Connect with us

എനിക്ക് മാത്രമല്ല ഇത് സംഭവിച്ചത്! ആദ്യ വിവാഹബന്ധം പിരിഞ്ഞപ്പോൾ.. വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ

Malayalam

എനിക്ക് മാത്രമല്ല ഇത് സംഭവിച്ചത്! ആദ്യ വിവാഹബന്ധം പിരിഞ്ഞപ്പോൾ.. വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ

എനിക്ക് മാത്രമല്ല ഇത് സംഭവിച്ചത്! ആദ്യ വിവാഹബന്ധം പിരിഞ്ഞപ്പോൾ.. വർഷങ്ങൾക്ക് ശേഷം വെളിപ്പെടുത്തൽ

നർത്തകിയായി ജനപ്രീതി നേടാൻ കഴിഞ്ഞ മേതിൽ ദേവിക മിക്കപ്പോഴും വാർത്താ പ്രാധാന്യം നേടാറുണ്ട്. നായികയായി സിനിമകളിൽ അവസരം ലഭിച്ചെങ്കിലും ഇവ വേണ്ടെന്ന് നൃത്തത്തിലേക്ക് ശ്രദ്ധ നൽകാനാണ് മേതിൽ ​ദേവിക തീരുമാനിച്ചത്. അടുത്തിടെയാണ് മേതിൽ ദേവി സിനിമാ രം​ഗത്തേക്ക് ചുവട് വെച്ചത്. ബിജു മേനോൻ നായകനാകുന്ന കഥ ഇന്ന് വരെ ആണ് ആദ്യ സിനിമ. മേതിൽ ദേവികയുടെ വ്യക്തി ജീവിതവും പലപ്പോഴും ചർച്ചയായിട്ടുണ്ട് നടനും എംഎൽഎയുമായ മുകേഷുമായുണ്ടായ വിവാഹ ബന്ധവും വേർപിരിയലുമാണ് ഇതിന് കാരണമായത്. 2013 ൽ വിവാഹിതരായ ഇരുവരും 2021 ൽ വേർപിരിഞ്ഞു. രാജീവ് നായർ എന്നാണ് മേതിൽ ദേവികയുടെ ആദ്യ ഭർത്താവിന്റെ പേര്. 2002 ൽ വിവാഹിതരായ ഇവർ 2004 ൽ പിരിഞ്ഞു. ഈ ബന്ധത്തിൽ ഒരു മകനുമുണ്ട്. രണ്ട് വിവാഹ ബന്ധങ്ങൾ പിരിയേണ്ടി വന്നതിനെക്കുറിച്ച് മേതിൽ ദേവിക പറഞ്ഞ വാക്കുകളാണിപ്പോൾ ശ്ര​ദ്ധ നേടുന്നത്. ഒരു അഭിമുഖത്തിലാണ് നർത്തകി തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിച്ചത്. വിവാഹമോചന സമയത്ത് പക്വതയോടെ പെരുമാറിയതിനെക്കുറിച്ച് മേതിൽ ദേവിക സംസാരിച്ചു.

