Connect with us

സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല!! നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു.. ഓർമകളിൽ കണ്ണീരോടെ ടിനി ടോം

Malayalam

മലയാളികളെ ഏറെകാലം ചിരിപ്പിച്ച സുബിയുടെ വേര്‍പാട് ഇന്നും ഉൾക്കൊള്ളാനായിട്ടില്ല. ഇന്ന് സുബിയുടെ ഓര്‍മ്മദിവസമാണ്. ഈ സാഹചര്യത്തില്‍ സുബിയുടെ അടുത്ത സുഹൃത്തും നടനും മിമിക്രി താരവുമൊക്കെയായ ടിനി ടോം സുബിയെ ഓര്‍ക്കുകയാണ്. മിമിക്രി കാലം മുതല്‍ക്കേ സുഹൃത്തുക്കളായിരുന്നു ടിനിയും സുബിയും.

ഫെയ്‌സ്ബുക്കിലൂടെയാണ് ടിനി സുബിയെ ഓര്‍ത്തത്. ‘സുബി …സഹോദരി ..നീ പോയിട്ടു ഒരു വര്‍ഷം ആകുന്നു ..ഫോണില്‍ നിന്നും നിന്റെ പേര് ഞാന്‍ ഇപ്പോഴും ഡിലീറ്റ് ചെയ്തിട്ടില്ല ,ഇടയ്ക്കു വരുന്ന നിന്റെ മെസ്സേജുകളും കോളുകളും ഇല്ലെങ്കിലും നീ ഒരു വിദേശ യാത്രയില്‍ ആണെന്ന് ഞാന്‍ വിചാരിച്ചോളാം ,നിന്നേ ആദ്യമായി ഷൂട്ടിങ്ങിനു കൊണ്ടുപോയത് ഞാന്‍ ഇന്നും ഓര്‍ക്കുന്നു നിന്റെ അവസാന യാത്രയിലും ഞാന്‍ കൂടെ ഉണ്ടായിരിന്നു ..തീര്‍ച്ചയായും നമുക്കാ മനോഹര തീരത്ത് വച്ച് കണ്ടുമുട്ടാം” എന്നായിരുന്നു ടിനിയുടെ കുറിപ്പ്.

പിന്നാലെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. ഒരു വര്‍ഷം ആയി. ഇന്നലെ പോലെ തോന്നുന്നു , മനസ്സില്‍ ഇടം പിടിക്കുന്നവര്‍ ചുരുക്കം.
പ്രണാമം, ഓര്‍മകള്‍ക്ക് മരണമില്ല,
ചിരിച്ച മുഖവുമായി എന്നും എല്ലാവരുടെയും കൂടെ ഉണ്ടാകും, ഒരുപാട് നീ ചിരിപ്പിച്ചത് സ്ഥിരമായി കരയിക്കാനായിരുന്നു പ്രണാമം,
നല്ല ആളുകള്‍ അങ്ങനെയാണ്, കുറച്ചു സമയകൊണ്ട് ഒരുപാട് അങ്ങ് തെരും, എന്നിട്ട് ഓടി അങ്ങോട്ട് പോവും ചെയ്യും. ആ കുറച്ചു തന്നെ മതി എന്നന്നും ഓര്‍ത്തിരിക്കാന്‍ എന്നിങ്ങനെയായിരുന്നു സോഷ്യല്‍ മീഡിയയുടെ കമന്റുകള്‍.

നേരത്തെ വനിതയിലെഴുതിയ ഓര്‍മ്മക്കുറിപ്പില്‍ ടിനി സുബിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവച്ചിരുന്നു. തൃപ്പൂണിത്തുറയിലെ ശ്രീജിത്ത് ആശാന്റെ ഡാന്‍സ് ടീമിലെ ഡാന്‍സറായിരുന്നു സുബി. സിനിമാലയില്‍ ആളെ വേണമെന്ന് കേട്ടപ്പോള്‍ സുബിയോട് ചോദിച്ചു. ഓക്കെ പറഞ്ഞ പാടെ ഞങ്ങള്‍ ആലുവയില്‍ നിന്നും ട്രെയിന്‍ കയറി. സുബിയുടെ കലാജീവിതത്തിന്റെ ട്രെയിന്‍ ഓടിത്തുടങ്ങിയത് അന്നാണെന്നാണ് ടിനി ടോം പറയുന്നത്.

More in Malayalam

Trending

Recent

To Top