Uncategorized
ആരതിയുടെ നിയന്ത്രണത്തിലായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ആക്സസ് തിരികെ ലഭിച്ചു…
ആരതിയുടെ നിയന്ത്രണത്തിലായിരുന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ആക്സസ് തിരികെ ലഭിച്ചു…
നടൻ ജയംരവിയുടെ വിവാഹമോചന വാർത്ത പുറത്തുവന്നിട്ട് അധികമായില്ല. ഭാര്യ ആരതിയുമായുള്ള 15 വര്‍ഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിച്ചുവെന്നും വളരെയധികം വേദനയോടെ എടുത്ത തീരുമാനമാണ് ഇതെന്നുമാണ് എക്‌സില്‍ പങ്കുവെച്ച കുറിപ്പിലൂടെ ജയം രവി വ്യക്തമാക്കിയത്. ജയം രവിക്ക് ആരതിയോട് കടുത്ത ദേഷ്യമുണ്ടെന്ന് പൊതുവേദികളിലെ നടന്റെ സംസാരങ്ങളിൽ നിന്ന് വ്യക്തമാണ്. നടന് നേരെ നടി ഖുശ്ബുവുൾപ്പെടെ പരോക്ഷ വിമർശനം ഉന്നയിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ വരുമ്പോഴും നടൻ ഇത് കാര്യമാക്കാതെ മുന്നോട്ട് നീങ്ങുന്നു. ഇപ്പോഴിതാ വേർപിരിയൽ നടപടികൾ മുന്നോട്ട് പോകവെ മറ്റൊരു വിവരം പുറത്ത് വരികയാണ്.
ജയം രവിക്ക് തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിന്റെ ആക്സസ് തിരികെ ലഭിച്ചു. നേരത്തെ അക്കൗണ്ട് ആരതിയുടെ നിയന്ത്രണത്തിലായിരുന്നു. സിനിമകളുടെ പ്രൊമോഷന് വേണ്ടി അക്കൗണ്ട് തിരികെ വേണെമന്ന് ആവശ്യപ്പെട്ടെങ്കിലും ലഭിച്ചില്ല. ഇതോടെ മെറ്റയിൽ വിവരം അറിയിച്ച് അക്കൗണ്ട് റിക്കവർ ചെയ്യുകയായിരുന്നു. ജയം രവിയുമായി സംസാരിക്കാനുള്ള അവസരം പോലും തനിക്ക് ലഭിക്കുന്നില്ലെന്നും പിരിയാനുള്ള തീരുമാനം തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണെന്നും നേരത്തെ ആരതി രവി പറഞ്ഞിരുന്നു. എന്നാൽ ജയം രവി ഈ വാദത്തെ എതിർക്കുന്നു. രണ്ട് ലീഗൽ നോട്ടീസുകൾ ആരതിക്ക് അയച്ചിട്ടുണ്ട്.
പക്ഷെ അവൾ പ്രതികരിച്ചില്ല. പിരിഞ്ഞതിന് കാരണം എന്തെന്ന് പരസ്യമായി പറയുന്നില്ലെന്നും ജയം രവി വ്യക്തമാക്കി. ഒരു ഘട്ടത്തിൽ തനിക്ക് വീർപ്പ് മുട്ടലുണ്ടായി, കുറച്ച് മാസങ്ങൾക്ക് മുമ്പ് ഞാൻ വീട് വിട്ട് പോയതാണ്. ഒരു കാർ മാത്രമാണ് താൻ കൊണ്ട് പോയതെന്നും ജയം രവി വ്യക്തമാക്കി. 2009 ലാണ് ജയം രവിയും ആരതിയും വിവാഹിതരായത്. 15 വർഷം നീണ്ട വിവാഹ ജീവിതമാണ് നടൻ അവസാനിപ്പിക്കുന്നത്. രണ്ട് മക്കളും ഇവർക്കുണ്ട്. 14 വയസുകാരനാണ് മൂത്ത മകൻ ആരവ്. ഇളയ മകൻ അയാന് എട്ട് വയസും.