ഒരു പ്രതിസന്ധി വരുമ്പോൾ റിയാക്ട് ചെയ്യുകയല്ല റെസ്പോണ്ട് ചെയ്യുകയാണ് ചെയ്യേണ്ടത്. സമയം എടുക്കുക. പുറത്ത് ശാന്തയാണെങ്കിലും ഉള്ളിൽ പൊട്ടിത്തെറിക്കുന്ന വ്യക്തിയാണ് ഞാൻ. എൽകെജി ക്ലാസ് റൂം പോലെയാണ്. അതൊക്കെ നമ്മുടെ പേഴ്സണൽ പ്രശ്നങ്ങളാണ്. ജീവിതത്തിൽ ഒന്നും പെർഫെക്ട് അല്ല. അതിജീവിക്കുക എളുപ്പമല്ല. സമയമെടുക്കും. നമ്മൾക്ക് നമ്മളെ സ്പിരിറ്റിനെ നശിപ്പിക്കാൻ പറ്റില്ല. ഇമോഷനുകൾ അസ്ഥിരമാണ്. ചില രാജ്യങ്ങളിൽ മരിച്ചാൽ ആളുകൾ സന്തോഷിക്കും. ചിരിച്ച് കൊണ്ട് ദുഖത്തെ നേരിടണമെന്ന് നമ്മളെ പഠിപ്പിച്ചിട്ടില്ല. റിലേഷൻഷിപ്പ് മാനേജ്മെന്റൊന്നും നമ്മുടെ സ്കൂളുകളിൽ പഠിപ്പിക്കുന്നില്ല. അത് പഠിപ്പിക്കണമെന്നും മേതിൽ ദേവിക വ്യക്തമാക്കി. ആദ്യ വിവാഹ ബന്ധം പിരിഞ്ഞപ്പോൾ കുഞ്ഞിന് വേണ്ടിയുള്ള യുദ്ധം ഉണ്ടായിരുന്നില്ലെന്നും മേതിൽ ദേവിക പറയുന്നു. ഞാനും രാജീവും ആദ്യമേ തീരുമാനിച്ചിരുന്നു. പിരിയുമ്പോഴും ഒരു ഐക്യം ഉണ്ടാകണം. കുട്ടിയുടെ കാര്യത്തിൽ പ്രശ്നം ഉണ്ടായിരുന്നില്ല. ഞാനാണ് അമ്മ. അമ്മയുടെ കൂടെ തന്നെയാണല്ലോ കുറേക്കാലം കുട്ടി വളരുന്നത്. ഇപ്പോൾ മകൻ ബാം​ഗ്ലൂരിൽ പഠിക്കുന്നു.

ലെവൻതും ട്വൽതും അവിടെയാണ്. വീക്കെന്റിന് അച്ഛനെ കാണും. അതൊക്കെ ഒരു അനു​ഗ്രഹമാണെന്നും മേതിൽ ദേവിക വ്യക്തമാക്കി. രണ്ടാം വിവാഹം വേണ്ടെന്ന് പിന്നീട് തോന്നിയിട്ടില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി. കലാകാരിയെന്ന നിലയിലുള്ള സ്വാതന്ത്ര്യമായിരിക്കാം വ്യക്തി ജീവിതത്തെ ബാധിച്ചതെന്ന് മേതിൽ ദേവിക പറയുന്നു. ഞാൻ ചെറുപ്പത്തിലേ പ്രോ​ഗ്രസീവ് ആയിരുന്നു. കല തരുന്ന തുറന്ന ചിന്തയുണ്ട്. ക്രിയേറ്റ് ചെയ്യുമ്പോൾ ഞാൻ എന്നെക്കുറിച്ചല്ല ചിന്തിക്കുന്നത്. ക്യാരക്ടേർസും അതിൽ വരുന്ന കഥാപാത്രങ്ങളെക്കുറിച്ചാണ്. എല്ലാവരെയും റിലേറ്റ് ചെയ്യാൻ പറ്റും, എനിക്ക് കലയും ജീവിതവും ആണ്. തനിക്ക് മാത്രമല്ല ലോകത്ത് നിരവധി പേർക്ക് വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടായിട്ടുണ്ടെന്ന് മേതിൽ ദേവിക ചൂണ്ടിക്കാട്ടി. അത് സാരമില്ല, വിചാരിക്കുന്നതെല്ലാം നമുക്ക് കിട്ടുമോ. വേറെ ഒരുപാട് കാര്യങ്ങളിൽ സമ്പന്നയാണ്. നമുക്കില്ലെങ്കിലും ബാക്കിയുള്ളവർക്കെങ്കിലും കിട്ടട്ടെ എന്നാ​ഗ്രഹിക്കും. എന്റെ സഹോദരിമാരും സുഹൃത്തുക്കളും നല്ല ജീവിതമാണ്. അതിൽ സന്തോഷമുണ്ടെന്നും മേതിൽ ദേവിക വ്യക്തമാക്കി.

More in Malayalam

Trending

Recent

To Top