എനിക്കൊരാളെ ഇഷ്ടമാണ്. എന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല. എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല- മാധവ് സുരേഷ്
സുരേഷ് ഗോപിയുടെ ആൺമക്കൾ അച്ഛനെ പോലെ തന്നെ അഭിനയത്തിന്റെ പാതയിലാണ്. ഗോകുൽ സുരേഷും മാധവ് സുരേഷും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ഗോകുൽ സുരേഷ് ഇതിനോടകം നായകനായും സഹനടനായുമെല്ലാം നിരവധി സിനിമകളിൽ അഭിനയിച്ച് കഴിഞ്ഞു. മാധവ് സിനിമയിലേക്ക് കാലെടുത്ത് വെച്ചിട്ടേയുള്ളു. സുരേഷ് ഗോപിയുടെ അഞ്ച് മക്കളിൽ ഏറ്റവും ഇളയവനാണ് മാധവ് സുരേഷ്. കുറുമ്പിന്റെ കാര്യത്തിൽ തന്റെ അഞ്ച് മക്കളിൽ മുന്നിൽ നിൽക്കുന്നത് മാധവാണെന്ന് സുരേഷ് ഗോപി തന്നെ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. വരനെ ആവശ്യമുണ്ട് എന്ന സിനിമയിൽ അതിഥി വേഷത്തിൽ എത്തിയാണ് മാധവ് അഭിനയത്തിൽ അരങ്ങേറിയത്.
സോഷ്യൽമീഡിയയിൽ ആക്ടീവായ മാധവിന്റെ സ്വകാര്യ ജീവിതമാണ് പലപ്പോഴും താരപുത്രന്റെ പേര് ഗോസിപ്പ് കോളങ്ങളിൽ നിറയാൻ കാരണവും . എന്നാൽ തന്നെ കുറിച്ച് വരുന്ന വ്യാജ വാർത്തകളോട് ക്യത്യസമയത്ത് പ്രതികരിക്കാനും മാധവ് മറക്കാറില്ല. ഇപ്പോഴിതാ തന്റെ പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിൽ താനുമായി ബന്ധപ്പെട്ട ഗോസിപ്പുകളിലെ സത്യാവസ്ഥ മാധവ് വെളിപ്പെടുത്തിയിരിക്കുകയാണ്. താരപുത്രൻ എന്ന ലേബൽ പരോക്ഷമായി തനിക്ക് നെഗറ്റീവ് ഉണ്ടാക്കിയിട്ടുണ്ടെന്ന് മാധവ് പറയുന്നു.എന്നാൽ ഇതേ ലേബലാണ് തന്നെ മലയാള സിനിമയിൽ എത്തിച്ചിരിക്കുന്നതും. സ്കൂളിലൊക്കെ പഠിക്കുമ്പോൾ കളിയാക്കലുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്. എന്തുകൊണ്ടാണ് ഈ കളിയാക്കലുകൾ എന്ന് അറിയാമായിരുന്നു.
