Connect with us

എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു… ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും സാഹചര്യങ്ങള്‍ ശരിക്കും മനസ്സിലാകാത്തപ്പോള്‍ വേദനിക്കുകയാണ്-ആര്യ

Malayalam

എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു… ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും സാഹചര്യങ്ങള്‍ ശരിക്കും മനസ്സിലാകാത്തപ്പോള്‍ വേദനിക്കുകയാണ്-ആര്യ

എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു… ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും സാഹചര്യങ്ങള്‍ ശരിക്കും മനസ്സിലാകാത്തപ്പോള്‍ വേദനിക്കുകയാണ്-ആര്യ

ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുത്തതോടു കൂടിയാണ് ബഡായി ആര്യയ്ക്ക് സൈബര്‍ അറ്റാക്കുകള്‍ നേരിടേണ്ടി വന്നത്. എന്നാലിപ്പോൾ ബിസിനസും കരിയറും ഒപ്പം കുടുംബവും സുഹൃത്തുക്കളുമൊക്കെ ചേര്‍ത്ത് മുന്നോട്ടു കൊണ്ടുപോകുകയാണ് ആര്യ. എന്നാല്‍ കാലമെത്ര കഴിഞ്ഞാലും തനിക്കെതിരെയുള്ള ആക്രമണങ്ങള്‍ അവസാനിക്കുന്നില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. വീണ്ടും തന്നെ തകര്‍ത്ത് കളയുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി എന്നാണ് ആര്യ പറയുന്നത്. തന്നോട് ചേര്‍ന്ന് നില്‍ക്കുന്നവര്‍ക്ക് പോലും സാഹചര്യങ്ങള്‍ മനസിലാകാത്ത അവസ്ഥയാണെന്നും അതിനാല്‍ താന്‍ സോഷ്യല്‍ മീഡിയയില്‍ നിന്നുമൊരു ബ്രേക്ക് എടുക്കുകയാണെന്നും ആര്യ പറയുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച സ്റ്റോറിയിലൂടെയാണ് നടി തുറന്ന് സംസാരിച്ചത്.

‘വീണ്ടും, ഞാന്‍ ഇവിടേക്ക് തന്നെ വന്നിരിക്കുകയാണ്. എന്റെയും എന്റെ പ്രിയപ്പെട്ടവരുടെയും മേല്‍ ടോക്‌സിറ്റി ചൊരിഞ്ഞ് ഒരു തവണ കൂടി എന്നെ തകര്‍ത്ത് കളയാന്‍ നിങ്ങള്‍ക്ക് സാധിച്ചു. എല്ലാവര്‍ക്കും ഇപ്പോള്‍ അതില്‍ സന്തോഷമായി കാണുമെന്ന് വിചാരിക്കുകയാണ്.

ഏറ്റവും അടുത്ത ആളുകള്‍ക്ക് പോലും സാഹചര്യങ്ങള്‍ ശരിക്കും മനസ്സിലാകാത്തപ്പോള്‍ വേദനിക്കുകയാണ്. എന്തായാലും സാരമില്ല. ഒരിക്കല്‍ ഇതുപോലൊരു വഴിയിലൂടെ കടന്നുപോയിട്ടുണ്ട്. വീണ്ടും ഇതിലൂടെ തന്നെ കടന്നുപോകുമെന്ന് തന്നെയാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും.ചുറ്റുപാടും കൈകാര്യം ചെയ്യാന്‍ കഴിയാത്തത്ര ടോക്‌സിറ്റിയാണ്. അതുകാരണം എന്റെ ഹൃദയത്തോട് ചേര്‍ന്നു നില്‍ക്കുന്ന ആളുകളെ ഞാന്‍ വെറുക്കുന്നതിലേക്ക് പോലും ഇത് കൊണ്ട് വന്ന് എത്തിച്ചേക്കാം. അതിനാല്‍ സോഷ്യല്‍ മീഡിയ ബ്രേക്ക് എടുക്കുകയാണ്. കുറച്ചു സമയത്തിന് ശേഷം സമാധാനത്തോടെ തിരിച്ചു വരാം’ എന്നുമാണ് ആര്യ പറയുന്നത്.

More in Malayalam

Trending

Recent

To Top