Connect with us

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ അജുഅലക്സ് കസ്റ്റഡിയിൽ

Malayalam

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ അജുഅലക്സ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ അജുഅലക്സ് കസ്റ്റഡിയിൽ

നടൻ മോഹൻലാലിനെതിരെ അപകീർത്തിപരമായ പരമാർശം നടത്തിയതിന് ചെകുത്താൻ എന്ന യുട്യൂബ് ചാനല്‍ ഉടമ പത്തനംതിട്ട തിരുവല്ല മഞ്ഞാടി സ്വദേശി അജു അലക്സിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്. താര സംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ദീഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. നിരൂപണത്തിന്റെ മറവിൽ സിനിമാ പ്രവർത്തകരെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന യുട്യൂബർമാർക്കെതിരേ കർശന നടപടി സ്വീകരിക്കാനാണ് ‘അമ്മ’യുടെ തീരുമാനം.

ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. അതേസമയം കേസെടുത്ത പിന്നാലെ ഇയാൾ ഒളിവിലായിരുന്നു. മോഹൻലാലിന്റെ ആരാധകരിൽ വിദ്വേഷം ഉളവാക്കുന്ന രീതിയിലാണ് അജു അലക്സിന്റെ പരാമർശമെന്നും തിരുവല്ല പൊലീസ് റജിസ്ട്രർ ചെയ്ത എഫ്ഐആറിൽ പറയുന്നു. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ ലെഫ്റ്റനൻ്റ് കേണൽ പദവി വഹിക്കുന്ന മോഹൻലാൽ പട്ടാള യൂണിഫോമിൽ വയനാട് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ സ്ഥലം സന്ദർശിച്ചതിന് എതിരെയാണ് അജു അലക്സ് ചെകുത്താൻ യൂട്യൂബ് ചാനലിലൂടെ അപകീർത്തിപ്പെടുത്തി പരാമർശം നടത്തിയത്.

മോഹൻലാലിനെതിരായ അജു അലക്സിന്റെ പോസ്റ്റ് ഇങ്ങനെയായിരുന്നു..’ ഇത്രേം പട്ടാളക്കാർ ഒരാളുടെ പിറകെ , അതും ദുരിദ മുഖത്ത്, രക്ഷ പ്രവർത്തണത്തിന് ഇടയിൽ. എല്ലാം കഴിഞ്ഞു ദൗത്യത്തിന് അവസാനം എടുക്കേണ്ട selfie and photoshoot with a celebrity പോലും എടുത്ത് post ഇട്ടതും കണ്ടു. പ്രൊഫഷണൽ എത്തിക്സ് ഇല്ലാത്ത പോലെ തോന്നുന്നു. most priority given for a celbrity more than rescue operation for many hours is a waste of critical time and money .എന്തിന് പട്ടാളത്തിന് ഇതിന്റെ ഇടയിൽ മോഹൻലാൽലിന്റെ ഉപദേശം ആവശ്യം. ഇനി പട്ടാളത്തിന് ആവേശം ഊർജം ഓക്കെ ഉണ്ടാക്കാൻ ഒരു സിനിമാനടൻ വരണം എന്നുണ്ടോ? മിലിറ്ററി യൂനിഫോം ഇട്ട് ഇങ്ങനെ ഒരു അവസരത്തിൽ മോഹൻലാൽ അവിടെ എത്തേണ്ട ആവശ്യം പട്ടാളത്തിന് ഉണ്ടോ? പാഴാകുന്ന സമയം എന്നല്ലാതെ വേറെ എന്ത് പ്രയോജനം ആണ് ഉള്ളത്? പണപ്പിരിവിൽ കൂടുതൽ കൊടുത്തത് മോഹൻലാലോ അതോ പൊതുജനമോ അതോ ഗവൺമെന്റോ?


കൂട്ടത്തിൽ ഏറ്റവും മികച്ച സൈനികൻ അല്ലങ്കിൽ ഇങ്ങനെ ഓപ്പറേഷൻസ് മുൻപ് ചെയ്ത് പരിചയവും ഉള്ളത് മോഹൻലാലിനോ? എന്താണ് ഇയാളുടെ യോഗ്യത? എന്താണ് ഇയാളുടെ പ്രവർത്തന പരിചയം? എന്താണ് പട്ടാളത്തിന് ഇതിൽ ഉള്ള നേട്ടം? രക്ഷ പ്രവർത്തനത്തിൽ ഇയാൾ വരുത്തിയ മാറ്റം അല്ലെങ്കിൽ മെച്ചപ്പെടുത്തിയത് എന്ത്? വെറുതെ വന്ന് കാണുന്നതിലും എത്രയോ നന്നായി ടിവിയിൽ കാണാം. എന്താണ് സംഭാവന എന്ന് മോഹൻലാൽ മീഡിയയോട് പറയുന്നത് 3 കോടി എന്നാണ്.
അത് കൊടുക്കാൻ പോയതാണെങ്കിൽ പട്ടാളത്തിന്റെ സമയം അതുപോലെ തന്നെ കൃത്യനിർവഹണത്തിന് തടസവും ഉണ്ടാക്കിയത് എന്തിന്? റിട്ടയർമെന്റ് പ്രായം കഴിഞ്ഞവർ ഇങ്ങനെ ഉള്ള മേഖലകളിൽ പ്രവർത്തിക്കുന്നത് പ്രയോഗിക്കാം ആണോ? ആരോഗ്യവും ധൈര്യവും ഉള്ള ചെറുപ്പകാർ പണി ചെയ്യുന്നുണ്ടല്ലോ? മറ്റേതൊക്കെ രാജ്യങ്ങളിൽ ഇങ്ങനെ ഉള്ള സമയത്ത് സിനിമ നടന്മാർ ഇറങ്ങി ചെന്ന് ഇങ്ങനെ കാണിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ട്?’, എന്നായിരുന്നു പോസ്റ്റ്.

Continue Reading
You may also like...

More in Malayalam

Trending