Connect with us

മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി

Malayalam

മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി

മംഗളകർമ്മത്തിന് മുൻപ് അശുഭലക്ഷണം.. സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെ സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി

തൃശൂര്‍ ലൂര്‍ദ് പള്ളിയില്‍ മാതാവിന് നടന്‍ സുരേഷ് ഗോപി സമര്‍പ്പിച്ച സ്വര്‍ണ്ണക്കിരീടം താഴെ വീണു പൊട്ടി. കിരീടം സമര്‍പ്പിച്ച് സുരേഷ് ഗോപിയും കുടുംബവും പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് താഴെ വീണ് മുകള്‍ഭാഗം വേര്‍പെട്ടത്. എന്നാൽ ഈ സംഭവത്തിൽ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. മകളുടെ വിവാഹത്തിന് മുന്‍പായി ലൂര്‍ദ് മാതാവിന് സ്വര്‍ണ്ണക്കിരീടം സമര്‍പ്പിക്കാമെന്ന് നേരത്തെ നേര്‍ച്ച ഉണ്ടായിരുന്നു. അതിന്റെ ഭാഗമായാണ് സ്വര്‍ണ്ണക്കിരീട സമര്‍പ്പണമെന്ന് സുരേഷ്‌ഗോപി അറിയിച്ചത്. ഏകദേശം അഞ്ച് പവനോളം തൂക്കമുള്ള സ്വർണത്തിൽ പൊതിഞ്ഞ കിരീടമാണ് സമർപ്പിച്ചത്. തിങ്കളാഴ്ച രാവിലെ കുടുംബസമേതമാണ് സുരേഷ് ഗോപി പള്ളിയിലെത്തിയത്. ജില്ലയിലെ ബി.ജെ.പി പ്രവർത്തകർ ഉൾപ്പെടെയുള്ളവരും പള്ളിയിൽ എത്തിയിരുന്നു.

കിരീടം താഴെ വീണതോടെ സുരേഷ് ഗോപിക്കെതിരെ രൂക്ഷ പരിഹാസമാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്നത്. ബി.ജെ.പി നേതാവിന്റെ കാപട്യം മാതാവ് തിരിച്ചറിഞ്ഞെന്നാണ് പലരുടെയും പ്രതികരണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനൊരുങ്ങുന്നതിന്റെ ​മുന്നോടിയായുള്ള നാടകമാണിതെന്നും മണിപ്പൂരിലെ രക്തക്കറയിൽ മാതാവിന്റെ പ്രതികരണമാണെന്നുമെല്ലാം ആക്ഷേപമുയർന്നു. സുരേഷ് ഗോപിയുടെ ജന്മനാട്ടിലോ വളർന്ന നാട്ടിലോ പുണ്യാളന്മാർക്കൊന്നും സ്വർണ കിരീടം ചേരില്ലേയെന്നും ചോദ്യങ്ങളുയർന്നു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ബുധനാഴ്ച ഗുരുവായൂരില്‍ വെച്ചാണ് സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയും ബിസിനസുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹം. ഗുരുവായൂരിൽ നടക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പങ്കെടുക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി അന്ന് രാവിലെ ഏ​ഴി​നും​ ​ഒ​മ്പ​തി​നും​ ​ഇ​ട​യി​ൽ ഗുരുവായൂരിൽ നടക്കേണ്ട വിവാഹങ്ങൾ മാറ്റിയത് വിവാദങ്ങൾക്കിടയാക്കിയിരുന്നു. ജനുവരി 16ന് കൊച്ചിയിലെത്തുന്ന മോദി അന്ന് റോഡ് ഷോ നടത്തും. തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും പ്രധാനമന്ത്രി ദർശനം നടത്തിയേക്കും.

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ആഘോഷങ്ങളൊക്കെ നേരത്തെ തന്നെ സുരേഷ് ​ഗോപിയുടെ വീട്ടിൽ തുടങ്ങി കഴിഞ്ഞു. ദിലീപും കാവ്യ മാധവനും അടക്കമുള്ള താരങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ എത്തി കഴിഞ്ഞു. ഇതുവരെ മെഹന്തി, സം​ഗീത് ചടങ്ങുകൾ നടന്ന് കഴിഞ്ഞു. ഉത്തരേന്ത്യൻ സ്റ്റൈൽ പ്രകാരം സംഗീത് ചടങ്ങുകളോടെയാണ് ഭാ​ഗ്യയുടെ വിവാഹ ചടങ്ങുകൾക്ക് തുടക്കമായത്. തിരുവനന്തപുരത്തെ ട്രിവാൻഡ്രം ക്ലബിൽ നടന്ന പരിപാടിയിലെ ചിത്രങ്ങൾ വൈറലായിരുന്നു. എന്നാൽ വിവാഹ ചടങ്ങ് അമ്പലത്തിൽ വെച്ച് ലളിതമായി മാത്രമെ നടത്തൂവെങ്കിലും മറ്റ് പരിപാടികൾക്ക് തിളക്കം കൂടുതലാണ്. വിദേശപഠനം കഴിഞ്ഞ് നാട്ടിലെത്തിയ സമയത്താണ് ഭാ​ഗ്യയുടെ വിവാഹം. വിവാഹശേഷം ജനുവരി 20ന് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ പ്രൗഢഗംഭീര വിവാഹപാർട്ടി സുരേഷ് ഗോപി പ്ലാൻ ചെയ്യുന്നുണ്ട്. മാവേലിക്കര സ്വദേശിയാണ് ഭാഗ്യയുടെ വരൻ ശ്രേയസ്. ബിസിനസ് പ്രൊഫഷണലാണ്. സുരേഷ് ​ഗോപിയുടെ മക്കളിൽ നാലുപേരിൽ രണ്ടുപേരും സിനിമയിൽ നായകന്മാരായി. ഇളയപുത്രൻ മാധവ് സുരേഷ് വേഷമിട്ട ചിത്രം ഇനിയും റിലീസ് ചെയ്തിട്ടില്ല. വരനെ ആവശ്യമുണ്ട് എന്ന് സിനിമയിൽ മാധവ് അതിഥി വേഷം ചെയ്തിരുന്നു. ​ഗോകുൽ സുരേഷ് ഇതിനോടകം നിരവധി സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്ത് കഴിഞ്ഞു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top