News
ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ കാത്തിരുന്ന നാട്ടുകാർ ; അസീസ് നെടുമങ്ങാട് !
ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല, സഞ്ജുവിനെ കാണാന്‍ കാത്തിരുന്ന നാട്ടുകാർ ; അസീസ് നെടുമങ്ങാട് !
മലയാളികൾക്കിടയിൽ ക്രിക്കറ്റ് താരം സഞ്ജു സാംസണിന് നിരവധി ആരാധകരാണ് ഉള്ളത്. സഞ്ജു സാംസണും ബേസില്‍ ജോസഫും നല്ല സുഹൃത്തുക്കളാണെന്ന കാര്യം പലർക്കും അറിയുന്ന കാര്യമാണ്. ഇരുവരും ഒരുമിച്ചുള്ള സൗഹൃദ നിമിഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ സഞ്ജുവിനൊപ്പം ക്രിക്കറ്റ് കളിക്കുന്ന വീഡിയോയും ബേസില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. ഇതിനും മികച്ച കാഴ്ചക്കാരാണ് ഉള്ളത്.
ജയ ജയ ജയ ജയ ഹേയുടെ ലൊക്കേഷനില്‍ ക്രിക്കറ്റ് കളിക്കാനായി സഞ്ജുവിനെ ബേസില്‍ വിളിച്ചു വരുത്തിയ അനുഭവം വളരെ രസകരമായി പങ്കുവെക്കുകയാണ് അസീസ് നെടുമങ്ങാട്. സഞ്ജു വരുന്നത് നാട്ടുകാര്‍ മൊത്തം അറിഞ്ഞെന്നും ജനങ്ങള്‍ മൊത്തം തിങ്ങി നിറഞ്ഞതോടെ സഞ്ജുവിന് തിരിച്ച് പോവേണ്ടി വന്നെന്നും ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തില്‍ അസീസ് പറഞ്ഞു.
“നമുക്ക് നാളെ കളി ജയിക്കണമെന്ന് ബേസില്‍ ഒരു ദിവസം എന്നോട് പറഞ്ഞു. ഓക്കെ നമുക്ക് കളിജയിക്കാമെന്ന് ഞാനും പറഞ്ഞു. നമുക്ക് ജയിക്കാന്‍ സഞ്ജുവിനെ ഇറക്കിയാലോ എന്നെന്നോട് അവന്‍ ചോദിച്ചു. ഭയങ്കര സീരിയസായിട്ടാണ് അവനെന്നോട് ഇത് പറയുന്നത്. ഞാന്‍ സംശയത്തോടെ ചോദിച്ചു സഞ്ജു വരുമോയെന്ന്….
ഞങ്ങള്‍ ആദ്യം കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഞാന്‍ ഇങ്ങനെ ക്യാച്ച് പിടിക്കാനായി നില്‍ക്കുമ്പോള്‍ കുറച്ച് ചേച്ചിമാര്‍ ചോദിച്ചത് സഞ്ജു എപ്പോഴാണ് വരുക?, ശരിക്കും വരുമോയെന്നൊക്കെയാണ്. ഞങ്ങള്‍ അവിടെ പട്ടിയെപ്പോലെ നില്‍ക്കുന്നുണ്ട് ഒരാളും മൈന്‍ഡ് ചെയ്യുന്നില്ല. സഞ്ജു വരുന്നത് കാണാന്‍ ജനപ്രവാഹമായിരുന്നു.
സഞ്ജുവിന് സ്ഥലം അറിയില്ല വിളിച്ചാല്‍ പറഞ്ഞു കൊടുക്കണമെന്ന് ബേസില്‍ പറഞ്ഞിട്ടുണ്ടായിരുന്നു. പിറകിലുള്ള ചേച്ചിമാര്‍ ഇടക്ക് ഇടക്ക് ഇത് കേട്ടിട്ട് ചോദിക്കും ഫോണ്‍ നോക്ക് സഞ്ജു വിളിച്ചിട്ടുണ്ടാകുമെന്ന്.
വിളിച്ചിട്ടുണ്ടാകും നിങ്ങള്‍ കാണാത്തതു കൊണ്ടായിരിക്കും നോക്ക് നോക്ക് എന്ന് ഇടക്കിടക്ക് പറഞ്ഞോണ്ടിരിക്കും.
ശരിക്കും ആ ടര്‍ഫ് ഉദ്ഘാടനം ചെയ്യേണ്ടത് സഞ്ജുവായിരുന്നു. അതിന്റെ സന്തോഷത്തിലാണ് നാടുമൊത്തം എത്തിയത്. ആള്‍ക്കാരെ തിരക്ക് കൊണ്ട് സഞ്ജു ഇറങ്ങിയില്ല. ഹോട്ടലില്‍ ഇരുന്നു, അത്രക്ക് ആള്‍ക്കാരായിരുന്നു.
ഇത്രയും ജനങ്ങളുടെ തിരക്ക് കൊണ്ട് അദ്ദേഹം കളിക്കാന്‍ വന്നില്ല. പക്ഷേ വരാതിരുന്നത് നന്നായി ആ കളി തോറ്റിരുന്നേല്‍ നാണക്കേടാവില്ലേ? എന്ന് ചിരിച്ചുകൊണ്ട് സഞ്ജു പറഞ്ഞു. നമ്മളുടെ കൂടെ കളിക്കുന്നതുകൊണ്ട് ആ സാധ്യത തള്ളിക്കളയാന്‍ കഴിയില്ല. അവന്‍ നല്ലോണം കളിച്ചാലും ഞങ്ങളൊക്കെയല്ലെ എറിയുന്നത്. ക്രിക്കറ്റ് കളിയായിരുന്നു ഞങ്ങള്‍ക്ക് അവിടെ മെയിന്‍ ക്രിക്കറ്റ് കളിച്ച് സമയമുണ്ടെങ്കില്‍ ഷൂട്ട് ചെയ്യാന്‍ പോകാമെന്ന മൈന്‍ഡായിരുന്നു എല്ലാവര്‍ക്കും എന്നും അസീസ് പറഞ്ഞു.
വിപിന്‍ ദാസിന്റെ സംവിധാനത്തിൽ ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തുന്ന സിനിമ ജയ ജയ ജയ ജയ ഹേയ്ക്ക് ഇതിനോടകം തന്നെ ആരാധകരായിക്കഴിഞ്ഞു . ദര്‍ശന, ബേസില്‍, അസീസ് നെടുമങ്ങാട് എന്നിവര്‍ക്ക് പുറമേ അജു വര്‍ഗീസ്, സുദീര്‍ പരവുര്‍, മഞ്ജു പിള്ള, തുടങ്ങി നിരവധി താരങ്ങളുണ്ട് ജയ ജയ ജയ ജയ ഹേയില്‍. ജയ എന്ന കഥാപാത്രത്തെയാണ് ദര്‍ശന ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
about basil joseph