Connect with us

ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും ആരാധകന്റെ മകളുടെ വിവാഹ ചടങ്ങിനെത്തി നന്ദമൂരി ബാലകൃഷ്ണ

News

ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും ആരാധകന്റെ മകളുടെ വിവാഹ ചടങ്ങിനെത്തി നന്ദമൂരി ബാലകൃഷ്ണ

ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും ആരാധകന്റെ മകളുടെ വിവാഹ ചടങ്ങിനെത്തി നന്ദമൂരി ബാലകൃഷ്ണ

നിരവധി ആരാധകരുള്ള താരമാണ് നന്ദമൂരി ബാലകൃഷ്ണ. മാത്രവുമല്ല, സിനിമകളുടെ കാര്യത്തില്‍ അല്‍പ്പം പോലും വിട്ടുവീഴ്ച്ചയില്ലാത്ത നടനും കൂടിയാണ് അദ്ദേഹം. നിശ്ചിത സമയത്തിനുള്ളില്‍ തന്റെ ചിത്രം പൂര്‍ത്തിയാക്കണമെന്ന് വാശിയുള്ള നടന്‍. ഷെഢ്യൂളിനിടയില്‍ മറ്റൊന്നും അദ്ദേഹം ശ്രദ്ധിക്കാറില്ല.

എന്നാല്‍ ഇപ്പോഴിതാ ആരാധകന് വേണ്ടി തന്റെ കടും പിടുത്തമൊക്കെ അല്‍പ്പം മാറ്റിവെച്ചിരിക്കുകയാണ് നടന്‍. ടൈറ്റ് ഷെഡ്യൂള്‍ ഉണ്ടായിരുന്നിട്ടും, തന്റെ ആരാധകന്റെ മകളുടെ വിവാഹ പരിപാടിയില്‍ പങ്കെടുക്കാന്‍ അദ്ദേഹം സമയമെടുത്തു.

അനന്തപുരിയിലെ തന്റെ ആരാധകനായ ഘൗസിന്റെ മകളുടെ നിക്കാഹിലാണ് ബാലയ്യ പങ്കെടുത്തത്. ഹൈദരാബാദില്‍ നിന്ന് അനന്തപുരിലേക്ക് യാത്ര ചെയ്ത അദ്ദേഹം അതേ രാത്രി തന്നെ തന്റെ പുതിയ സിനിമയുടെ ചിത്രീകരണത്തില്‍ പങ്കെടുക്കാന്‍ മടങ്ങുകയും ചെയ്തു.

മുമ്പ് പലപ്പോഴും ബാലയ്യ തന്റെ ആരാധകരോട് മോശമായി പെരുമാറിയ ചില സംഭവങ്ങള്‍ മുമ്പ് ഉണ്ടായിട്ടുണ്ട്, പക്ഷേ ഈ സംഭവം അദ്ദേഹത്തിന്റെ നല്ല മനസ്സാണ് കാണിക്കുന്നതെന്നാണ് ആരാധകരുടെ ഭാഷ്യം.

More in News

Trending

Recent

To Top