Connect with us

ആറുവർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും അടുത്തു… സൗഹൃദം യഥാര്‍ഥമാകുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്- പ്രകാശ് കുമാര്‍

News

ആറുവർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും അടുത്തു… സൗഹൃദം യഥാര്‍ഥമാകുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്- പ്രകാശ് കുമാര്‍

ആറുവർഷത്തിന് ശേഷം ഞങ്ങൾ വീണ്ടും അടുത്തു… സൗഹൃദം യഥാര്‍ഥമാകുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്- പ്രകാശ് കുമാര്‍

തമിഴകത്ത് സര്‍വകലാ വല്ലഭനായി തിളങ്ങുന്ന താരമാണ് ജി വി പ്രകാശ് കുമാര്‍. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിച്ച ഒട്ടേറെ പാട്ടുകള്‍ ഹിറ്റായിട്ടുണ്ട്. ജി വി പ്രകാശ് കുമാര്‍ ചിത്രമായി ഇന്ന് റിലീസ് ചെയ്‍തിരിക്കുന്നത് കല്‍വനാണ്. കല്‍വൻ എന്ന പുതിയ തമിഴ് ചിത്രത്തിലെ നായകനായി വേഷമിട്ട പ്രകാശ് കുമാര്‍ താനും ധനുഷുമായുണ്ടായിരുന്ന പിണക്കം വെളിപ്പെടുത്തിയിരിക്കുകയാണ്. നടൻ ധനുഷുമായി ഏതാണ് ആറ് വര്‍ഷത്തോളം മിണ്ടിയിരുന്നില്ലെന്ന് പ്രകാശ് കുമാര്‍ വ്യക്തമാക്കുന്നു. പക്ഷേ ഞങ്ങള്‍ വീണ്ടും അടുത്തു. സൌഹൃദം യഥാര്‍ഥമാകുമ്പോള്‍ പ്രശ്‍നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. ഇരുവര്‍ക്കും അത് മനസിലാകും എന്നും പറയുന്ന ജി വി പ്രകാശ് കുമാര്‍ തന്റെ അടുത്ത സുഹൃത്താണ് ധനുഷെന്നും വ്യക്തമാക്കുന്നു. ധനുഷ് നായകനായ നിരവധി ചിത്രങ്ങളുടെ സംഗീതം പ്രകാശ് കുമാര്‍ നിര്‍വഹിക്കുകയും ചെയ്‍തിട്ടുണ്ട്. പൊള്ളാവതവൻ, ആടുകളം, മയക്കം എന്നാ സിനിമകള്‍ക്ക് ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിച്ചുവെങ്കിലും പിന്നീട് ഇടവേളകളുണ്ടായിരുന്നു. ഇരുവരും തമ്മിലുള്ള പ്രശ്‍നങ്ങള്‍ പരിഹരിച്ച ശേഷം ധനുഷിന്റെ ക്യാപ്റ്റൻ മില്ലെര്‍ അടക്കമുള്ള സിനിമകള്‍ക്ക് ജി വി പ്രകാശ് കുമാര്‍ സംഗീതം നല്‍കിയിട്ടുണ്ട്.

കാടിന്റെ പശ്ചാത്തലത്തിലാണ് കല്‍വൻ ഒരുക്കിയിരിക്കുന്നത്. സംവിധായകൻ പി വി ശങ്കറിന്റെ ചിത്രത്തില്‍ ഭാരതി രാജ, ഇവാന, ധീന എന്നിവരും പ്രധാന വേഷത്തില്‍ എത്തുന്നു. ജി വി പ്രകാശ് കുമാര്‍ ചിത്രത്തിന്റെ ഛായാഗ്രാഹണവും പി വി ശങ്കറാണ്. ജി വി പ്രകാശ് കുമാര്‍ സംഗീതം നിര്‍വഹിക്കുമ്പോള്‍ കല്‍വന്റെ ആര്‍ട് എൻ കെ രാഹുലാണ് നിര്‍വഹിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

ജി വി പ്രകാശ്‍ കുമാര്‍ ചിത്രമായി ഇടിമുഴക്കം റിലീസ് ചെയ്യാനുണ്ട് എന്നും റിപ്പോര്‍ട്ടുണ്ട്. ഇനിയും റിലീസ് പ്രഖ്യാപിച്ചിട്ടില്ലാത്ത ഇടിമുഴക്കത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത് സീനു രാമസ്വാമിയാണ്. സിനിമയുടെ പ്രമേയം സംബന്ധിച്ചതടക്കമുള്ള കാര്യങ്ങള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ജി വി പ്രകാശ് കുമാര്‍ ചിത്രത്തില്‍ ഗായത്രിയാണ് നായികയായി എത്തുന്നത്. നിര്‍മാണം കലൈമകൻ മുബാറക്കാണ്. ഗ്രാമീണ പശ്ചാത്തലത്തില്‍ ഒരുക്കുന്ന ഇടിമുഴക്കം സിനിമയുടെ ഛായാഗ്രാഹണം തേനിയാണ് നിര്‍വഹിക്കുന്നത്, എൻ ആര്‍ ദഘുന്ദനാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

More in News

Trending

Recent

To Top