Connect with us

ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്.. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല! നമ്മള്‍ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും- വിജയ് യേശുദാസ്

Malayalam

ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്.. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല! നമ്മള്‍ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും- വിജയ് യേശുദാസ്

ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്.. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല! നമ്മള്‍ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും- വിജയ് യേശുദാസ്

അച്ഛന്റെ ലേബലിൽ നിന്നും ഇപ്പോൾ സ്വന്തമായി ഒരു ലേബൽ ഉണ്ടാക്കിയെടുത്ത ഗായകനാണ് വിജയ് യേശുദാസ്. പാട്ട് മാത്രമല്ല അഭിനയത്തിലും തന്റെ സാന്നിധ്യം അറിയിച്ച് കഴിഞ്ഞിരിക്കുകയാണ് വിജയ് . ഇതിനിടെ വിജയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പലപ്പോഴും ഗോസിപ്പുകളിലേക്ക് താരത്തെ എത്തിച്ചിരുന്നു. എന്നാലിപ്പോള്‍ ഇന്‍സ്റ്റാഗ്രാം പേജിലൂടെ വിജയ് പങ്കുവെച്ച ചില കുറിപ്പുകളാണ് ആരാധകരെയും അത്ഭുതപ്പെടുത്തുന്നത്. മാര്‍ച്ച് മാസത്തില്‍ ഒത്തിരി കാര്യങ്ങള്‍ തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ടെന്ന് പറഞ്ഞാണ് താരം എത്തിയിരിക്കുന്നത്.മാര്‍ച്ച് മാസത്തിലാണ് ഒരുപാട് സംഭവങ്ങള്‍ ഉണ്ടായത്. വിശ്വാസം..’ എന്നാണ് വിജയ് യേശുദാസ് പങ്കുവെച്ച പോസ്റ്റിലൂടെ പറയുന്നത്. ഇതുകൊണ്ട് താരം ഉദ്ദേശിച്ചത് എന്താണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ഇങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഭാര്യയുമായി അകന്നത് അടക്കമുള്ള സംഭവങ്ങളായിരിക്കും അദ്ദേഹം പറയാന്‍ ഉദ്ദേശിച്ചതെന്ന് തരത്തില്‍ കമന്റുകള്‍ വന്ന് തുടങ്ങി. എന്നാല്‍ ഇതിന് പിന്നാലെ വേറെ നിരവധി എഴുത്തുകളായിട്ടാണ് താരം എത്തിയിരിക്കുന്നത്. പ്രതികരിക്കാതെ ഇരിക്കുന്നതാണ് പലയിടത്തും നല്ലതെന്നാണ് ഗുഡ്‌മോണിങ് സന്ദേശം പറഞ്ഞ് എത്തിയ പോസ്റ്റില്‍ ഗായകന്‍ സൂചിപ്പിച്ചിരിക്കുന്നത്. ‘ആളുകളോടോ ചില സാഹചര്യങ്ങളിലോ എന്താണെങ്കിലും ദേഷ്യപ്പെടരുത്. നമ്മുടെ പ്രതികരണമില്ലാതെ ഇതിന് രണ്ടിനും ശക്തിയുണ്ടാവില്ല. ഈ വാക്കുകള്‍ മനസിലാക്കിയാല്‍ നമ്മുടെ ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ സാധിക്കുമെന്നും’ വിജയ് പറയുന്നു.

‘എങ്ങനെ ക്ഷമ പറയണം, എങ്ങനെ സംസാരിക്കണം, സത്യസന്ധരായിരിക്കണം, മറ്റൊരാളെ കുറ്റപ്പെടുത്താതെ ഉത്തരവാദിത്തം മനസിലാക്കുകയൊക്കെ ചെയ്തില്ലെങ്കില്‍ നമ്മള്‍ തീരെ വളര്‍ന്നിട്ടില്ലെന്ന് മനസിലാക്കുകയാണ് വേണ്ടത്.’ കഴിഞ്ഞ കാര്യങ്ങള്‍ പുറകിലേക്ക് പോയി മാറ്റം വരുത്താന്‍ നമുക്ക് സാധിക്കില്ല. എന്നാല്‍ നമ്മള്‍ എവിടെയാണോ അവിടം തൊട്ട് നമുക്ക് അവസാനം വരെ മാറ്റം വരുത്താന്‍ സാധിച്ചേക്കും…’ എന്നിങ്ങനെ വിമര്‍ശാനത്മകമായിട്ടുള്ള എഴുത്തുകളാണ് വിജയ് യേശുദാസ് പങ്കുവെച്ചിരിക്കുന്നത്. ‘മില്ലേനിയം സ്റ്റാര്‍സ്’ എന്ന സിനിമയിലൂടെയാണ് വിജയ് യേശുദാസ് ആദ്യമായി മലയാള സിനിമാ പിന്നണി ഗാനരംഗത്ത് ചുവടുവച്ചത്. വളരെ ചെറുപ്പത്തില്‍ തന്നെ ഗായകനായിട്ടുള്ള തുടക്കം കുറിക്കാന്‍ സാധിച്ചു. ആദ്യ ചിത്രത്തില്‍ അച്ഛന്‍ യേശുദാസിന്റെ ഒപ്പം പാടിയാണ് വിജയ് രംഗത്തെത്തിയത്. പിന്നീട് ഗായിക ശ്വേത മോഹനൊപ്പം പാട്ട് പാടി ശ്രദ്ധേനായി. നിരവധി ഹിറ്റ് ഗാനങ്ങള്‍ ഇതിനോടകം വിജയുടെ ശബ്ദത്തില്‍ പുറത്ത് വന്നു.

ഗാനഗന്ധര്‍വ്വന്റെ മകന്‍ എന്ന പേരില്‍ അവസരങ്ങള്‍ തേടി പോവാത്ത ആളാണ് വിജയ്. മാത്രമല്ല അച്ഛന്‍ തനിക്ക് വേണ്ടി ശുപാര്‍ശ ഒന്നും ചെയ്തിട്ടുമില്ലെന്നും ഒരു അഭിമുഖത്തില്‍ മുന്‍പ് വിജയ് പറഞ്ഞിരുന്നു. 2007 ലായിരുന്നു വിജയ് യേശുദാസ് വിവാഹിതനാവുന്നത്. ഭാര്യ ദര്‍ശനയെ ദുബായില്‍ വച്ചാണ് താരം കണ്ടുമുട്ടുന്നത്. ശേഷം അഞ്ച് വര്‍ഷത്തോളം ഇരുവരും പ്രണയിച്ചു. എന്നിട്ടാണ് വിവാഹിതരാവുന്നത്. ഈ ബന്ധത്തില്‍ രണ്ട് മക്കളും ജനിച്ചിരുന്നു. എന്നാല്‍ താനും ഭാര്യയും തമ്മില്‍ വേര്‍പിരിഞ്ഞതായിട്ടാണ് വിജയ് അടുത്തിടെ വെളിപ്പെടുത്തിയത്.

More in Malayalam

Trending

Recent

To Top