Connect with us

എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്… വെളിപ്പെടുത്തലുകളുമായി ലക്ഷ്മി ഗോപാലസ്വാമി

Malayalam

എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്… വെളിപ്പെടുത്തലുകളുമായി ലക്ഷ്മി ഗോപാലസ്വാമി

എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്… വെളിപ്പെടുത്തലുകളുമായി ലക്ഷ്മി ഗോപാലസ്വാമി

മലയാളികളുടെ ഇഷ്ടതാരമാണ് ലക്ഷ്മി ഗോപാലസ്വാമി. അഭിനേത്രിയെന്നത് പോലെ തന്നെ നര്‍ത്തകയായും ലക്ഷ്മി ഗോപാലസ്വാമി സ്വയം അടയാളപ്പെടുത്തിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയില്‍ അത്ര സജീവമല്ല ലക്മി ഗോപാലസ്വാമി. അതേസമയം മറ്റ് ഭാഷകളില്‍ വളരെ സജീവമാണ്. ഇപ്പോഴും അവിവാഹിതയായി തുടരുന്ന താരം കൂടിയാണ് ലക്ഷ്മി ഗോപാലസ്വമി. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയും ആരാധകരും താരത്തോട് എപ്പോഴുംവിവാഹത്തെക്കുറിച്ച് ചോദിക്കാറുണ്ട്. വ്യാജ വാര്‍ത്തകളും ലക്ഷ്മി ഗോപാലസ്വാമിയെ അലട്ടാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുള്ള വാര്‍ത്തകളെക്കുറിച്ച് സംസാരിക്കുകയാണ് ലക്ഷ്മി ഗോപാലസ്വാമി. ഞാന്‍ വിവാഹിതയാകാന്‍ പോകുന്നു എന്ന വാര്‍ത്ത വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും സോഷ്യല്‍ മീഡിയയില്‍ കാണാറുണ്ട്. മലയാളത്തിലെ ഒരു പ്രമുഖ നടനുമായി വിവാഹം ഉറപ്പിച്ചതായുള്ള തലക്കെട്ടിന് ഈയ്യടുത്ത് വലിയ പ്രചാരം ലഭിച്ചിരുന്നു. എന്റെ വിവാഹക്കാര്യത്തില്‍ എന്നെക്കാളും എന്റെ കുടുംബത്തിലുള്ളവരേക്കാളും ഉത്കണ്ഠയുള്ള ഒരു വിഭാഗം പുറത്തുണ്ട്.

അവരാണ് ഇത്തരം വാര്‍ത്തകള്‍ പടച്ചു വിടുന്നതെന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്. ഞാനതൊന്നും ശ്രദ്ധിക്കാറില്ല. എനിക്ക് മലയാളം എഴുതാനും വായിക്കാനും അറിയില്ല. അതുകൊണ്ടു തന്നെ സോഷ്യല്‍ മീഡിയിയലെ ഇത്തരം വാര്‍ത്തകള്‍ പലപ്പോഴും സുഹൃത്തുക്കള്‍ പറഞ്ഞാണ് അറിയുക. തെറ്റായ വാര്‍ത്തകള്‍ക്കെതിരെ പ്രതികരണമെന്ന് ചിലരെല്ലാം ഉപദേശിക്കും. പക്ഷെ അത്തരം കാര്യങ്ങള്‍ക്ക് പുറകേ പോകാന്‍ തത്ക്കാലം സമയമില്ലെന്നാണ് ലക്ഷ്മി പറയുന്നത്. നിലവിലെ ജീവിതത്തില്‍ താന്‍ സന്തോഷവതിയാണ്. ഇങ്ങനെ തന്നെ തുടരാനാണ് ഇഷ്ടമെന്നും താരം പറയുന്നു. സോഷ്യല്‍ മീഡിയ ഉപയോഗത്തില്‍ ബഹുഭൂരിപക്ഷത്തിനും ദിശാബോധമില്ല എന്ന് തോന്നിയിട്ടുണ്ടെന്നും താരം പറയുന്നു. നമുക്ക് വ്യക്തമായി അറിയാത്തതോ സംശയമുള്ളതോ ആയ കാര്യങ്ങള്‍ മറ്റൊരാളിലേക്ക് പങ്കുവെക്കില്ല എന്ന എടുക്കാന്‍ കഴിയണമെന്നാണ് താരം പറയുന്നത്. പുതിയ തലമുറയുടെ ജീവിതം വളരെയധികം മാറിയിരിക്കുന്നു. ഇന്ന് ചങ്ങാതിക്കൂട്ടങ്ങളിലല്ല, സോഷ്യല്‍ മീഡിയകളിലാണ് കൂടുതല്‍ സമയം ചെലവിടുന്നത്. പുതുതലമുറ വളരുന്നതിലും അവരുടെ സ്വഭാവം രൂപവത്കരിക്കുന്നതിലുമെല്ലാം സോഷ്യല്‍ മീഡിയയ്ക്ക് വലിയ പങ്കുണ്ട്. അതിന് ഒരുപാട് ഗുണങ്ങളും ദോഷങ്ങളുമുണ്ട്. അവ വേര്‍തിരിച്ചെടുക്കാനുള്ള വിവേകം പകര്‍ന്നു കൊടുക്കണം. പാഠ്യപദ്ധതിയില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നതിനായുള്ള അറിവുകള്‍ ഉള്‍പ്പെടുത്തണം എന്നാണ് ലക്ഷ്മി ഗോപാലസ്വാമി പറയുന്നത്.

More in Malayalam

Trending

Recent

To Top