Connect with us

മൗനരാഗം കുടുംബത്തെ തകർത്ത് ആ ദുഃഖ വാർത്ത! ഇതെങ്ങനെ താങ്ങാനാകും.. ഇനി ആ നടൻ ഉണ്ടാകില്ല! വേദന പങ്കുവെച്ച് ബീന ആന്റണി..

Actor

മൗനരാഗം കുടുംബത്തെ തകർത്ത് ആ ദുഃഖ വാർത്ത! ഇതെങ്ങനെ താങ്ങാനാകും.. ഇനി ആ നടൻ ഉണ്ടാകില്ല! വേദന പങ്കുവെച്ച് ബീന ആന്റണി..

മൗനരാഗം കുടുംബത്തെ തകർത്ത് ആ ദുഃഖ വാർത്ത! ഇതെങ്ങനെ താങ്ങാനാകും.. ഇനി ആ നടൻ ഉണ്ടാകില്ല! വേദന പങ്കുവെച്ച് ബീന ആന്റണി..

ഏതാനും നാളുകൾക്ക് മുൻപാണ് സീരിയൽ താരം കാര്‍ത്തിക് പ്രസാദ് അപകടത്തിൽപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നത്. ഫെബ്രുവരി 21 തിങ്കളാഴ്ച വൈകുന്നേരം ആയിരുന്നു അപകടം നടന്നത്. ഇപ്പോഴിതാ കാർത്തിക്കിന്റെ ആരോ​ഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞ് കൊണ്ട് രം​ഗത്ത് എത്തിയിരിക്കുകയാണ് ബീന ആന്റണി. കാർത്തിക്കിന്റെ ആരോ​ഗ്യ വിവരം തിരക്കി ഒത്തിരി പേർ തന്നെ കോൺടാക്ട് ചെയ്തുവെന്നും അതുകൊണ്ടാണ് ഇങ്ങനെ ഒരു വീഡിയോ ചെയ്യുന്നതെന്നും ബീന പറഞ്ഞു.

“സത്യമാണ്, അങ്ങനെ ഒരു അപകടം നടന്നു. ഷൂട്ടിം​ഗ് കഴിഞ്ഞ് തിരുവനന്തപുരത്ത് നിന്നും പോകുന്ന വഴി ബസ് ഇടിച്ചതാണ്. ഫോൺ സംസാരിച്ചിരുന്നുവെന്നാണ് തോന്നുന്നത്. അപ്പോൾ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അൽപം ​ഗുരുതരമാണ്. പ്രശ്നങ്ങളുണ്ട്. കുറച്ച് നാളിനി നടക്കാനൊന്നും പറ്റില്ല. കാരണം കാലിന് കാര്യമായ പ്രശ്നം വന്നിട്ടുണ്ട്. രണ്ട് കാലിലേയും മസിൽസും സ്കിന്നും പോയിട്ടുണ്ട്. അതിന്റെ സർജറി നടന്നു കൊണ്ടിരിക്കയാണ്. കോഴിക്കോട് കാരനാണ് കാർത്തിക്. ഭാര്യയും വീട്ടുകാരും തിരുവനന്തപുരത്ത് ഉണ്ടായിരുന്നു. ശേഷം കോഴിക്കോട് കൊണ്ടുപോയി. അവിടെയാണ് ചികിത്സ തുടരുന്നത്. ഭാര്യയുമായി സംസാരിച്ചപ്പോൾ ഭയങ്കര പെയിൻ ആണെന്നാണ് പറഞ്ഞത്. പെയിൻ കില്ലർ കൊടുക്കുന്നുണ്ട്. രണ്ട് മൂന്ന് പ്ലാസ്റ്റിക് സർജറി കഴിഞ്ഞു. ഇതെല്ലാം കഴിഞ്ഞിട്ട് വേണം പൊട്ടലിന്റെ സർജറി നടത്താൻ”, എന്നാണ് ബീന ആന്റണി പറഞ്ഞത്.

