ജോഷിയുടെ മുന്നിൽതന്നെ യോഗം ചേർന്നു. അന്വേഷണം അവിടെ ആരംഭിക്കുന്നു.

മോഷണം നടന്ന് മണിക്കൂറുകളായിട്ടും വിവരം ആരും അറിഞ്ഞിട്ടില്ല. ജോഷിയുടെ വീടിന് തൊട്ടടുത്തുള്ള മാധ്യമസ്ഥാപനത്തിൽ നിന്നുള്ളവർപോലും എത്തിയത് പത്തുമണിക്ക് ശേഷം. വിവിധ സ്റ്റേഷനുകളിലെ സി.ഐ.മാരുടെയും എസ്.ഐ.മാരുടെയും നേതൃത്വത്തിൽ പോലീസ് സംഘം റെയിൽവേ സ്‌റ്റേഷനുകളിലേക്കും വിമാനത്താവളങ്ങളിലേക്കും ബസ് സ്റ്റാൻഡുകളിലേക്കും പായുന്നു. പുലർച്ചെ ഒന്നരമണിക്കു ശേഷം പനമ്പിള്ളിനഗർ ഭാഗത്ത് ആക്ടീവ് ആയിരുന്ന മൊബൈൽ നമ്പറുകൾക്കു പിന്നാലെ സൈബർപോലീസിന്റെ ചേസ്. കുറച്ചുപേർ വീടിനടുത്തുള്ള റോഡിലെ സി.സി.ടി.വി.യുടെ കണ്ണുകളിൽ പതിഞ്ഞ ദൃശ്യങ്ങൾക്കായി പനമ്പിള്ളി നഗറിലെ അനേകം ക്രോസ് റോഡുകളിലൂടെ നടന്നു പരിശോധന തുടങ്ങി. മോഷ്ടാവ് എന്ന് സംശയിക്കുന്നയാളുടെ ദൃശ്യങ്ങൾ ചിലതിലുണ്ട്. പക്ഷേ, പുലർച്ചെയായതിനാൽ നിഴൽരൂപം മാത്രം. അവസാനം പ്രധാന റോഡിനോട് ചേർന്നുള്ള ഒരു ക്രോസ് റോഡിന് സമീപം പാർക്ക് ചെയ്ത കാറിലേക്ക് ഒരാൾ കയറുന്ന ദൃശ്യം കിട്ടി. ജോഷിയുടെ വീട്ടിലെ സി.സി.ടി.വി.യിൽ പതിഞ്ഞ ദൃശ്യത്തിലുള്ളയാളെപ്പോലൊരാൾ. ആ ദൃശ്യം കാണിച്ചപ്പോൾ ജോഷിയുടെ മകനും സംവിധായകനുമായ അഭിലാഷ് ജോഷിയുടെ ഭാര്യ വർഷ പറഞ്ഞു: ‘ഇതെന്റെ ബാഗാണ്.’ അവിടെ പോലീസ് ഉറപ്പിച്ചു, മോഷ്ടാവിനെ. മോഷണമുതലുമായി പുറത്തേക്കു വന്നവൻ നിസ്സാരനല്ലെന്നും. ജോഷിയുടെ റോബിൻഹുഡിൽ പൃഥ്വിരാജിന്റെ കഥാപാത്രം ബൈക്കിൽ സഞ്ചരിച്ചാണ് മോഷണം നടത്തുന്നത്. പക്ഷേ, ഇവിടെ റോബിൻഹുഡിന്റെ വാഹനം കാറാണ്. ക്രോസ് റോഡിന് സമീപത്തുനിന്ന് റിവേഴ്‌സ് എടുത്ത് പനമ്പിള്ളി നഗർ ജങ്ഷൻ ഭാഗത്തേക്ക് പോയ വെള്ളക്കാറിന്റെ നമ്പർ വ്യക്തമല്ലായിരുന്നു. പനമ്പിള്ളി നഗർ ജങ്ഷനിൽ നിന്ന് രണ്ടിടത്തേക്ക് തിരിയാം. പള്ളിമുക്ക് ഭാഗത്തേക്കും, കടവന്ത്ര ഭാഗത്തേക്കും. പള്ളിമുക്ക് ഭാഗത്തെ സി.സി.ടി.വി.യിൽ വെളുത്ത കാറിന്റെ ദൃശ്യങ്ങളൊന്നുമില്ല. വൈറ്റിലയിലേക്കുള്ള റോഡിനരികിലെ ക്യാമറയിൽ നിന്ന് ശനിയാഴ്ച ഉച്ചയോടെ കാറിന്റെ ദൃശ്യം തെളിമയോടെ കിട്ടി. മഹാരാഷ്ട്ര രജിസ്‌ട്രേഷനിലുള്ള വാഹനത്തിൽ ഹിന്ദിയിൽ ‘അധ്യക്ഷ് ജില്ലാ പരിഷത്ത് സിതാമർഹി’ എന്ന പേര്. പുലർച്ച രക്ഷപ്പെട്ടയാൾ പന്ത്രണ്ടുമണിക്കൂർ കൊണ്ട് എവിടെയെത്തിക്കാണും എന്നതിലേക്കായി പോലീസിന്റെ അന്വേഷണം. കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും വിളികൾ പാഞ്ഞു.

