Connect with us

വെറും നാല് ദിവസം പ്രണയം കടുത്തു! ജാസൂവിന് ഗബ്രിമതി.. രണ്ടുപേരെയും കുടഞ്ഞ് റോക്കി

Bigg Boss

വെറും നാല് ദിവസം പ്രണയം കടുത്തു! ജാസൂവിന് ഗബ്രിമതി.. രണ്ടുപേരെയും കുടഞ്ഞ് റോക്കി

വെറും നാല് ദിവസം പ്രണയം കടുത്തു! ജാസൂവിന് ഗബ്രിമതി.. രണ്ടുപേരെയും കുടഞ്ഞ് റോക്കി

ഇത്തവണ ബിഗ് ബോസില്‍ വിജയസാധ്യതയുള്ള മത്സരാര്‍ഥി ആരായിരിക്കും എന്നറിയാനുള്ള ആകാംഷയിലാണ് പ്രേക്ഷകര്‍. ഷോ തുടങ്ങി ഒരാഴ്ചയാവുന്നതിനുള്ളില്‍ മത്സരാര്‍ഥികളെ കുറിച്ചുള്ള മുന്‍വിധികള്‍ വന്ന് തുടങ്ങി. ചിലര്‍ നൂറ് ദിവസത്തേക്കുള്ള സ്ട്രാറ്റജി മൊത്തം ഇതിനകം പുറത്തെടുത്ത് കഴിഞ്ഞു. അധികം വൈകാതെ അവരൊക്കെ നിലംപൊത്താന്‍ സാധ്യതയുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടി കാണിക്കുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 6 ലും അങ്ങനെ തന്നെ മറ്റ് സീസണുകളില്‍ നിന്നും വ്യത്യസ്തമായി ആദ്യദിനം തൊട്ട് വന്‍ അടിയാണ് വീട്ടില്‍. രതീഷ് കുമാര്‍ കേന്ദ്രമായി വീട്ടില്‍ ഉയരുന്ന പ്രശ്നങ്ങള്‍ ഒരു ഭാഗത്ത് നടക്കുമ്പോള്‍ ഒരു പ്രേമം ബിഗ് ബോസ് വീട്ടില്‍ പൊട്ടിവിടരുന്നു എന്ന സംശയമാണ് പ്രേക്ഷകര്‍ക്കുള്ളത്. സോഷ്യല്‍‌ മീഡിയ ഇന്‍ഫ്ലൂവെന്‍സര്‍ ജാസ്മിനും നടനായ ഗബ്രിയും തമ്മില്‍ പ്രണയത്തിലായോ എന്ന സംശയത്തിലാണ് ബിഗ് ബോസ് പ്രേമികള്‍. കഴിഞ്ഞ ചില എപ്പിസോഡുകളായി ഗബ്രിയും ജാസ്മിനും തമ്മിലുള്ള രാത്രി സംസാരങ്ങളോടെയാണ് എപ്പിസോഡ് സമാപിക്കുന്നത്. ആ സംസാരം ഒരു സാധാരണ സംസാരം അല്ലെന്നാണ് ബിഗ് ബോസ് സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലെ ചര്‍ച്ച.

പേർളിഷ്,സുജാൻഡ്ര, സൂര്യമണി, ദിൽറോബ്, സാഗറീന എന്നിവർക്ക് ശേഷം ആര്? ചോദ്യത്തിന് ഉത്തരം നാല് ദിവസത്തിൽ. അതേ ജബ്രി എന്നാണ് വൈറലായി ഒരു പോസ്റ്റില്‍ പറയുന്നത്. എന്നാല്‍ ഇതുവരെ ബിഗ് ബോസ് ചരിത്രത്തില്‍ പേര്‍ളി ശ്രീനിഷ് പോലെ വിജയിച്ച പ്രേമങ്ങള്‍ വളരെ കുറവാണ് എന്ന് തന്നെ പറയാം. അതേ സമയം ഗബ്രിയും ജാസ്മിനും ലവ് സ്ട്രാറ്റർജി പ്രയോഗിക്കുകയാണോ അല്ല ശരിക്കും പ്രേമമാണോ എന്നതില്‍ പ്രേക്ഷകർ ഇപ്പോഴും സംശയമുണ്ട്. മിക്ക ദിവസവും ഇരുവരും രാത്രി വരെ സംസാരിച്ചിരിക്കുന്നത് കാണാം. ഗബ്രിയെ ചാരിയിരുന്ന് ജാസ്മിൻ പൊട്ടിക്കരയുന്നതും‌ ഗബ്രി ജാസ്മിനെ ആശ്വസിപ്പിക്കുന്നതുമൊക്കെ ഇന്നലെ കാണിച്ചിരുന്നു. ഇരുവരും സംസാരിക്കുന്ന സമയത്ത് ക്യാമറ തങ്ങളെ നോക്കുന്നുണ്ടെന്ന് ജാസ്മിൻ ഗബ്രിയോട് രഹസ്യമായി പറയുകയും ചെയ്യുന്നുണ്ടായിരുന്നു.

വെറും നാല് ദിവസത്തില്‍ നിങ്ങള്‍ സെറ്റായോ നിങ്ങള്‍ പുറത്ത് നിന്നും സെറ്റായി വന്നതല്ലെ എന്ന തരത്തില്‍ കഴിഞ്ഞ ദിവസം റോക്കി ഇവരുടെ ബന്ധത്തെ ചോദ്യം ചെയ്തു. ചില പ്രേക്ഷകര്‍ ഈ ചോദ്യം ആവര്‍ത്തിക്കുന്നെങ്കിലും റോക്കി പിന്നീട് ഈ ചോദ്യം ചോദിക്കാതെ ജാസ്മിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലാണ് സംസാരിച്ചത്. അതിനാല്‍ ഇതിലെ യാഥാര്‍ത്ഥ്യവും അറിയില്ല. എന്തായാലും വാരാന്ത്യ എപ്പിസോഡില്‍ മോഹന്‍ലാല്‍ ഗബ്രിയും ജാസ്മിനും ലവ് സ്ട്രാറ്റർജി കളിക്കുന്നോ എന്ന കാര്യം ചോദിക്കുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്.

Continue Reading
You may also like...

More in Bigg Boss

Trending

Recent

To Top