എന്നാൽ എന്തുകൊണ്ട് ഞങ്ങൾ എന്ന ചോദ്യം മനസിലുണ്ടായിരുന്നു. ഈ 24 വയസിൽ ഞാൻ ആലോചിക്കുമ്പോൾ ഈ പറയുന്നവർ അല്ല എന്നിക്ക് 3 നേരം ചോറ് തന്നത്. അച്ഛന്റെ പരിശ്രമങ്ങളും കഷ്ടപ്പാടുകളുമാണ്. പട്ടി കുരക്കുന്നുണ്ടെങ്കിൽ കുരക്കട്ടെ. ഞങ്ങളുടെ കുടുംബത്തിന്റെ നേട്ടങ്ങൾ അതിനെ അടിസ്ഥാനപ്പെടുത്തിയല്ല. അച്ഛന്റെ മകനായത് കൊണ്ട് ചിലയിടങ്ങളിൽ സംസാരിക്കുമ്പോൾ നിയന്ത്രണം പാലിക്കണമെന്ന് തോന്നിയിട്ടുണ്ട്. എന്റെ ഓരോ പ്രവർത്തികളും പ്രതികരണങ്ങളും തീരുമാനങ്ങളും എന്റെ അച്ഛനേയും അമ്മയേയും ബാധിക്കും. ഇവിടെ ഇങ്ങനെയാണ്. പുറത്തെ രാജ്യത്ത് ഇങ്ങനെയല്ല. ഞാൻ പറയുന്ന കാര്യങ്ങളെല്ലാം കറങ്ങി തിരിഞ്ഞ് എന്റെ അച്ഛനും അമ്മയ്ക്കും എതിരെയാണ് വരുന്നത്. നടൻ ദിലീപിന്റെ മകൾ മീനാക്ഷിയുമായി പ്രണയത്തിലാണെന്ന തരത്തിലുള്ള അഭ്യൂഹങ്ങളോടും മാധവ് പ്രതികരിച്ചു. ‘ഒരുപാട് ആളുകളെ കൊണ്ട് സോഷ്യൽ മീഡിയ എന്നെ വിവാഹം കഴിപ്പിച്ചിട്ടുണ്ട്. സമയം ആകുമ്പോൾ ഞാൻ അറിയിച്ചോളാം. ഞാനൊരു റിലേഷൻഷിപ്പിലാണോ അല്ല, തീർച്ചയായും എനിക്കൊരാളെ ഇഷ്ടമാണ്. എന്റെ വിവാഹം ഉറപ്പിച്ചിട്ടില്ല.
എനിക്ക് അതിന്റെ പ്രായവും പക്വതയും എത്തിയിട്ടില്ല”. സമാധാനവും സ്റ്റബിലിറ്റിയും വരുന്നൊരു സമയത്ത് ഒരു പങ്കാളിയെ ഏറ്റെടുക്കേണ്ടി വന്നാൽ ആ സമയത്ത് ഞാൻ ആലോചിക്കേണ്ട കാര്യമാണ് ഇതൊക്കെ. ഇന്ന് മാധവ് സുരേഷ് ഒരു കരിയറിലേക്ക് കടക്കുന്നൊരാളാണ്. ഇതിനിടയിൽ പ്രണയമൊക്കെ ഉണ്ടാകാം. എനിക്ക് ഒരാളെ ഇഷ്ടമാണ്. അത് സാഹചര്യം പോലെയൊക്കെ നടക്കും. ഒരുപാട് സുഹൃത്തുക്കൾ ഉള്ളയാളല്ല ഞാൻ. എനിക്കുള്ള സുഹൃത്തുക്കളിൽ നല്ല സുഹൃത്താണ് സെലിൻ. അതുകൊണ്ടാണ് എന്റെ ജെനുവിൻ ഫീലിങ്സ് വെച്ച് അവൾക്ക് ഞാൻ പിറന്നാൾ ആശംസ ഇട്ടത്. അപ്പോഴും സുരേഷ് ഗോപിയുടെ മകന്റെ വിവാഹം ഉറപ്പിച്ചെന്ന് വാർത്ത വന്നു. എന്റെ വീട്ടുകാർ ആദ്യം ഒന്ന് തീരുമാനിച്ചോട്ടെ. എന്നിട്ട് പതുക്കെ നമുക്ക് അതിലേക്ക് എത്താം. എന്തെങ്കിലുമുണ്ടെങ്കിൽ ഞാൻ അറിയിക്കാം. സിംഗിളാണ് ഞാൻ പക്ഷെ മിംഗിളാകാൻ താൽപര്യമില്ല. എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ ഞാൻ ഒന്ന് ജീവിച്ച് പൊക്കോട്ടെ എന്നെ തന്നെ നോക്കി എന്നാണ് മാധവ് മറുപടി നൽകിയത്.
