Connect with us

സംസ്ഥാന സർക്കാരിൻ്റെ സിനിമാ കോൺക്ലേവ് നയരൂപീകരണ സമിതിയിൽ നടനും എംഎൽഎയുമായ എം. മുകേഷ് ഒഴിഞ്ഞേക്കും

Uncategorized

സംസ്ഥാന സർക്കാരിൻ്റെ സിനിമാ കോൺക്ലേവ് നയരൂപീകരണ സമിതിയിൽ നടനും എംഎൽഎയുമായ എം. മുകേഷ് ഒഴിഞ്ഞേക്കും

സംസ്ഥാന സർക്കാരിൻ്റെ സിനിമാ കോൺക്ലേവ് നയരൂപീകരണ സമിതിയിൽ നടനും എംഎൽഎയുമായ എം. മുകേഷ് ഒഴിഞ്ഞേക്കും

മലയാള സിനിമയെ സംബന്ധിച്ച് വളരെ നിർണായക ദിവസങ്ങളിലൂടെയാണ് കടന്നുപോകുന്നത്. ഇപ്പോഴിതാ പുറത്ത് വരുന്നത് നവംബറിൽ കൊച്ചിയിൽ നടക്കാനിരിക്കുന്ന സംസ്ഥാന സർക്കാരിൻ്റെ സിനിമാ കോൺക്ലേവ് നയരൂപീകരണ സമിതിയിൽ നടനും എംഎൽഎയുമായ എം. മുകേഷ് ഒഴിഞ്ഞേക്കും എന്നുള്ള വാർത്ത തന്നെയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മുകേഷിനെതിരെ ഉയർന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ മുകേഷിന്റെ സാന്നിധ്യം വിവാദമായി മാറിയിരുന്നു.

കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ (കെഎസ്എഫ്ഡിസി) ചെയർമാൻ ഷാജി എൻ. കരുണാണ് പരിപാടിയുടെ ചുമതല നിർവഹിക്കുക. ഹേമ കമ്മിറ്റി റിപ്പോർട്ടിനെയും തുടർന്നുള്ള ലൈംഗികാതിക്രമ ആരോപണങ്ങളെയും തുടർന്ന് സിനിമാ മേഖലയിലെ ഒരു വിഭാഗത്തിൽ നിന്നും പ്രതിപക്ഷ പാർട്ടികളിൽ നിന്നും കടുത്ത എതിർപ്പുണ്ടായെങ്കിലും സിനിമാ കോൺക്ലേവുമായി മുന്നോട്ട് പോകാനാണ് സർക്കാർ തീരുമാനം. ചലച്ചിത്രമേഖലയിലെ പ്രമുഖരെ ഉൾപ്പെടുത്തിയുള്ള വിപുലമായ കോൺക്ലേവ് ഒരു സമഗ്ര ചലച്ചിത്ര നയം രൂപീകരിക്കുന്നതിനുള്ള ചുവടുവയ്പാണെന്ന് സർക്കാർ വിശദീകരിക്കുന്നു.

നാലര വർഷമായി വെളിച്ചം കാണാതെ കിടന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ത് ചെയ്തു എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് സർക്കാർ പരിപാടി അവതരിപ്പിക്കുന്നത്. സിനിമാ നയം രൂപീകരിക്കാൻ സംഘടിപ്പിക്കുന്ന സമിതിയിൽ വനിതാ താരങ്ങളിൽ നിന്ന് ലൈംഗികാതിക്രമ ആരോപണങ്ങൾ നേരിടുന്ന മുകേഷിൻ്റെ സാന്നിധ്യം വിവാദമായി മാറുകയായിരുന്നു. മുകേഷിനെ കൂടാതെ മഞ്ജു വാര്യർ, പത്മപ്രിയ, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, ഛായാഗ്രാഹകൻ രാജീവ് രവി, നിഖില വിമൽ, നിർമ്മാതാവ് സന്തോഷ് കുരുവിള എന്നിവരാണ് സിനിമാ മേഖലയിൽ നിന്നുള്ള സമിതിയിലെ മറ്റുള്ളവർ.

Continue Reading
You may also like...

More in Uncategorized

Trending