Connect with us

ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി !! മുഖം തെളിഞ്ഞപ്പോൾ നടുങ്ങി വിറച്ച് സിനിമ ലോകം

Malayalam

ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി !! മുഖം തെളിഞ്ഞപ്പോൾ നടുങ്ങി വിറച്ച് സിനിമ ലോകം

ടി.ടി.ഇയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി !! മുഖം തെളിഞ്ഞപ്പോൾ നടുങ്ങി വിറച്ച് സിനിമ ലോകം

ടിക്കറ്റ് ചോദിച്ചതിനെത്തുടര്‍ന്ന് വെളപ്പായയില്‍ ഇതരസംസ്ഥാന തൊഴിലാളി ട്രെയിനില്‍നിന്ന് തള്ളിയിട്ടുകൊലപ്പെടുത്തിയ കെ. വിനോദ്, ചെറുവേഷങ്ങളിലൂടെ മലയാള സിനിമയിലും സജീവസാന്നിധ്യം. ആഷിഖ് അബുവിന്റെ മമ്മൂട്ടി ചിത്രം ഗാങ്‌സ്റ്ററിലൂടെ സിനിമയിലെത്തിയ വിനോദ്, 15-ഓളം ചലച്ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. വിനോദ് കണ്ണന്‍ എന്ന പേരിലാണ് ഇദ്ദേഹം സിനിമ ലോകത്ത് അറിയപ്പെടുന്നത്. എനിക്കിനി ആരുണ്ടെടാ… ഇതിനാണോ മോനേ നീ പുതിയ വീടുപണിത് അമ്മയ്ക്ക് തന്നത്…” ലളിതയുടെ നിലവിളി കണ്ടുനിന്നവർക്കും കരച്ചിലടക്കാനായില്ല. മുളങ്കുന്നത്തുകാവിനു സമീപം തീവണ്ടിയിൽനിന്നു തള്ളിയിട്ടു കൊലപ്പെടുത്തിയ വിനോദ് കണ്ണന്റെ മഞ്ഞുമ്മൽ കുണ്ടാപ്പാടം റോഡ് മൈത്രി ലെയ്നിലെ വീട്ടിൽ വൈകിയാണ് വാർത്ത അറിയിച്ചത്. മകന്റെ ദുരന്തവാർത്ത അമ്മയിൽ നിന്ന്‌ പരിസരവാസികൾ മറച്ചുവെച്ചു. രാത്രിയോടെ സഹോദരി സന്ധ്യ എത്തിയപ്പോഴാണ് അമ്മയെ വിവരമറിയിച്ചത്. ജനുവരി 28-നായിരുന്നു പുതിയ വീടിന്റെ പാലുകാച്ചൽ. ഫെബ്രുവരി നാലിന് അമ്മയ്ക്കൊപ്പം താമസം തുടങ്ങി. പുതിയ വീട്ടിൽ താമസം തുടങ്ങി രണ്ടുമാസമേ ആയിട്ടുള്ളൂവെങ്കിലും മഞ്ഞുമ്മൽ നിവാസികൾക്ക് പരിചിതനാണ് വിനോദ്. ചൊവ്വാഴ്ച ഉച്ചവരെ അമ്മയോടൊപ്പം കഴിഞ്ഞ് മൂന്നരയോടെയാണ് ജോലിക്കായി പുറപ്പെട്ടത്. തിരുവനന്തപുരം സ്വദേശിയായ വിനോദ് 1992 മുതൽ എറണാകുളത്താണ് താമസം. പുതിയ വീട്ടിലേക്ക് മാറും മുൻപ്‌ എളമക്കര പോണേക്കരയിൽ സഹോദരി സന്ധ്യയുടെ വീടിനു സമീപം അമ്മയ്ക്കൊപ്പം വാടകയ്ക്കായിരുന്നു താമസം. ഏറെ ആഗ്രഹിച്ചാണ് പുതിയ വീട് പണിതത്. തന്റെ വീടിന് ഇതുവരെ വിനോദ് പേരിട്ടിട്ടില്ല. റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴ ചോദിച്ചതിനെത്തുടർന്നുണ്ടായ തർക്കമാണ് ടി.ടി.ഇ.യുടെ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പ്രതി രജനീകാന്ത രണജിത്ത്. പ്രതിയെ തൃശ്ശൂരിലേക്ക് മാറ്റുന്നതിനായി വൈദ്യപരിശോധനയ്ക്ക് ജില്ലാ ആശുപത്രിയിലെത്തിച്ചപ്പോഴാണ് പ്രതികരണം. ജനറൽ ടിക്കറ്റിൽ റിസർവേഷൻ കോച്ചിൽ യാത്രചെയ്തതിന് പിഴയായി 1,000 രൂപ ചോദിച്ചെന്നും തന്റെ കൈവശം പണമുണ്ടായിരുന്നില്ലെന്നും പ്രതി പറഞ്ഞു. രാത്രി 8.30-നാണ് രജനീകാന്ത രണജിത്തിനെ പാലക്കാട് ജങ്ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് റെയിൽവേ പോലീസിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുന്നത്. സീറ്റിൽനിന്ന് ഇറങ്ങാൻ വിസമ്മതിച്ച പ്രതിയെ നേരിയ ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പേരുചോദിച്ചെങ്കിലും മദ്യലഹരിയിൽ വ്യക്തമല്ലാത്ത മറുപടിയാണ് പറഞ്ഞത്. ഇതിനിടെ, പ്രതിയുടെ കൈവശമുണ്ടായിരുന്ന ബാഗിൽനിന്ന് തിരിച്ചറിയൽകാർഡ് കണ്ടെടുത്തു. വർഷങ്ങൾക്കുമുമ്പ് തീപ്പൊള്ളലേറ്റ് കാലിലെ പേശികൾ ചുരുങ്ങിയതിനാൽ പ്രതി നടക്കാൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. രണ്ടാഴ്ചമുമ്പ് ഇരുചക്രവാഹനമിടിച്ച് രണ്ടാമത്തെ കാലിനും പരിക്കുണ്ട്. മദ്യലഹരിയിലായിരുന്നതിനാൽ ഇയാളെ താങ്ങിപ്പിടിച്ചാണ് നടത്തിക്കൊണ്ടുപോയത്.

