ബോളിവുഡിലെ താര ദമ്പതികളായ ദീപിക പദുക്കോണിനും രൺവീർ സിങ്ങിനും കുഞ്ഞു പിറക്കാൻ പോകുന്നു എന്ന വാർത്ത പങ്കുവെച്ച് താരങ്ങൾ. ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് പങ്കുവെച്ചാണ് താരങ്ങൾ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. സെപ്റ്റംബറിൽ കുഞ്ഞെത്തുമെന്നാണ് ഇരുവരും പോസ്റ്റ് ചെയ്തിരിക്കുന്നത്. ബോളിവുഡിലെ നിരവധി താരങ്ങളാണ് ഇരുവർക്കും ആശംസകളുമായി പോസ്റ്റിനു താഴെ എത്തിയിരിക്കുന്നത്. നേരത്തെ തന്നെ ചില ബോളിവുഡ് മാധ്യമങ്ങൾ ദീപിക ഗർഭിണിയാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു. 77-ാമത് ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്‌സ് (ബാഫ്റ്റ) ചടങ്ങിൽ പങ്കെടുക്കാനായി ദീപിക എത്തിയിരുന്നു. സബ്യസാചി മുഖർജിയുടെ കസ്റ്റം സാരിയും കസ്റ്റം ആഭരണങ്ങളുമാണ് ദീപിക ധരിച്ചിരുന്നത്. വയറു മറച്ചു പിടിച്ച ദീപിക ഗർഭിണിയാണെന്ന അഭ്യൂഹങ്ങൾ ഇതോടെയാണ് ശക്തമായത്.
നിരവധി ആരാധരുണ്ടായിരുന്ന നടിയാണ് മധുബാല. ഇന്ത്യൻ സിനിമയിലെ ഏറ്റവും അതിശയകരമായ അഭിനേത്രിയായി മധുബാലയെ പലപ്പോഴും ഓർമ്മിക്കാറുണ്ട്. ഇപ്പോഴിതാ നടിയെ കുറിച്ച് സഹോദരി...
നിരവധി ആരാധകരുള്ള ബോളിവുഡ് താരമാണ് സൽമാൻ ഖാൻ. ഇപ്പോഴിതാ സൽമാൻ ഖാന് വീണ്ടും വധഭീഷണി വന്നുവെന്നുള്ള വാർത്തയാണ് പുറത്തെത്തുന്നത്. വാട്ട്സ്ആപ്പ് സന്ദേശത്തിലൂടെയാണ്...