Songs
സ്റ്റാർ സിംഗറിൽ വെച്ച് വിഷമിച്ച ഒരുപാട് സമയങ്ങളുണ്ടായിരുന്നു; ഇത്തവണയെങ്കിലും എലിമിനേറ്റ് ആകണമെ എന്ന് പ്രാർത്ഥിച്ചിരുന്നു ; അഞ്ജു ജോസഫ്!
സ്റ്റാർ സിംഗറിൽ വെച്ച് വിഷമിച്ച ഒരുപാട് സമയങ്ങളുണ്ടായിരുന്നു; ഇത്തവണയെങ്കിലും എലിമിനേറ്റ് ആകണമെ എന്ന് പ്രാർത്ഥിച്ചിരുന്നു ; അഞ്ജു ജോസഫ്!
ഐഡിയ സ്റ്റാര്‍ സിംഗറിലൂടെ ടെലിവിഷൻ സ്‌ക്രീനിൽ എത്തി ഇന്ന് മലയാളികളുടെ ഇഷ്ട ഗായികയായി മാറിയിരിക്കുകയാണ് അഞ്ജു ജോസഫ് . വ്യത്യസ്തമായ ആലാപന ശൈലിയാണ് അഞ്ജുവിനെ വ്യത്യസ്തയാക്കി നിർത്തുന്നത്.
സ്വഭാവത്തിലെ കുട്ടിത്തം അഞ്ജുവിന്റെ പാട്ടിലും നിറഞ്ഞുനിൽക്കുന്നുണ്ട്. അഞ്ജുവിനെക്കുറിച്ച് പറയുമ്പോള്‍ ചിലരുടെയെങ്കിലും മനസിലേക്ക് ഓടി വരുന്നത് നിരവധി കവർ സോങ്ങുകളാണ്.
റിയാലിറ്റി ഷോയില്‍ നിന്നും പിന്നണി ഗായികയായുള്ള അഞ്ജുവിന്റെ വളര്‍ച്ച പ്രേക്ഷകരും നേരിട്ട് കണ്ടതാണ്. ഗായികയുടെ വ്യക്തി ജീവിതത്തിലെ കാര്യങ്ങളും ആരാധകർക്ക് ഇടയിൽ ചർച്ചയാകാറുണ്ട്. യുട്യൂബ് ചാനലിലൂടെയായും അഞ്ജു വിശേഷങ്ങള്‍ പങ്കുവക്കുന്നതാണ് അതിൻ്റെ പ്രധാന കാരണം. ഗായികയുടെ വിശേഷങ്ങളെല്ലാം ക്ഷണനേരം കൊണ്ട് ശ്രദ്ധിക്കപ്പെടാറുമുണ്ട്.
യുട്യൂബ് ചാനലിലൂടെയായി പങ്കിടുന്ന അഞ്ജുവിന്റെ കവര്‍ സോങ് വീഡിയോകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിക്കാറുള്ളത്. പൊന്നോലത്തുമ്പീ, മിന്നിത്തെന്നും, കൈതപ്പൂവിന്‍, രാവിന്‍ നിലാക്കായല്‍ തുടങ്ങിയ ഗാനങ്ങളുടെ അഞ്ജു സ്പെഷ്യൽ കവർ വേർഷൻ വൈറലായിരുന്നു. ഒറിജിനൽ സോങിനെക്കാൾ പലരും ആവർത്തിച്ചു കേൾക്കുന്നത് അഞ്ജുവിന്റെ വേർഷൻ ആകും.
മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്തിരുന്ന സൂപ്പര്‍ 4 ജൂനിയേര്‍സില്‍ കുട്ടിപ്പാട്ടുകാര്‍ക്കൊപ്പമായി അഞ്ജുവും സജീവമായിരുന്നു. സിതാര കൃഷ്ണകുമാര്‍, ജ്യോത്സ്‌ന, റിമി ടോമി, വിധു പ്രതാപ് ഇവര്‍ക്കൊപ്പമായാണ് അഞ്ജുവും എത്തിയത്. സോഷ്യൽമീഡിയയിലും സജീവമായ അഞ്ജു ഗായകൻ എം.ജി ശ്രീകുമാർ അവതാരകനായ അമൃത ടിവിയിലെ പാടാം നേടാമിലും അതിഥിയായി എത്തിയിരുന്നു.
പാട്ടുവിശേഷങ്ങളെല്ലാം പങ്കുവെച്ച അഞ്ജുവിന്റെ വീഡിയോ വൈറലാണ്. ‘നേരത്തെ ഭയങ്കര സൈലന്റ് ആയിരുന്നു. എന്റെ നാട്ടിൽ കൊച്ചുപിള്ളേരുടെ ഗാനമേള ട്രൂപ്പുണ്ടായിരുന്നു. ഞാൻ സ്റ്റാർ സിങറിൽ പങ്കെടുക്കാൻ പോവുകയാണെന്ന് പറഞ്ഞപ്പോൾ അവരെല്ലാം എന്നെ കളിയാക്കി.’