എതാനും വർഷങ്ങൾക്കുമുമ്പാണ് താൻ തൃശ്ശൂരിലെത്തിയതെന്നും കുന്നംകുളത്ത് ഹോട്ടലിൽ ശുചീകരണത്തൊഴിലാളിയായി പണിചെയ്യുകയാണെന്നുമാണ് രജനീകാന്ത പോലീസിനോട് പറഞ്ഞത്. സ്റ്റേഷനിലെ നടപടികൾ പൂർത്തിയാക്കി രാത്രി 10.15-ഓടെ ഇയാളെ വൈദ്യപരിശോധനയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോയി. 11.15-നാണ് പ്രതിയുമായി പോലീസ് തൃശ്ശൂരിലേക്ക് തിരിച്ചത്. ടി.ടി.ഇ.യെ തള്ളിയിടുന്നത് ഒഡിഷ സ്വദേശികളായ രണ്ടുപേരാണ് നേരിൽ കണ്ടതെന്നാണ് വിവരം. എന്നാൽ, ഇവർക്ക് കുറ്റകൃത്യം തടയാനുള്ള സമയം കിട്ടിയിരുന്നില്ല. ഇവരുടെ മൊഴി പാലക്കാട് റെയിൽവേ പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആവശ്യമെങ്കിൽ വിളിപ്പിക്കുമെന്നും അറിയിച്ചാണ് ഇവരെ ഇതേ തീവണ്ടിയിൽ പറഞ്ഞുവിട്ടത്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top