ബൈജു എന്ന തമാശക്കാരനായ കഥാപാത്രത്തെയാണ് മൗനരാഗത്തിൽ കാർത്തിക് പ്രസാദ് അവതരിപ്പിക്കുന്നത്. കോഴിക്കോട് കുതിരവട്ടം ഗോവിന്ദപുരം സ്വദേശിയായ കാര്‍ത്തിക് ഇരുപതോളം വര്‍ഷങ്ങളായി സിനിമ, സീരിയല്‍ രംഗത്തുണ്ട്. എന്നാല്‍ പ്രക്ഷകരുടെ മനസിലേക്ക് ചേക്കേറിയത് മൗനരാഗത്തിലെ ബൈജു എന്ന കഥാപാത്രത്തിലൂടെയാണ്. ചുരുക്കം എപ്പിസോഡുകള്‍ക്കുള്ളിൽ തന്നെ പ്രേക്ഷക മനസുകളില്‍ സ്ഥാനംപിടിച്ച പരമ്പരയാണ് മൗനരാഗം. പരമ്പരയുടെ ആരാധകര്‍ക്ക് മുഖ്യ കഥാപാത്രങ്ങള്‍ കഴിഞ്ഞാല്‍ ഏറെയിഷ്ടം ബൈജുവിനെയാകും. മാനസികവളര്‍ച്ച കുറഞ്ഞ ബൈജു എന്ന കഥാപാത്രത്തെയാണ്, കാർത്തിക്ക് അവതരിപ്പിക്കുന്നത്. സീരിയല്‍ ജീവിതം ആരംഭിച്ച കാലത്ത് കാർത്തിക്കിന് ലഭിച്ച മിക്കവാറും വേഷങ്ങളെല്ലാം പുരാണ സീരിയലുകളിലായിരുന്നു. 2006ല്‍ ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്തിരുന്ന ഉണ്ണിയാര്‍ച്ചയിലാണ് ആദ്യമായി കാർത്തിക്ക് ഒരു കഥാപാത്രം ചെയ്യുന്നത്.

ഉണ്ണിനമ്പൂതിരി എന്ന കഥാപാത്രം ചെറിയ രീതിയില്‍ ക്ലിക്കായതോടെ അത്തരം കഥാപാത്രങ്ങളായിരുന്നു അധികവും തേടിയെത്തിയത്. സ്വാമി അയ്യപ്പന്‍, ശ്രീ ഗുരുവായൂരപ്പന്‍ തുടങ്ങിയ പരമ്പരകളിലും വേഷങ്ങൾ ലഭിച്ചു. അന്നൊന്നും ഷര്‍ട്ടിട്ട് അഭിനയിക്കാനുള്ള ഭാഗ്യം കാർത്തിക്കിന് ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ അന്നെല്ലാം കാർത്തിക്കിനെ കാണുമ്പോള്‍ നാട്ടുകാരുടേയും കൂട്ടുകാരുടേയും പ്രധാന ചോദ്യം നിനക്കൊരു ഷര്‍ട്ട് ഇട്ട് നടന്നൂടെ എന്നായിരുന്നുവെന്ന് കാർത്തിക്ക് തമാശ രൂപേണ പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നു. ഇരുപതോളം വര്‍ഷമായിട്ട് മിനിസ്‌ക്രീനിലുണ്ടെങ്കിലും ഒരു ഐഡന്‍റിറ്റി തന്നത് മൗനരാഗമാണ് എന്ന് കാർത്തിക്ക് പറഞ്ഞിരുന്നു. ആളുകള്‍ക്കിടയില്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയതും മൗനരാഗത്തിലൂടെയാണ്. ഇപ്പോള്‍ പലരും ബൈജു എന്നാണ് വിളിക്കുന്നത് എന്നും കാർത്തിക്ക് മുമ്പ് നക്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. കഥാപാത്രത്തിന്‍റെ അവസ്ഥയില്‍ അല്ലാത്ത ആളാണെന്നറിയുമ്പോള്‍ ചില പ്രായമായവര്‍ക്കൊക്കെ സന്തോഷം വരുന്നത് കാണാമെന്നും അങ്ങനെയുള്ള ചില സ്‌നേഹം എപ്പോഴും ഊര്‍ജം തരാറുണ്ടെന്നും കാർത്തിക്ക് പറഞ്ഞിരുന്നു.

More in Actor

Trending

Recent

To Top