Connect with us

സ്റ്റാര്‍ മാജിക്ക് നിർത്താൻ ഒരൊറ്റകാരണം; വിങ്ങിപ്പൊട്ടിലക്ഷ്മി നക്ഷത്ര….

Malayalam

സ്റ്റാര്‍ മാജിക്ക് നിർത്താൻ ഒരൊറ്റകാരണം; വിങ്ങിപ്പൊട്ടിലക്ഷ്മി നക്ഷത്ര….

സ്റ്റാര്‍ മാജിക്ക് നിർത്താൻ ഒരൊറ്റകാരണം; വിങ്ങിപ്പൊട്ടിലക്ഷ്മി നക്ഷത്ര….

ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേഷണം ചെയ്യുന്ന സ്റ്റാര്‍ മാജിക് എന്ന പരിപാടിക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലഭിക്കാറുള്ളത്. ഠമാര്‍ പഠാര്‍ എന്ന പേരില്‍ തുടങ്ങിയ ഷോ പിന്നീട് പുതിയ ഭാവത്തിലും രൂപത്തിലും സ്റ്റാര്‍ മാജിക് എന്ന പേരില്‍ എത്തുകയായിരുന്നു. മിനിസ്‌ക്രീനിലെ താരങ്ങള്‍ അണിനിരക്കുന്ന ഗെയിം ഷോ കൂടിയാണ് സ്റ്റാര്‍ മാജിക് എന്ന പ്രത്യേകതയുമുണ്ട്.

സ്റ്റാര്‍ മാജിക്കിലൂടെ പ്രശസ്തിയിലേക്ക് എത്തിയ നിരവധി താരങ്ങളുണ്ട്. ഷോയിലൂടെ അറിയപ്പെടാതെ പോയ പല മിമിക്രി കലാകാരന്മാര്‍ക്കും, മറ്റ് ആര്‍ട്ടിസ്റ്റുകള്‍ക്കും എല്ലാം വലിയൊരു ലോകമാണ് തുറന്നു കിട്ടിയത്. വര്‍ഷങ്ങളിത്രയും ആയിട്ടും സ്റ്റാര്‍ മാജിക് ഷോയുടെ റേറ്റിങ് മുന്നില്‍ തന്നെയാണ്.

എന്നാല്‍ ജനപ്രീതിക്കൊപ്പം വിവാദങ്ങൾക്കും സ്റ്റാർമാജിക് പലതവണ കാരണമായി. എന്നാൽ സ്റ്റാര്‍ മാജിക്ക് ഷോ എന്നന്നേക്കുമായി അവസാനിപ്പിച്ചിരിക്കുകയാണ് എന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

സോഷ്യല്‍മീഡിയയിലൂടെ ഷോയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായി നടക്കുന്നുണ്ട്. ഷോ അവസാനിപ്പിച്ചത് നല്ല തീരുമാനമാണെന്നാണ് ഒരുവിഭാഗത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ ഇത്രയും മികച്ചൊരു ഷോ നിര്‍ത്തേണ്ടിയിരുന്നില്ല, ശരിക്കും മിസ് ചെയ്യുന്നുണ്ടെന്നായിരുന്നു മറുവിഭാഗത്തിന്റെ അഭിപ്രായം.

ഷോയില്‍ പങ്കെടുത്തിരുന്ന താരങ്ങളുടെ പോസ്റ്റുകളുടെ താഴെയെല്ലാം സ്റ്റാര്‍ മാജിക്കിനെക്കുറിച്ചുള്ള ചോദ്യങ്ങളും ചര്‍ച്ചകളുമുണ്ട്. സ്‌കിറ്റും ഡാന്‍സും, രസകരമായ ഗെയിമുകളും, പനിഷ്‌മെന്റുമൊക്കെയായി സ്റ്റാര്‍ മാജിക്ക് മുന്നേറുകയായിരുന്നു.

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതരായി മാറിയവരാണ് ഷോയില്‍ അണിനിരന്നത്. സ്റ്റാർ മാജിക്കില്‍ വന്നതോടെ കൂടുതല്‍ പേര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയെന്ന് സെലിബ്രിറ്റികള്‍ തുറന്നുപറഞ്ഞിരുന്നു.

വിമര്‍ശനങ്ങളുണ്ടായിരുന്നുവെങ്കിലും സ്റ്റാര്‍ മാജിക്ക് സംപ്രേഷണം തുടരുന്നുണ്ടായിരുന്നു. ഷോ നിര്‍ത്തിയതിനെക്കുറിച്ച് പറഞ്ഞ് അമരക്കാരനായ അനൂപ് ജോണും, അവതാരക ലക്ഷ്മി നക്ഷത്രയും, അഭിനേത്രി അനുമോളും പങ്കുവെച്ച പോസ്റ്റുകള്‍ വൈറലായിരുന്നു.

