Connect with us

പ്രകടനം അതിമനോഹരമായി! ഈ ഒരു കോമ്പോ ആരും പ്രതീക്ഷിച്ചിരുന്നില്ല.. അൻസിബ-അഭിഷേക് വീഡിയോ വൈറൽ

Malayalam

പ്രകടനം അതിമനോഹരമായി! ഈ ഒരു കോമ്പോ ആരും പ്രതീക്ഷിച്ചിരുന്നില്ല.. അൻസിബ-അഭിഷേക് വീഡിയോ വൈറൽ

പ്രകടനം അതിമനോഹരമായി! ഈ ഒരു കോമ്പോ ആരും പ്രതീക്ഷിച്ചിരുന്നില്ല.. അൻസിബ-അഭിഷേക് വീഡിയോ വൈറൽ

ബിഗ് ബോസ് മലയാളം സീസൺ 6 ൽ വൈൽഡ് കാർഡായി എത്തിയ മത്സരാർത്ഥിയായിരുന്നു അഭിഷേക് ശ്രീകുമാർ. ഷോയിൽ നാലാം സ്ഥാനമായിരുന്നു അഭിഷേകിന് ലഭിച്ചത്. പുറത്ത് നല്ല പിന്തുണ ഉണ്ടായിരുന്ന മത്സരാർത്ഥി കൂടിയായിരുന്നു അഭിഷേക്. ചെറുപ്പത്തിലെ അമ്മയെ നഷ്ടപ്പെട്ടയാളാണ് അഭിഷേക്. തന്റെ അമ്മയുടെ വേർപാടിനെ കുറിച്ച് ഷോയിൽ വെച്ച് അഭിഷേക് സംസാരിച്ചിരുന്നു. ഇതിന് ശേഷം നിരവധി അമ്മമാർ അഭിഷേകിനോട് സ്നേഹം പങ്കുവെച്ച് എത്തിയിരുന്നു. ഫിസിക്കൽ ടാസ്കുകളിൽ അഭിഷേക് മികച്ച പ്രകടനമായിരുന്നു കാഴ്ച്ച വെച്ചത്. ഷോ അവസാനിച്ചതോടെ സോഷ്യൽ മീഡിയയിൽ സജീവമാണ് അഭിഷേക്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളും അഭിഷേക് ആരാധകർക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ അഭിഷേക് പുറത്ത് വിട്ടൊരു വീഡിയോ ആണ് വൈറലാകുന്നത്.

നടിയും അഭിഷേകിനൊപ്പം സീസൺ 6 ലെ മത്സരാർത്ഥിയുമായിരുന്ന അൻസിബയ്ക്കൊപ്പമുളളതാണ് വീഡിയോ. ‘നോട് റീയൽ, ബട്ട് റീൽ’ എന്ന കാപ്ഷനോടെയാണ് വീഡിയോ പങ്കിട്ടിരിക്കുന്നത്. ബീച്ചിൽ ഒരുപാട്ടിനൊപ്പം അതിമനോഹരമായി നൃത്തം ചെയ്യുന്ന അഭിഷേകും അൻസിബയുമാണ് വീഡിയോയിൽ ഉള്ളത്. എന്നാൽ ബിഗ്‌ബോസ് വീട്ടിൽ വെച്ച് അൻസിബ ഏറ്റവും കൂടുതൽ അടുപ്പമുണ്ടായിരുന്നത് മുടിയനെന്ന് അറിയപ്പെടുന്ന ഋഷി ആയിരുന്നു. ആ ഒരു കോംബോ തന്നെയായിരുന്നു ആളുകൾ പ്രതീക്ഷിച്ചത്. എന്നിരുന്നാലും പ്രീയപ്പെട്ട താരങ്ങളുടെ വീഡിയോ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത്. താരങ്ങളുടെ പ്രകടനം അതിമനോഹരമായിട്ടുണ്ടെന്നാണ് പലരും കമന്റ് ചെയ്തിരിക്കുന്നത്.

എന്തായാലും ഇരുവരുടേയും കോമ്പോ വളരെ രസകരമായിട്ടുണ്ട്. ബിഗ്‌ബോസ് ഷോയിൽ നിന്നും ഇറങ്ങിയ ശേഷം സോഷ്യൽമീഡിയയിൽ അത്ര സജീവമല്ലാത്തോരു താരമാണ് അൻസിബ. മലയാള സിനിമയുടെ താരസംഘടനയായ അമ്മയുടെ നിര്‍വാഹക സമിതിയിലേക്ക് അനന്യ, അന്‍സിബ ഹസന്‍, ജോയ് മാത്യു, കലാഭവന്‍ ഷാജോണ്‍, രമേഷ് പിഷാരടി, സരയു മോഹന്‍, സുരാജ് വെഞ്ഞാറമൂട്, സുരേഷ് കൃഷ്ണ, ടിനി ടോം, ടൊവിനോ തോമസ്, വിനു മോഹന്‍ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. മലയാളിയായ ആരോട് ചോദിച്ചാലും ‘ദൃശ്യത്തിലെ മോഹന്‍ലാലിന്‍റെ മകള്‍’ എന്ന വിലാസത്തില്‍ അറിയപ്പെടുന്ന നടിയാണ് അന്‍സിബ. 2013ൽ ഗോപു ബാലാജി സംവിധാനം നിർവഹിച്ച പരംഗ്ജ്യോതി എന്ന തമിഴ് ചിത്രത്തിൽ അഭിനയിച്ചുകൊണ്ടാണ് അന്‍സിബ ചലച്ചിത്ര ലോകത്ത് എത്തുന്നത്. പിന്നീട് അന്‍സിബയെ മലയാളിക്ക് സുപരിചിതയാക്കിയത് ദൃശ്യം എന്ന ജിത്തു ജോസഫ് ചിത്രത്തിലെ റോളാണ്. ദൃശ്യം 2വിലും ഈ റോള്‍ അന്‍സിബ തുടര്‍ന്നു.

കോഴിക്കോട് ജില്ലയിൽ 1992 ജൂൺ 18ന് ജനിച്ചത്. സ്കൂൾ വിദ്യാഭ്യാസത്തിനു ശേഷം സിവിൽ എഞ്ചിനിയറിംഗിൽ ബിരുദം നേടിയിട്ടുണ്ട് അന്‍സിബ. ടെലിവിഷന്‍ അവതാരികയായി വന്ന് പിന്നീട് സിനിമയില്‍ എത്തിയ വ്യക്തിയാണ് അന്‍സിബ. ദൃശ്യത്തിന്‍റെ വലിയ വിജയത്തിന് ശേഷം സിനിമ രംഗത്ത് കയറ്റിറക്കങ്ങള്‍ ഏറെ കണ്ട താരമാണ് അന്‍സിബ. ന്നീട് നിരവധി തമിഴ്, മലയാളം ചിത്രങ്ങളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ അന്‍സിബ പിന്നീട് ചെയ്തു. ഫ്ലേവേര്‍സ് ചാനലിലെ കോമഡി സൂപ്പര്‍ നൈറ്റ് എന്ന പരിപാടിയുടെ അവതാരികകൂടിയായിരുന്നു കുറച്ചുകാലം അന്‍സിബ.

More in Malayalam

Trending