Connect with us

‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ

Malayalam

‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ

‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാട ധരിച്ച് മാമാട്ടി കുട്ടി! സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടുമുട്ടിയപ്പോൾ.. സന്തോഷ നിമിഷം പങ്കുവെച്ച് കാവ്യ

മഹാലക്ഷ്മിയെ കൊ​​ഞ്ചിക്കുന്ന സുരേഷ് ഗോപിയുടെ ചിത്രങ്ങൾ പങ്കുവച്ച് കാവ്യ മാധവൻ. ജയറാമിന്റെ മകൾ മാളവികയുടെ വിവാഹ റിസപ്ഷനിൽ വച്ചായിരുന്നു ഈ മനോഹര നിമിഷങ്ങൾ പകർത്തിയത്. സുരേഷേട്ടനും മാമ്മാട്ടിയും ആദ്യമായി കണ്ടു, അത് പോലെ തന്നെ ക്ലിക്ക് ചെയ്തു. എന്റെ പ്രിയപ്പെട്ടവർ അവളുടെ പ്രിയപ്പെട്ടവരായി മാറുന്നത് കാണുന്നതിനേക്കാൾ വലിയ സന്തോഷം മറ്റൊന്നില്ല.’’–ചിത്രങ്ങൾക്കൊപ്പം കാവ്യ മാധവൻ കുറിച്ചത് ഇങ്ങനെയായിരുന്നു.

രാധിക സുരേഷ് ഗോപിക്കൊപ്പമുള്ള കാവ്യയുടെ ചിത്രവും ഭാഗ്യ സുരേഷിനും ശ്രേയസ് മോഹനുമൊപ്പമുള്ള കാവ്യയുടെയും ദിലീപിന്റെയും ചിത്രങ്ങളും ഇതിനൊപ്പം കാണാം. അച്ഛൻ ദിലീപുംഅമ്മ കാവ്യാ മാധവനും സുരേഷ് ഗോപിയുടെ ഒപ്പം വേണ്ടുവോളം അഭിനയിച്ചിട്ടുണ്ട്. തെങ്കാശിപപട്ടണത്തിൽ കെ.ഡി. കമ്പനിയുടെ അനുജത്തി ദേവൂട്ടി എന്ന കാവ്യാ മാധവൻ കഥാപാത്രം എക്കാലവും ഓർക്കപ്പെടുന്ന ഒന്നാണ്. പക്ഷെ ഇത്രയുമായിട്ടും മകൾ മാമാട്ടി എന്ന മഹാലക്ഷ്മിക്ക് സുരേഷ് ഗോപി ഇപ്പോഴും സിനിമയിൽ കാണുന്ന മാമൻ മാത്രമായിരുന്നു. മോഹൻലാലിനെ കണ്ട് ഷേക്ക് ഹാൻഡ് കൊടുത്തുവെങ്കിലും മാമാട്ടിക്ക് സുരേഷ് ഗോപിയെ കാണാൻ ഇനിയും അവസരം ലഭിച്ചിരുന്നില്ല. മാളവികാ ജയറാമിന്റെ വിവാഹമണ്ഡപത്തിലെ ചടങ്ങുകളിലാണ് ഈ കൂടിക്കാഴ്ച. അമ്മ കാവ്യാ മാധവന്റെ ‘ലക്ഷ്യ’ ബ്രാൻഡിന്റെ പട്ടുപാവാടയാണ് മാമാട്ടി കുട്ടി ധരിച്ചിട്ടുള്ളത്. ഭാഗ്യയുടെ വിവാഹത്തിന് കാവ്യ തൃശൂർ വരെ പോയെങ്കിലും വേദിയിൽ ദിലീപും മൂത്തമകളും മാത്രമേ പങ്കെടുത്തുള്ളൂ. ഭാര്യ കാവ്യക്കും മക്കളായ മീനാക്ഷിക്കും മഹാലക്ഷ്മിക്കും ഒപ്പമാണ് ദിലീപ് കുടുംബം ചക്കിയുടെ വിവാഹത്തിൽ പങ്കുകൊണ്ടത്. അതുകൊണ്ടു തന്നെ എല്ലാ ചിത്രങ്ങളും വൈറലായി മാറുകയായിരുന്നു.

ദിലീപുമായുള്ള വിവാഹത്തിന് പിന്നാലെ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് കാവ്യാമാധവൻ. എന്നാലും തന്റെ വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ പങ്കിടറാമുണ്ട്. ദിലീപിന്റെ പുതിയ ചിത്രമായ പവി കെയർ ടേക്കർ മികച്ച പ്രേക്ഷക പിന്തുണയോടെ തീയറ്ററിൽ നിറഞ്ഞോടുകയാണ്.

More in Malayalam

Trending

Recent

To Top