അതിർത്തി ജില്ലകളിലെ പോലീസ് മേധാവികളെ കൊച്ചിയിലെ ഉന്നതപോലീസുദ്യോഗസ്ഥർ നേരിട്ട് ബന്ധപ്പെട്ടു. കാറിന്റെ ഫോട്ടോയും അയച്ചുകൊടുത്തു. മഹാരാഷ്ട്ര രജിസ്‌ട്രേഷനായതിനാൽ വടക്കൻജില്ലകളിലേക്കാണ് കൂടുതൽ ശ്രദ്ധ വെച്ചത്. പോലീസ് സംഘത്തിന്റെ തലവേദന കൂട്ടി വൈകീട്ട് നാലുമണിയോടെ വിവരമെത്തി: ‘കാർ ഉച്ചയോടെ കേരള അതിർത്തി കടന്നു.’കേരള അതിർത്തിയിൽ തലപ്പാടി പിന്നിട്ട് പലവഴിക്ക് പോകാം. ബെംഗളൂരു, മംഗളൂരു, ഉഡുപ്പി… കൊച്ചി പോലീസിലെ മിടുക്കർ എല്ലായിടത്തുമുള്ള പോലീസ് സുഹൃത്തുക്കളെ ബന്ധപ്പെട്ടുകൊണ്ടേയിരുന്നു. അഞ്ചുമണിയോടെ ആ സന്തോഷവാർത്തയെത്തി. കാർ ഉഡുപ്പിക്കടുത്ത് കോട്ട സ്‌റ്റേഷൻ പരിധിയിൽ കണ്ടെത്തി. അതിനുള്ളിലുണ്ടായിരുന്നയാളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്. ഉടൻതന്നെ ഉന്നത പോലീസുദ്യോഗസ്ഥർ കോട്ട സ്‌റ്റേഷനുമായി ബന്ധപ്പെട്ടു. കാറിനുള്ളിൽനിന്ന് ആഭരണങ്ങൾ കണ്ടെത്തി. അതിന്റെ ഫോട്ടോയെടുത്ത് കർണാടക പോലീസ് കൊച്ചി പോലീസിനയച്ചു. വലയിൽ കുരുങ്ങിയത് രാജ്യത്തെ പോലീസ് സേനയുടെ ഉറക്കം കെടുത്തുന്ന ബിഹാർ റോബിൻഹുഡ് മുഹമ്മദ് ഇർഫാൻ ആണെന്നറിഞ്ഞതോടെ കൊച്ചി പോലീസിന് ആഹ്ലാദം, അഭിമാനം. പോലീസ് സംഘം വീണ്ടും ജോഷിയുടെ വീട്ടിൽ എത്തി. ഉഡുപ്പിയിൽ നിന്ന് കിട്ടിയ ആഭരണങ്ങളുടെ ചിത്രം ജോഷിയുടെ കുടുംബാംഗങ്ങളെ കാണിച്ച് നഷ്ടപ്പെട്ടവ തന്നെയെന്ന് ഉറപ്പിച്ചു. മമ്മൂട്ടിക്കൊപ്പം ഒരു ചടങ്ങിലായിരുന്ന ആന്റോ ജോസഫ് പുതിയ വിവരങ്ങളെന്തെങ്കിലുമുണ്ടോ എന്നറിയാൻ ജോഷിയുടെ വീട്ടിലേക്ക് വിളിച്ചപ്പോളറിഞ്ഞത് ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ക്ലൈമാക്‌സ്. ആ സന്തോഷം പങ്കിടാൻ ജോഷിയുടെ ഹിറ്റ് നായകൻ മമ്മൂട്ടിയും. നീണ്ട ഒരു സീനിന് കട്ട് പറയുംപോലെ ജോഷി മൃദുവായി ‘താങ്ക് യൂ’ എന്ന് വീട്ടിലെത്തിയ പോലീസുദ്യോഗസ്ഥരോട് പറഞ്ഞു.

More in Malayalam

Trending

Recent

To Top