ആരാധകരുടെ പ്രിയപ്പെട്ട താരജോഡിയാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായും. ഇരുവരുടേയും പ്രണയവും വിവാഹവുമെല്ലാം സിനിമാ ലോകവും ആരാധകരും ആഘോഷമാക്കിയ സംഭവങ്ങളാണ്. 2007ലായിരുന്നു ഐശ്വര്യ റായിയും അഭിഷേക് ബച്ചനും വിവാഹിതരായത്. ദമ്പതികൾക്ക് ആരാധ്യ എന്നൊരു മകളുണ്ട്. എന്നാൽ അഭിഷേക് ബച്ചൻ-ഐശ്വര്യ റായ് ദമ്പതികൾ അവരുടെ ദാമ്പത്യ ജീവിതത്തിൽ സന്തുഷ്ടരല്ലെന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി റിപ്പോർട്ടുകളുണ്ടായിരുന്നു.
അഭിഷേക് ബച്ചൻ്റെയും ഐശ്വര്യ റായിയുടെയും ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടെന്നും ഇരുവരും വൈകാതെ വിവാഹമോചിതരാകുമെന്നും റിപ്പോർട്ടുകളുണ്ട്. കഴിഞ്ഞ കുറച്ച് കാലങ്ങളായി ഐശ്വര്യയ്ക്കും മകൾക്കുമൊപ്പം അഭിഷേക് എവിടെയും പ്രത്യക്ഷപ്പെടാതെയായതോടെയാണ്ഗോസിപ്പുകൾ വർധിച്ചത്.
ഇപ്പോഴിതാ താരങ്ങളുടെ വിവാഹത്തിന് മുമ്പ് ചന്ദ്രശേഖർ സ്വാമികൾ എന്ന ജ്യോത്സ്യൻ നടത്തിയ ഒരു പ്രവചനമാണ് ഇപ്പോൾ വൈറലാകുന്നത്. ദൈവമായി ഒന്നിപ്പിച്ചവർ എന്നായിരുന്നു ജ്യോത്സ്യൻ ഐശ്വര്യയേയും അഭിഷേകിനെയും വിശേഷിപ്പിച്ചത്. ഐശ്വര്യയുടെ ജാതകത്തിൽ കുജദോഷവും രാജയോഗവും ഉണ്ടെന്നും 600 വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്നതാണെന്നും സ്വാമി പറഞ്ഞതായി ഒരു ദേശീയ മാദ്ധ്യമം റിപ്പോർട്ടുചെയ്യുന്നു.ഐശ്വര്യ ബച്ചൻ കുടുംബത്തിലെത്തുന്നത് വളരെ ഗുണകരമാണെന്നും വച്ചടി വച്ചടി കയറ്റമായിരിക്കുമെന്നൊക്കെ ജ്യോത്സ്യൻ പറഞ്ഞിരുന്നു.
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. ഇടയ്ക്കിടെ വിവാദങ്ങളിൽ ചെന്ന് പെടാറുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് എമർജൻസി....