ഷോക്കടിപ്പിച്ചാൽ പോലും അഞ്ജുവിന്റെ ശരീരത്തിൽ ചലമുണ്ടാകിലെന്നാണ് ഞാൻ സൈലന്റായി നിന്ന് പാട്ട് പാടുന്നതിന് അവർ കളിയാക്കി പറഞ്ഞിരുന്നത്. സ്റ്റാർ സിങറിൽ വന്ന ശേഷം എം.ജി സാർ അടക്കമുള്ളവർ ഇൻസ്പിരേഷൻ ആയതോടെ ആ രീതി എന്നിൽ നിന്നും പതിയെ മാറി.
‘നിവർത്തിയില്ലാതെ ഞാൻ അനങ്ങിത്തുടങ്ങിയതാണെന്നും വേണമെങ്കിൽ പറയാം. ഇരുപതോളം സിനിമകളിൽ ഇതുവരെ പാടിയിട്ടുണ്ട്. ലൂക്കയിലേയും അലമാരയിലേയും പാട്ടുകളാണ് ഞാൻ പാടിയതിൽ എനിക്ക് ഏറെ പ്രിയപ്പെട്ടത്. സ്റ്റാർ സിംഗറിൽ വെച്ച് വിഷമിച്ച ഒരുപാട് സമയങ്ങളുണ്ടായിരുന്നു.
ഞാനായിരിക്കും എലിമിനേഷനിൽ ഏറ്റവും കൂടുതൽ തവണ വന്ന മത്സരാർഥി. ഏതാണ്ട് ഒമ്പത് പ്രാവശ്യത്തോളം വന്നിട്ടുണ്ട്. മാത്രമല്ല അമ്മ എലിമിനേഷൻ ഡെയാകുമ്പോൾ എന്നേയും കൂട്ടി പള്ളിയിൽ പോകുമായിരുന്നു.’
‘അങ്ങനെ പള്ളിയിൽ ചെന്നപ്പോൾ ഞാൻ പ്രാർഥിച്ചിട്ടുള്ളത് ഇത്തവണയെങ്കിലും എലിമിനേറ്റ് ആകണമെ എന്നാണ്. കാരണം ഇനിയും അടുത്ത വട്ടം എലിമിനേഷനിൽ നിൽക്കാൻ വയ്യാത്തത് കൊണ്ടും പേടിയായതുകൊണ്ടുമാണ്. അന്ന് നമുക്ക് പറഞ്ഞ് തരുമ്പോൾ മനസിലാകുന്നുമില്ലായിരുന്നു.’
‘അതെന്താ അങ്ങനെ പറയുന്നെ എന്നൊക്കെയുള്ള ചിന്തയായിരുന്നു. അമ്മയ്ക്കാണ് ഞാൻ പാട്ടുകാരിയാകണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹമുണ്ടായിരുന്നത്. സ്കൂളിൽ പഠിക്കുന്ന സമയത്ത് അമ്മ പറയുമായിരുന്നു നീ പഠിച്ചില്ലേലും കുഴപ്പമില്ല പാടിയാൽ മതിയെന്ന്.’
‘അത്തരത്തിലുള്ള പാരന്റ്സിനെ കിട്ടുന്നത് വളരെ ചുരുക്കമാണ്. അതിൽ ഞാൻ അനുഗ്രഹീതയാണ്. മ്യുസിഷനായി തന്നെ മുന്നോട്ട് പോകണമെന്നാണ് എന്റെ ആഗ്രഹം. ഹിന്ദുസ്ഥാനി പഠിക്കുന്നുണ്ട്’ അഞ്ജു പറഞ്ഞു. സ്റ്റാർ മാജിക്ക് അടക്കമുള്ള ഷോകളുടെ ഡയറക്ടറായ അനൂപ് ജോണിനെയാണ് അഞ്ജു വിവാഹം ചെയ്തിരിക്കുന്നത്.
അഞ്ച് വർഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്. കുറച്ച് നാൾ മുമ്പ് അഞ്ജു ഒളിച്ചോടി, മതം മാറി എന്നുള്ള തരത്തിലെല്ലാം ഗോസിപ്പുകൾ പ്രചരിച്ചിരുന്നു. പിന്നീട് സത്യാവസ്ഥ താരം തന്നെ രംഗത്തെത്തി വെളിപ്പെടുത്തി ഗോസിപ്പുകൾക്ക് തടയിട്ടു.
about anju josaph