ക്രിസ്തുമസ് ന്യൂ ഇയര്‍ എപ്പിസോഡുകള്‍ ഉണ്ടാവില്ലേ, പഴയതിലും ഉഷാറായി തിരിച്ചുവരുമെന്നുമാണ് പ്രതീക്ഷയെന്നുമായിരുന്നു അനൂപിന്റെ പോസ്റ്റിന് താഴെ വന്ന കമന്റുകള്‍. എന്നാല്‍ ഇതേക്കുറിച്ച് അദ്ദേഹം പ്രതികരിച്ചിട്ടില്ല. ഇതുവരെ പിന്തുണച്ച പ്രേക്ഷകരോടും സഹകരിച്ച താരങ്ങളോടും അദ്ദേഹം നന്ദി പറഞ്ഞിരുന്നു.

അതേസമയം ഷോ ഡയറക്‌ടർ സ്ഥാനത്ത് നിന്ന് അനൂപ് പിന്മാറിയിരിക്കുകയാണ്. ചാനലിന് ഔദ്യോഗികമായി തന്റെ രാജിക്കത്ത് നൽകിയതിന് പിന്നാലെയാണ് ചാനലിന്റെ ഭാഗത്ത് നിന്നും ഷോ അവസാനിപ്പിക്കുവാൻ തീരുമാനിച്ചത്.

അനൂപ് ജോൺ തന്റെ ജീവിതത്തിലെ മറ്റൊരു നിർണായക ചുവടുവെയ്പ്പിലേയ്ക്ക് കടക്കുന്നത്തിന്റെ ഭാഗമായാണ് ഷോയിൽ നിന്നും പിന്മാറിയതെന്നാണ് റിപ്പോർട്ട്. അനൂപ് പോയാൽ ഷോയുടെ റേറ്റിങ്ങിൽ വൻ ഇടിവ് സംഭവിച്ചേക്കാം.

അതുകൊണ്ടാണ് ഷോ നിർത്തലാക്കാൻ തീരുമാനിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. അതേസമയം സ്റ്റാര്‍ മാജിക്ക് അവസാനിപ്പിച്ച കാര്യത്തെക്കുറിച്ച് പറഞ്ഞ് ലക്ഷ്മി നക്ഷത്രയും എത്തിയിട്ടുണ്ട്. ഏഴ് വര്‍ഷത്തിന് ശേഷം ഞങ്ങള്‍ ക്ലൈമാക്‌സിലേക്ക് എത്തി.

ഞങ്ങളുടെ ക്യാപ്റ്റനും, ചാനലിലും, താരങ്ങള്‍ക്കും നന്ദി. ഷോയുടെ എല്ലാമെല്ലാമായ ഫാന്‍സിനോടും നന്ദി പറയുന്നു എന്നുമായിരുന്നു ലക്ഷ്മി കുറിച്ചത്. വ്യത്യസ്തമായ അഭിപ്രായങ്ങളാണ് ലക്ഷ്മിയുടെ പോസ്റ്റിന് താഴെയുള്ളത്. തുടക്കത്തില്‍ നല്ല പരിപാടിയായിരുന്നു, സ്‌കിറ്റുകളും കണ്ടന്റുകളുമെല്ലാം കാണുമ്പോള്‍ മനസ് നിറഞ്ഞ് ചിരിക്കാമായിരുന്നു.

പിന്നീടത് നിലനിര്‍ത്താനായില്ലെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്. പ്രവാസ ജീവിതത്തിന്റെ വിരസത മാറ്റുന്നത് ഈ ഷോയാണ്. യൂട്യൂബ് എപ്പിസോഡുകള്‍ വിടാതെ കാണാറുണ്ടായിരുന്നു. ഇനി അത് മിസ് ചെയ്യുമെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

ഇത്തരത്തിലൊരു തീരുമാനം വന്നതിന് പിന്നിലെ കാരണമായിരുന്നു ചിലര്‍ ചോദിച്ചത്. ഫ്‌ളവേഴ്‌സിലെ ജനപ്രിയ ഹാസ്യ പരമ്പരകളിലൊന്നായ ഉപ്പും മുളകും ഇടയ്ക്ക് വെച്ച് നിര്‍ത്തിയിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് അത് പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവന്നിരുന്നു. കെട്ടിലും മട്ടിലും മാറ്റവുമായി സ്റ്റാര്‍ മാജിക്കും തിരികെ എത്തുമോയെന്നാണ് ചിലര്‍ക്ക് അറിയേണ്ടത്. താരങ്ങളാരും ഇതേക്കുറിച്ച് ഇതുവരെയും പ്രതികരിച്ചിട്ടില്ല .

More in Malayalam

Trending

Recent

To Top