Connect with us

സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നുമില്ല!! കുഞ്ഞ് പിറന്ന് മണിക്കൂറുകള്‍ക്കുള്ളിൽ ഫേക്ക് ഐഡികളുടെ ബഹളം

Bollywood

ഈ മാസം 15നാണ് വിരാട് കോലിക്കും അനുഷ്‌കാ ശര്‍മയ്ക്കും ആണ്‍കുഞ്ഞ് പിറന്നത്. രണ്ട് ദിവസം മുന്‍പ് വിരാട് കോലിയാണ് ഇക്കാര്യം സാമൂഹിക മാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചത്. വാമികയുടെ കുഞ്ഞനുജന് ഈ ലോകത്തേക്ക് സ്വാഗതം എന്ന് പറഞ്ഞായിരുന്നു പോസ്റ്റ്. അകായ് എന്ന് കുട്ടിക്ക് പേര് നല്‍കിയതായും താര ദമ്പതികള്‍ അറിയിച്ചിരുന്നു. ഇപ്പോള്‍ അകായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് പ്രത്യക്ഷപ്പെടുന്നത്. കോലിയുടെ പോസ്റ്റ് അതിവേഗമാണ് പ്രചരിച്ചത്. അഭിനന്ദന പ്രവാഹമായിരുന്നു ഇരുവര്‍ക്കും. ഏഷ്യയില്‍ അതിവേഗം അഞ്ച് മില്ല്യണ്‍ ലൈക്ക് നേടുന്ന ഇന്‍സ്റ്റാ പോസ്റ്റായി ഇത് മാറി.

എന്നാല്‍ ഇപ്പോളിതാ അക്കായ് കോലിയുടെ പേരില്‍ നൂറിലേറെ ഫാന്‍ പേജുകളാണ് വിവിധ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ പ്രത്യക്ഷപ്പെടുന്നത്. കോലിയുടെ പോസറ്റിന് താഴെ താങ്ക്‌സ് പപ്പ എന്ന് പറഞ്ഞ് എത്തുന്നവരും നിരവധി. അകായ് ഭാവി ഇന്ത്യന്‍ ക്രിക്കറ്റ് താരമാകുമെന്നുമാണ് ചിലരുടെ കമന്റ്റുകൾ. അകായിക്ക് ഫാന്‍ ക്ലബ് തുടങ്ങിയവരുമുണ്ട്. ഇതൊക്കെ കണ്ട് സുക്കര്‍ ബര്‍ഗിന്റെ കിളിപോയെന്ന് ട്രോളന്മാരും. സ്വകാര്യത മാനിക്കണമെന്ന് വിരാട് അഭ്യര്‍ത്ഥിച്ചെങ്കിലും ആരാധകരുടെ ആവേശത്തിന് കുറവൊന്നുമില്ല.

More in Bollywood

Trending

Recent

To Top