Connect with us

അഞ്ചുകോടിയോളം രൂപ വിലവരുന്ന റേഞ്ച്റോവർ വോഗ് സ്വന്തമാക്കി തേജാലക്ഷ്മി.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

Malayalam

അഞ്ചുകോടിയോളം രൂപ വിലവരുന്ന റേഞ്ച്റോവർ വോഗ് സ്വന്തമാക്കി തേജാലക്ഷ്മി.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

അഞ്ചുകോടിയോളം രൂപ വിലവരുന്ന റേഞ്ച്റോവർ വോഗ് സ്വന്തമാക്കി തേജാലക്ഷ്മി.. ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ഏറെ ആരാധകരുള്ള ഒരു താര പുത്രിയാണ് കുഞ്ഞാറ്റ എന്ന തേജാ ലക്ഷ്മി. മനോജ് കെ ജയന്റേയും ഉർവ്വശിയുടെയും മകളായ കുഞ്ഞാറ്റ സിനിമയിലേക്കുള്ള വരവിനായി കാത്തിരിക്കുകയാണ് ആരാധകരും. അമ്മയെപ്പോലെ അച്ഛനെപ്പോലെ, വല്യമ്മമാരെപോലെ നല്ലൊരു നടിയായി കുഞ്ഞാറ്റ സ്‌ക്രീനിൽ എത്താൻ കാത്തിരിക്കുകയാണ് പ്രേക്ഷകരും. അഭിനയത്തോടുള്ള താല്പര്യം പോലെ തന്നെ വാഹന പ്രേമി കൂടിയാണ് തേജലക്ഷ്മി. ഇപ്പോഴിതാ കുഞ്ഞാറ്റയ്ക്ക് സ്വന്തമായി ഒരു വാഹനം കിട്ടിയിരിക്കുകയാണ്‌.

അഞ്ചുകോടിയോളം രൂപ വിലവരുന്ന റേഞ്ച്റോവർ വോഗിന്റെ മെറൂൺ നിറമുള്ള കാറാണ് മാതാപിതാക്കൾ സമ്മാനിച്ചിരിക്കുന്നത്. വാഹനം ഓടിക്കാൻ തുടങ്ങിയപ്പോൾ മുതലുള്ള ആഗ്രഹമാണ് ഇതുപോലുള്ള ഒരു വാഹനം സ്വന്തമാക്കാൻ. തന്റെ മാതാപിതാക്കളോട് സംസാരിക്കുന്നതിനിടയിൽ തന്റെ ആഗ്രഹം തുറന്നു പറഞ്ഞ കുഞ്ഞാറ്റയ്ക്ക് വളരെ സർപ്രൈസ് ആയിട്ടാണ് മനോജ് കെ ജയനും ഉർവശിയും ചേർന്ന് ഇത്തരമൊരു സമ്മാനം കൊടുത്തത്. ഈ അടുത്തായിരുന്നു ഒരു ലാൻഡ് റോവർ ഡിഫൻഡർ മനോജ് കെ ജയൻ വാങ്ങിയത്. 93. 55 ലക്ഷം മുതൽ 2. 30 കോടി രൂപ വരെയാണ് ഈ വാഹനത്തിന്റെ വില.

സിനിമയിൽ സജീവമായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു നടൻ മനോജ് കെ ജയനുമായി ഉർവശി പ്രണയത്തിൽ ആകുന്നത്. തുടർന്ന് 1999 ലായിരുന്നു ഇരുവരുടെയും വിവാഹം. പക്ഷെ 2008 വരെ മാത്രമേ ഈ ബന്ധത്തിന് ആയുസ്സ് ഉണ്ടായിരുന്നുള്ളൂ. ഉർവശിയുടെ മദ്യപാനം ആയിരുന്നു ആ കുടുംബ ജീവിതം തകരാനും മനോജ് കെ ജയനെ വിവാഹ മോചനത്തിലേക്ക് നയിച്ചതും. എന്നാൽ തേജലക്ഷ്മി മനോജ് കെ ജയനൊപ്പം ആണ് പോയതെങ്കിലും വലുതായപ്പോൾ തന്റെ അമ്മയെയും കുടുംബത്തെയും അതുപോലെ മനോജ് കെ ജയന്റെ കുടുംബത്തെയും തന്നോടൊപ്പം ചേർത്ത് നിർത്തുകയായിരുന്നു.

2011 ല്‍ ആണ് ആശ മനോജ് കെ ജയനും കുഞ്ഞാറ്റയ്ക്കും കൂട്ടായി അവരുടെ ജീവിതത്തിലേക്ക് വന്നത്. അന്ന് മുതല്‍ കുഞ്ഞാറ്റയെ സ്വന്തം മകളെ പോലെ തന്നെയാണ് ആശ സ്‌നേഹിച്ചതും പരിചരിച്ചതും. അമ്മ എന്ന് തന്നെയാണ് കുഞ്ഞാറ്റ ആശയെ വിളിയ്ക്കുന്നത്. ഇരുവരും തമ്മിലുള്ള ബന്ധം തന്നെ എത്രമാത്രം സന്തോഷിപ്പിയ്ക്കുന്നു എന്ന് പലപ്പോഴും മനോജ് കെ ജയനും പറഞ്ഞിട്ടുണ്ട്. അതേ സമയം മനോജ് കെ ജയനുമായി വേര്‍പിരിഞ്ഞ ഉര്‍വശി 2013 ല്‍ ശിവപ്രസാദിനെ വിവാഹം ചെയ്തിരുന്നു. ഭര്‍ത്താവിനും കുഞ്ഞിനുമൊപ്പം ചെന്നൈയില്‍ സെറ്റില്‍ഡ് ആയ ഉര്‍വശി നാട്ടില്‍ എത്തുമ്പോഴൊക്കെ മകളെ കാണാറുണ്ട്. അമ്മയ്‌ക്കൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന സമയം കുഞ്ഞാറ്റയും പാഴാക്കാറില്ല.

അച്ഛന്റെയും അമ്മയുടെയും പാരമ്പര്യം പിന്‍തുടര്‍ന്ന് തനിക്കും അഭിനയത്തിലേക്ക് വരാനാണ് താത്പര്യം, അതിന് വേണ്ടി ശ്രമിക്കുകയാണ് എന്ന് കുഞ്ഞാറ്റ പറഞ്ഞിട്ടുണ്ട്. മീഡിയ സ്റ്റഡീസ് ആന്റ് സൈക്കോളജിയാണ് കുഞ്ഞാറ്റ പഠിച്ചത്. പഠനം പൂര്‍ത്തിയാക്കി കുറച്ച് കാലം ജോലി ചെയ്യുകയും ചെയ്തിരുന്നു. ഇനി അതുപേക്ഷിച്ച് സിനിമയിലേക്കിറങ്ങാനുള്ള തയ്യാറെടുപ്പിലാണ്. നല്ല കഥയ്ക്ക് വേണ്ടി കാത്തിരിയ്ക്കുകയാണ് താരപുത്രി. ദൈവം അനുഗ്രഹിച്ചാല്‍ ഉടനെ സിനിമയില്‍ കാണാം എന്നാണ് കുഞ്ഞാറ്റ പറയുന്നത്.

More in Malayalam

Trending