അത് എങ്ങനെയാണ് അന്ന് വന്നത് എന്ന് മനസ്സിലായില്ല; ധനുഷുമായി പ്രണയത്തിലാണോ? ഒടുവിൽ ആ വാർത്തയ്ക്ക് മറുപടിയുമായി മീന
മീനയും ധനുഷും തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളാണ് . ഇരുവരും തമ്മിൽ പ്രണയമാണെന്ന് തരത്തിലുള്ള വാര്‍ത്തകള്‍ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി മീന. ശുദ്ധ വിഡ്ഢിത്തമാണ് അന്ന് പ്രചരിച്ച വാര്‍ത്ത എന്ന് ഒരു മലയാള മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ മീന വ്യക്തമാക്കി. ഗോസിപ്പുകളെയൊക്കെ എങ്ങനെയാണ് മീന നേരിടുന്നതെന്ന് ചോദിച്ചപ്പോഴായിരുന്നു ധനുഷുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയിലും മീന പ്രതികരിച്ചത്. അത് എങ്ങനെയാണ് അന്ന് വന്നത് എന്ന് മനസ്സിലായില്ലെന്ന് നടി മീന വ്യക്തമാക്കി. അത് തീര്‍ത്തും മണ്ടത്തരമാണ്. വിഡ്ഢിത്തമാണ് അതെന്നും ചെയ്യുന്നവര്‍ ചെയ്‍തോണ്ടിരിക്കട്ടേയെന്നും പറയുന്ന മീന കുറേ ആള്‍ക്കാരുടെ പേരുകള്‍ താനുമായി ബന്ധപ്പെട്ട് പ്രചരിക്കാറുണ്ടെന്നും എന്ത് പറയാനാണ് എന്നും തനിക്ക് അവരെ സഹായിക്കാനാകില്ലെന്നും ചിരിയോടെ പ്രതികരിക്കുന്നു.
നടി മീന വീണ്ടും മലയാള സിനിമയിലേക്ക് ആനന്ദപുരം ഡയറീസിലൂടെ എത്തുകയാണ്. സംവിധാനം ജയ ജോസ് രാജാണ്. ചിത്രത്തില്‍ മീന ഏറെ നാളുകള്‍ക്ക് ശേഷം കോളേജിലേക്ക് പഠിക്കാനെത്തുന്ന സ്‍ത്രീയായിട്ടാണ് വേഷമിടുന്നത്. കോളേജ് പശ്ചാത്തലത്തിൽ കുടുംബ ബന്ധങ്ങളുടെ കഥയുമായി എത്തുന്ന ആനന്ദപുരം ഡയറീസില്‍ തമിഴ് നടന്‍ ശ്രീകാന്ത് കേളേജ് അധ്യാപകനും മനോജ് കെ ജയന്‍ അഭിഭാഷകനുമാകുന്നു.