Connect with us

മുഖം ഇടിച്ച് വീർത്തു! ബിഗ്‌ബോസ് വീട്ടിൽ കൂട്ടക്കരച്ചിൽ.. റോക്കിക്കയ്ക്ക് പിന്നാലെ സിജോയും പുറത്ത്?? ഒട്ടും പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു

Uncategorized

മുഖം ഇടിച്ച് വീർത്തു! ബിഗ്‌ബോസ് വീട്ടിൽ കൂട്ടക്കരച്ചിൽ.. റോക്കിക്കയ്ക്ക് പിന്നാലെ സിജോയും പുറത്ത്?? ഒട്ടും പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു

മുഖം ഇടിച്ച് വീർത്തു! ബിഗ്‌ബോസ് വീട്ടിൽ കൂട്ടക്കരച്ചിൽ.. റോക്കിക്കയ്ക്ക് പിന്നാലെ സിജോയും പുറത്ത്?? ഒട്ടും പ്രതീക്ഷിക്കാതെ അത് സംഭവിക്കുന്നു

സംഭവ ബഹുലമായ കാര്യങ്ങൾ ആയിരുന്നു കഴിഞ്ഞ ദിവസം ബി​ഗ് ബോസ് മലയാളം സീസൺ ആറിൽ അരങ്ങേറിയത്. സഹമത്സരാർത്ഥിയായ സിജോയെ മർദ്ധിച്ചതിന്റെ പേരിൽ റോക്കിയെ ഇന്നലെ പുറത്താക്കിയിരുന്നു. ഇരുവരും തമ്മിലുള്ള വാക്കുതർക്കം കയ്യാങ്കളിയിലേക്ക് നീങ്ങിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഫിസിക്കൽ അസോൾട്ട് ബി​ഗ് ബോസ് നിയമത്തിന് എതിരായതിനാൽ ഉടൻ തന്നെ റോക്കിയെ പുറത്താക്കുക ആയിരുന്നു. അസി റോക്കിയും സിജോയും തമ്മിലുണ്ടായ വഴക്കാണ് ബിഗ് ബോസിലെ ഇപ്പോഴത്തെ സജീവ ചർച്ചാ വിഷയം. സിജോയും റോക്കിയും തമ്മിൽ വഴക്ക് നടക്കുമ്പോൾ പലരും ഇത് കാര്യമാക്കിയില്ല. ശാരീരികാക്രമത്തിലേക്ക് കടക്കുമെന്ന് മിക്കവരും കരുതിയില്ല. എന്നാൽ റോക്കി സിജോയുടെ മുഖത്തടിച്ചപ്പോൾ ഏവരും ഞെ‌ട്ടി. പിടിച്ച് മാറ്റിയെങ്കിലും അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ട് പോയിരുന്നു. അടി നടന്നതിന് പിന്നാലെ റോക്കി പുറത്താവുകയും ചെയ്യും. റോക്കി പോയതാണ് വീട്ടിൽ കൂടുതലും ചർച്ചയായത്. മുഖത്തടിയേറ്റ സിജോ സംയമനം പാലിച്ചെങ്കിലും മാനസികമായി സിജോ തളർന്നിരുന്നു. അടി കാരണം മുഖത്ത് വീക്കം വന്നു. പല്ലിന് പരിക്ക് പറ്റിയിട്ടുണ്ട്. ഭക്ഷണം കഴിക്കാൻ പോലും സിജോയ്ക്ക് ഇന്ന് കഴിഞ്ഞില്ല. വിശ്രമിക്കണമെന്ന് ഡോക്ടർ നിർദ്ദേശിച്ചതിനാൽ എല്ലാത്തിൽ നിന്നും മാറി സിജോ മാറി നിന്നു. മുഖത്ത് കനത്ത അടിയാണ് സിജോയ്ക്ക് ലഭിച്ചതെന്ന് വീ‍ഡിയോയിൽ നിന്ന് വ്യക്തമാണ്. ഇപ്പോഴിതാ സിജോയ്ക്ക് ബിഗ് ബോസിൽ തുടരാനാകുമോ എന്ന ആശങ്കയിലാണ് ബിഗ് ബോസ് പ്രേക്ഷകർ. പുതിയ പ്രൊമോയിൽ സിജോയെ കാണാത്തതാണ് ചോദ്യങ്ങൾ ഉയർത്തിയത്. മുഖത്തേറ്റ അടിയിൽ സിജോയ്ക്കുണ്ടായ പരുക്ക് ഗുരുതരമാണെങ്കിൽ ഒരുപക്ഷെ കുറച്ച് ദിവസത്തേക്ക് ഷോയിൽ നിന്നും മാറ്റി നിർത്തിയിരിക്കും. പല്ലിന് നല്ല പരുക്ക് പറ്റിയിട്ടുണ്ട്. എത്ര ദിവസത്തേക്കാണ് വിശ്രമം പറഞ്ഞതെന്ന് വ്യക്തമല്ല. അധികം ദിവസം ഷോയിൽ നിന്ന് മാറി നിൽ‌ക്കാൻ പറ്റില്ല. ഒരു ദിവസത്തിൽ കൂടുതൽ ആശുപത്രി വാസം വന്നാൽ തിരിച്ച് കയറാൻ പറ്റില്ലെന്ന് ബിഗ് ബോസിന്റെ വ്യവസ്ഥയുണ്ട്.

