Connect with us

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 2 കോടി നൽകി പ്രഭാസ്! പ്രശംസിച്ച് സോഷ്യൽ മീഡിയ

Malayalam

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 2 കോടി നൽകി പ്രഭാസ്! പ്രശംസിച്ച് സോഷ്യൽ മീഡിയ

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി 2 കോടി നൽകി പ്രഭാസ്! പ്രശംസിച്ച് സോഷ്യൽ മീഡിയ

വയനാട് ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി നാടിന്റെ വിവിധ ഭാ​ഗങ്ങളിൽനിന്നും സഹായമെത്തുകയാണ്. സിനിമാലോകം ഒറ്റക്കെട്ടായി സഹായങ്ങൾ എത്തിക്കുകയാണ്. തെലുങ്ക് സൂപ്പർതാരം പ്രഭാസാണ് അതിൽ ഏറ്റവും പുതുതായി രം​ഗത്തെത്തിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് രണ്ട് കോടി രൂപയാണ് സംഭാവന നൽകിയത്. കേരളം നേരിട്ട ഏറ്റവും ദുരന്തമാണ് വയനാട്ടിൽ സംഭവിച്ചതെന്നും ഈ സാഹചര്യത്തിൽ എല്ലാവരും കേരളത്തിനൊപ്പം നിലകൊള്ളണമെന്നും പ്രഭാസ് പറഞ്ഞു. നേരത്തെ പ്രളയകാലത്തും കേരളത്തിന് പ്രഭാസ് സാമ്പത്തിക പിന്തുണ നൽകിയിരുന്നു.

തെലുങ്ക് സിനിമാ മേഖലയിൽനിന്ന് നേരത്തേ അല്ലു അർജുൻ, ചിരഞ്ജീവി, രാംചരൺ തേജ എന്നിവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നൽകിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്. അഞ്ചുലക്ഷം രൂപയാണ് മഞ്ജു വാര്യർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്തത്. നടി നവ്യാ നായർ ഒരുലക്ഷം നൽകി. മമ്മൂട്ടി, മോഹൻലാൽ‍, ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ഫഹദ് ഫാസിൽ, നസ്രിയ, പേളി മാണിയും ശ്രീനിഷും തുടങ്ങിയ താരങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് സഹായങ്ങൾ നൽകിയിരുന്നു.

ദുരിതാശ്വാസ നിധിയിലേക്ക് മമ്മൂട്ടിയും ദുൽഖർ സൽമാനും 35 ലക്ഷം രൂപ കൈമാറി. ആദ്യഘട്ടമായി മമ്മൂട്ടി 20 ലക്ഷം രൂപയും ദുൽഖർ 15 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നൽകിയിരുന്നു. നടന്മാരായ കമൽഹാസൻ, വിക്രം എന്നിവർ 20 ലക്ഷം രൂപയും നടി രശ്മിക മന്ദാന 10 ലക്ഷം രൂപയും നൽകി. ഫഹദ് ഫാസിലും നസ്രിയയും ചേർന്ന് 25 ലക്ഷമാണ് സംഭാവനചെയ്തത്. സംവിധായകന്‍ മേജര്‍ രവി രണ്ട് ലക്ഷം രൂപയാണ് സംഭാവന നല്‍കിയത്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് വയനാട് സംഭവിച്ചത്. ഈ സാഹചര്യത്തില്‍ നാം ഒന്നിച്ച് നില്‍ക്കണമെന്നും എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ മോഹന്‍ലാലിന് ഒപ്പം മേജര്‍ രവി വയനാട് ദുരന്ത മേഖല സന്ദര്‍ശിച്ചിരുന്നു. കൂടാതെ ഒരു അന്വേഷണത്തിന്റെ തുടക്കം എന്ന ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ഒരുലക്ഷത്തിഅമ്പതിനായിരം രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്തു. എറണാകുളം കളക്ടറേറ്റിലേക്ക് എത്തിയാണ് അണിയറ പ്രവർത്തകരും നടീ നടന്മാരും ചേർന്ന് കൊച്ചി കളക്ടർക്ക് സംഭാവന കൈമാറിയത്. സംവിധായകൻ എം എ നിഷാദ്, നടന്മാരായ ഷഹീൻ സിദ്ദിഖ്, ബിജു സോപാനം, കൈലാഷ്, പ്രശാന്ത് അലക്സാണ്ടർ, സുന്ദർ, നടി പൊന്നമ്മ ബാബു, ചിത്രം നിർമ്മിക്കുന്ന ബെൻസി പ്രൊഡക്ഷൻസിന്റെ പ്രതിനിധികൾ എന്നിവരാണ് തുക കൈമാറാൻ എത്തിയത്.

More in Malayalam

Trending