Connect with us

കേസുമായി അങ്ങേയറ്റം വരെ പോകും! പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി

Malayalam

കേസുമായി അങ്ങേയറ്റം വരെ പോകും! പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി

കേസുമായി അങ്ങേയറ്റം വരെ പോകും! പോരാട്ടം തന്നെയാണിതെന്നും സുരേഷ് ഗോപി

വാഹന രജിസ്‌ട്രേഷന്‍ വഴി നികുതി വെട്ടിച്ചെന്ന കേസ് റദ്ദാക്കാനാവില്ലെന്ന കോടതി വിധിയിൽ പ്രതികരിച്ച് നടനും തൃശൂരിലെ എൻഡിഎ സ്ഥാനാർഥിയുമായ സുരേഷ്​ഗോപി. കേസുമായി അങ്ങേയറ്റം വരെ പോകുമെന്നും പോരാട്ടം തന്നെയാണിതെന്നും അദ്ദേഹം പറഞ്ഞു. കേസ് തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, എന്തിന് ബാധിക്കണം എന്നായിരുന്നു മറുപടി. അങ്ങനെയെങ്കിൽ മുഖ്യമന്ത്രിക്ക് ഏതെങ്കിലും ഒരാളെ കേരളത്തിൽ നിർത്താൻ പറ്റുമോ ? – അദ്ദേഹം ചോദിച്ചു. വിഷയം തിരഞ്ഞെടുപ്പിൽ ചർച്ചയാക്കുകയാണ് സർക്കാർ ഉദ്ദേശ്യം. പറയാൻ‌ ഒരുപാടു കാര്യങ്ങളുണ്ട്. എന്നാൽ ഉത്തരവാദിത്തമുള്ള പൗരൻ എന്ന നിലയ്ക്ക് ഒന്നും പറയുന്നില്ലെന്നും സുരേഷ് ​ഗോപി വ്യക്തമാക്കി. നികുതിവെട്ടിപ്പിനുള്ള ശ്രമം നടന്നിട്ടില്ല എന്ന വാദത്തിൽ ഉറച്ചുനിൽക്കുകയാണോ എന്ന ചോദ്യത്തിന് താൻ അതുപോലും പറയാൻ പാടില്ലെന്നും കോടതി പറയുമെന്നുമായിരുന്നു അദ്ദേ​ഹത്തിന്റെ പ്രതികരണം.

കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ചെന്ന കേസ് തള്ളണമെന്ന സുരേഷ് ഗോപിയുടെ ഹര്‍ജി എറണാകുളം എ.സി.ജെ.എം. കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. നടന്‍ വിചാരണ നടപടികള്‍ നേരിടണമെന്നും കോടതി പറഞ്ഞു. വ്യാജ വിലാസം ഉപയോഗിച്ച് സുരേഷ് ഗോപി രണ്ട് ആഡംബര കാറുകള്‍ പുതുച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്തുവെന്നാണ് കേസ്. ഇതുവഴി കേരളത്തിന് ലഭിക്കേണ്ടിയിരുന്ന ലക്ഷണക്കിന് രൂപയുടെ നികുതി വെട്ടിച്ചുവെന്ന് ക്രൈബ്രാഞ്ച് ആരോപിക്കുന്നു. 30 ലക്ഷം രൂപയുടെ നികുതി നഷ്ടമാണ് കേരളത്തിന് ഇതുവഴിയുണ്ടായത് എന്നാണ് അന്വേഷണ സംഘം പറയുന്നത്. നികുതി വെട്ടിപ്പ് കേസില്‍ സുരേഷ് ഗോപിക്ക് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്നാണ് കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജി തള്ളിയതോടെ അടുത്ത മാസം 28ന് വിചാരണ നടപടികള്‍ക്ക് തുടക്കമാകും. 2010, 2016 വര്‍ഷങ്ങളിലാണ് രണ്ട് കാറുകള്‍ പുതുച്ചേരി രജിസ്‌ട്രേഷനില്‍ സുരേഷ് ഗോപി വാങ്ങിയതത്രെ. പുതുച്ചേരിയിലെ ചാവടിയിലുള്ള കാര്‍ത്തിക അപ്പാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നു എന്ന രേഖയുണ്ടാക്കിയാണ് കാര്‍ രജിസ്റ്റര്‍ ചെയ്തത് എന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍. പുതുച്ചേരിയിലെ കൃഷിയിടത്തിന്റെ വിലാസത്തിലാണ് കാറുകള്‍ രജിസ്റ്റര്‍ ചെയ്തതെന്ന് ക്രൈംബ്രാഞ്ചിന് സുരേഷ് ഗോപി മൊഴി നല്‍കിയിരുന്നു. എന്നാല്‍ സുരേഷ് ഗോപി പറഞ്ഞ വിലാസത്തില്‍ ഭൂമി ഇല്ലെന്ന് അന്വേഷണ സംഘം പറയുന്നു.

More in Malayalam

Trending

Recent

To Top