Connect with us

എന്റെ സ്വപ്നം തകർന്നടിഞ്ഞു.. പുറത്തിറങ്ങിയതിന് പിന്നാലെ ഇനി ഒരൊറ്റ ആഗ്രഹം! പൊട്ടിക്കരഞ്ഞ് റോക്കി

Malayalam

എന്റെ സ്വപ്നം തകർന്നടിഞ്ഞു.. പുറത്തിറങ്ങിയതിന് പിന്നാലെ ഇനി ഒരൊറ്റ ആഗ്രഹം! പൊട്ടിക്കരഞ്ഞ് റോക്കി

എന്റെ സ്വപ്നം തകർന്നടിഞ്ഞു.. പുറത്തിറങ്ങിയതിന് പിന്നാലെ ഇനി ഒരൊറ്റ ആഗ്രഹം! പൊട്ടിക്കരഞ്ഞ് റോക്കി

ബി​ഗ് ബോസ് മലയാളം സീസൺ ആറ് മൂന്ന് ആഴ്ചകൾ പിന്നിടാൻ ഒരുങ്ങുകയാണ്. ഇതിനോടകം സംഭവബഹുലമായ കാര്യങ്ങളാണ് ബി​ഗ് ബോസിൽ നടന്നത്. ഇതിനോടകം നാല് പേർ പുറത്തുപോയി. ഇതിൽ ഒരാളെ പുറത്താക്കിയതാണ്. അസി റോക്കിയെയാണ് ബി​ഗ് ബോസ് പുറത്താക്കിയത്. സഹമത്സരാർത്ഥി ആയിരുന്ന സിജോയെ മർദ്ധിച്ചതിനാണ് റോക്കി പുറത്തായത്. ഫൈനൽ ഫൈവിൽ വരെ എത്തുമെന്ന് പലരും പറഞ്ഞ മത്സരാർത്ഥി കൂടിയായിരുന്നു ഇയാൾ. എന്നാൽ നിയമലംഘനത്തിന്റെ പേരിൽ പുറത്താക്കുക ആയിരുന്നു. ഷോയിൽ നിന്നും പോയ ശേഷം റോക്കി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്. ആറ് വർഷത്തെ തന്റെ സ്വപ്നമാണ് ബി​ഗ് ബോസ് എന്നും തനിക്ക് ഒരവസരം കൂടി തരണമെന്നുമാണ് റോക്കി പറയുന്നത്. സിജോ ചെയ്തതിന്റെ റിയാക്ഷൻ മാത്രമാണ് താൻ നടത്തിയതെന്നും റോക്കി പറയുന്നുണ്ട്. ഇനിയും ഷോയിൽ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നും ചെയ്ത് തുടങ്ങിയിരുന്നില്ലെന്നും റോക്കി ഇൻസ്റ്റാ​ഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

റോക്കി അസിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു..