കഴിഞ്ഞ സീസണുകളിലുണ്ടായ പ്രശ്നങ്ങളാണ് ഇങ്ങനെയൊരു വ്യവസ്ഥയ്ക്ക് കാരണമായത്. അങ്ങനെയെങ്കിൽ സിജോയ്ക്ക് പുറത്ത് പോകേണ്ടി വരുമോ എന്ന ആശങ്കയിലാണ് പ്രേക്ഷകർ. ഇതുവരെയുള്ള എപ്പിസോഡുകളിൽ മികച്ച രീതിയിൽ മുന്നോട്ട് പോകാൻ കഴിഞ്ഞ മത്സരാർത്ഥിയാണ് സിജോ. സിജോ പുറത്ത് പോയാൽ ഷോയുടെ ഊർജം തന്നെ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. മികച്ച മത്സരാർത്ഥിയായിരുന്ന റോക്കി പുറത്ത് പോയതിന്റെ നിരാശ പ്രേക്ഷകർക്കുണ്ട്. ഇതുവരെയുണ്ടായ സംഭവ വികാസങ്ങൾ മത്സരാർത്ഥികളിൽ ചിലരെ മാനസികമായി തളർത്തിയിട്ടുണ്ട്. ഋഷിയും ശ്രീരേഖയും രാത്രി ഇക്കാര്യം തുറന്ന് സംസാരിക്കുകയും ചെയ്തിട്ടുണ്ട്. അടുത്തയാഴ്ച താൻ പുറത്ത് പോകാൻ സാധ്യതയുണ്ടെന്നും സന്തോഷത്തോടെ പുറത്ത് പോകുമെന്നും ശ്രീരേഖ പറഞ്ഞു.

ബിഗ് ബോസ് താൻ വിചാരിച്ചത് പോലെയല്ലെന്നും ശ്രീരേഖ പറഞ്ഞു. ഇക്കാര്യം ഋഷിയും സമ്മതിച്ചു. എന്റെ സുഹൃത്തുക്കൾ ഞെട്ടും. ഇങ്ങനെയാണോ മുടിയൻ എന്നവർ ചോദിക്കും. ഇതിനകത്ത് കയറാതെ ഒരു മനുഷ്യനും ഈ ഷോയെക്കുറിച്ച് കമന്റ് ഇട്ടിട്ട് കാര്യമില്ല. ഇത്തവണത്തെ സീസണിന്റെ സ്റ്റെെൽ മാറ്റിപ്പിടിച്ചത് മത്സരാർത്ഥികളെയെല്ലാം ബാധിച്ചിട്ടുണ്ടെന്നും ഋഷി വ്യക്തമാക്കി.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top