Connect with us

ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

Malayalam

ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

ഇളയരാജയ്ക്ക് തിരിച്ചടി!! ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി

ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ അവകാശം അദ്ദേഹത്തിന് മാത്രമുള്ളതല്ലെന്ന് മദ്രാസ് ഹൈക്കോടതി. വരികളില്ലാതെ പാട്ടുകളുണ്ടാകില്ലെന്നും ഗാനരചയിതാവ് അടക്കമുള്ളവർക്കും അവകാശവാദം ഉന്നയിക്കാമെന്നും ജസ്റ്റിസ് ആർ. മഹാദേവൻ, ജസ്റ്റിസ് മുഹമ്മദ് ഷഫീഖ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു. ഇളയരാജ സംഗീതം നൽകിയ 4500ഓളം ഗാനങ്ങളുടെ പകർപ്പവകാശവുമായി ബന്ധപ്പെട്ട കേസിൽ സംഗീതക്കമ്പനിയായ എക്കോ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു കോടതി.

ഇളയരാജ സംഗീതം നൽകിയ പാട്ടുകളുടെ പകർപ്പവകാശം സിനിമാ നിർമ്മാതാക്കളിൽ നിന്ന് എക്കോ കമ്പനി വാങ്ങിയിരുന്നു. ഇതിനെതിരെയുള്ള ഹർജി പരിഗണിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് പാട്ടുകളുടെ അവകാശം ഇളയരാജയ്ക്കാണെന്ന് വിധിച്ചിരുന്നു. ഇതിനെ എതിർത്താണ് കമ്പനി അപ്പീൽ ഹർജി സമർപ്പിച്ചത്. സിനിമയിലെ പാട്ടുകൾക്കായി സംഗീതസംവിധായകനെ നിർമ്മാതാവ് നിയോഗിക്കുന്നതോടെ പാട്ടുകളുടെ അവകാശം നിർമ്മാതാവിന് ലഭിക്കുമെന്ന് കമ്പനിയുടെ അഭിഭാഷകൻ വാദിച്ചു.ഹർജിയിൽ വിശദമായി വാദം കേൾക്കണമെന്ന് അഭിപ്രായപ്പെട്ട കോടതി, ജൂൺ രണ്ടാംവാരം കേസ് വീണ്ടും പരിഗണിക്കുമെന്ന് അറിയിച്ചു. മുമ്പ് ഈ കേസ് പരിഗണിച്ചപ്പോൾ സംഗീതത്തിൽ ഇളയരാജ എല്ലാവർക്കും മുകളിലാണെന്ന് കരുതേണ്ടെന്ന് ഇതേ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. താൻ എല്ലാവരെയുംകാൾ മുകളിലാണെന്ന് വാദിച്ച ഇളയരാജയ്‌ക്ക് മറുപടി നൽകുകയായിരുന്നു കോടതി.

More in Malayalam

Trending

Recent

To Top