പ്രധാനപ്പെട്ടൊരു കാര്യം പറയാനാണ് ഞാനിപ്പോൾ ഈ വീഡിയോ ചെയ്യുന്നത്. ഒരാളുടെ ആക്ഷന്റെ വിപരീതമായിട്ടുള്ള റിയാക്ഷൻ മാത്രമായാണ് ഞാൻ അതിനെ കാണുന്നത്. എന്റെ ഉള്ളിന്റെ ഉള്ളിൽ ഒരു പ്ലാനോ അങ്ങനെ ഒരു സംഭവം ഉണ്ടാകണമെന്നോ ഒരു ശതമാനം പോലും ഞാൻ ആ​ഗ്രഹിച്ചിട്ടില്ല. എന്റെ ആറ് വർഷത്തെ കാത്തിരുപ്പ് ആയിരുന്നു ബി​ഗ് ബോസ്. നൂറ് ദിവസത്തേക്ക് വേണ്ടിയുള്ള ഡ്രെസും എടുത്ത് അത്രയും ഡെഡിക്കേഷൻ ആയാണ് വന്നത്. ഒരു രീതിയിലും ഷോയ്ക്ക് എതിരായിട്ടോ പ്രേക്ഷകർക്ക് എതിരായിട്ടോ മത്സരാർത്ഥികളോട് ഹാംഫുൾ ആയിട്ടുള്ള രീതിയിൽ ഒന്നുമുള്ള ആക്ഷൻ ഞാൻ ചെയ്തിട്ടില്ല. പക്ഷേ നിലപാടുകൾ ഉച്ചത്തിൽ വിളിച്ച് പറഞ്ഞാൽ മാത്രമെ നിലനിൽക്കാനാകൂ. അവിടെ ഉള്ളവർ ഒന്നും ബുദ്ധിയില്ലാത്തവരോ എന്നിലും കുറഞ്ഞ ആൾക്കാരോ ആണെന്നല്ല പറയുന്നത്. അവിടെ അതിബുദ്ധിമാന്മാരും ഉണ്ട്. ബുദ്ധി, കുബുദ്ധി, ശീഘ്ര ബുദ്ധി, കുടില ബുദ്ധി, ചടുല ബുദ്ധി, ചാണക്യ ബുദ്ധി, മന്ദബുദ്ധി, പിൻ ബുദ്ധി, പെൺ ബുദ്ധി, മുൻ ബുദ്ധി തുടങ്ങി എല്ലാ ബുദ്ധിയും ഉള്ള ആൾക്കാരാണ് അവിടെ ഉള്ളത്. അവർക്കൊപ്പം നിൽക്കണം എന്നുണ്ടെങ്കിൽ നമുക്ക് മിനിമം ഒരു ബുദ്ധിയെങ്കിലും വേണം. ഞാൻ ബുദ്ധി ഇല്ലാത്ത ആളൊന്നും അല്ല. അത്യാവശ്യം ബുദ്ധിയുണ്ടെന്ന് തന്നെയാണ് എന്റെ ധാരണ. അവിടെ അങ്ങനെ ഒരു സിറ്റുവേഷൻ ഉണ്ടാകാനുള്ള സാഹചര്യം കൂടി നിങ്ങൾ മനസിലാക്കണം. ആർക്കൊപ്പം ആണ് അങ്ങനെ സംഭവിച്ചതെന്ന് മനസിലാക്കണം. സിജോ ക്യാപ്റ്റൻ ആയിരുന്നു. ഞാൻ പ്രജ മാത്രം ആയിരുന്നു. ഞാൻ എന്തെങ്കിലും ചെയ്താൽ പരിഹരിക്കേണ്ടത് അദ്ദേഹം ആയിരുന്നു. പക്ഷേ സിജോ തന്നെ മുൻകൈ എടുത്ത് ഒരു പ്രശ്നത്തിലേക്ക് എത്തി. ഒരിക്കലും ആ സംഭവത്തെ ന്യായീകരിക്കുന്നതല്ല ഞാൻ. പക്ഷേ അത് അക്സിഡന്റിലി സംഭവിച്ചതാണെന്ന നിങ്ങൾ അം​ഗീകരിച്ചേ പറ്റൂ. എന്റെ മാത്രം മിസ്റ്റേക്ക് അല്ലത്. ഒരിക്കലും ഞാൻ കരുതിക്കൂട്ടി ചെയ്തതല്ല. എന്നെ വിശ്വസിച്ചേ പറ്റൂ. റോക്കി നിങ്ങളെ ഒരു ശതമാനം എങ്കിലും തൃപ്തിപ്പെടുത്തിയിട്ടുണ്ടെങ്കിൽ ഞാൻ ഷോയിലേക്ക് പോകും. ഇല്ലെങ്കിൽ പോയിട്ട് കാര്യമില്ല. ഇതും എന്റെ എവിക്ഷൻ പോലെയാണ്. അവിടേക്ക് എനിക്ക് തിരിച്ച് പോണം. ഇനിയും അവിടെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. ഒന്നും ചെയ്ത് തുടങ്ങിയിരുന്നില്ല. അതിന് നിങ്ങളുടെ സപ്പോർട്ട് വേണം. നിങ്ങൾ എനിക്കൊപ്പം ഉണ്ടാകുമെന്ന വിശ്വാസം എനിക്കുണ്ട്. എന്റെ ഡെന്നിലെ കൂട്ടുകാരെയും മിസ് ചെയ്യുന്നുണ്ട്. നിങ്ങൾ അനുവദിക്കുക ആണെങ്കിൽ ഞാൻ തിരിച്ചു പോകും. എന്നിൽ കുറ്റവും കുറവും ഉണ്ടായിട്ടുണ്ടാകും. കാരണം ഞാൻ മനുഷ്യനാണ്. എന്നിൽ ഉണ്ടായൊരു തെറ്റ് നിങ്ങൾക്ക് ക്ഷമിച്ച് തരാൻ പറ്റില്ലേ. നിങ്ങൾ ക്ഷമിച്ചാൽ ഉറപ്പായും ഞാൻ പോകും. റോക്കിയായി തന്നെ. നിങ്ങൾ എന്തിനാ അങ്ങനെ ചെയ്തത് എന്നാണ് പലരും എന്നോട് ചേദിച്ചത്. അതുകേട്ടപ്പോൾ ഒത്തിരി ആൾക്കാരെ നിരാശപ്പെടുത്തി എന്ന് തോന്നി. എന്റെ ആറ് വർഷത്തെ സ്വപ്നം കൂടി അല്ലേ. അത് തകർന്ന് പോയാൽ അർക്കെങ്കിലും സഹിക്കാൻ പറ്റോ. എന്നും പറയുകയാണ് റോക്കി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top