Connect with us

പൈസ തന്നാല്‍ അവര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ആ പ്രമുഖ ട്രെയ്‌നര്‍ എനിക്ക് മെസേജ് അയച്ചു, ഞാനത് കണ്ട് അതിശയിച്ചുപോയി; അഞ്ജു ജോസഫ്

Malayalam

പൈസ തന്നാല്‍ അവര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ആ പ്രമുഖ ട്രെയ്‌നര്‍ എനിക്ക് മെസേജ് അയച്ചു, ഞാനത് കണ്ട് അതിശയിച്ചുപോയി; അഞ്ജു ജോസഫ്

പൈസ തന്നാല്‍ അവര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യാമോ എന്ന് ചോദിച്ച് ആ പ്രമുഖ ട്രെയ്‌നര്‍ എനിക്ക് മെസേജ് അയച്ചു, ഞാനത് കണ്ട് അതിശയിച്ചുപോയി; അഞ്ജു ജോസഫ്

പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അഞ്ജു ജോസഫ്. ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അഞ്ജു ശ്രദ്ധിക്കപ്പെടുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ വര്‍ക്കൗട്ടിനെ കുറിച്ചും ഫിറ്റ്‌നസിനെ കുറിച്ചും അഞ്ജു പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്.

ഒരു പ്രമുഖ ട്രെയിനര്‍ പണം തരാം അവരോടൊപ്പം വര്‍ക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ച് തനിക്ക് മെസേജ് അയച്ചിരുന്നുവെന്നാണ് അഞ്ജു പറയുന്നത്. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

ഞാന്‍ വര്‍ക്കൗട്ട് ചെയ്യുന്നതിന് പല കാരണങ്ങള്‍ ഉണ്ട്. ഫിറ്റായിട്ടിരിക്കേണ്ടത് പ്രധാനപ്പെട്ട ഒരു കാരണമാണ്. ഞാനൊക്കെ ഒറ്റയ്ക്ക് ജീവിക്കുന്ന ആളാണ്. മുന്നോട്ട് പോയാല്‍ ആരെങ്കിലും വരുമോ ഇല്ലയോ എന്ന് നമുക്ക് അറിയില്ല. ഒരു ഓള്‍ഡ് ഏജ് ഹോമില്‍ പോയി കിടന്നാലും കുറച്ച് ഹെല്‍ത്തിയായിരിക്കണമെന്നുണ്ട്. അതാണ് ജിമ്മില്‍ പോകാനുള്ള പ്രധാന മോട്ടിവേഷനെന്നും അഞ്ജു പറയുന്നു.

വര്‍ക്കൗട്ട് ചെയ്യിക്കുന്ന ചില ചേട്ടന്‍മാരുണ്ട്. അത് ആരാണെന്ന് മനസിലായിക്കാണും. ഞാനും എന്റെ ട്രെയിനറും തമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാറുണ്ട്. അതുകണ്ട് വര്‍ക്കൗട്ട് ചെയ്യിപ്പിക്കുന്ന ഒരു ട്രെയിനര്‍ എനിക്ക് മെസേജ് ചെയ്തു. പണം തരാം അവരോടൊപ്പം വര്‍ക്കൗട്ട് ചെയ്യാമോയെന്ന് ചോദിച്ചാണ് മെസേജ് ചെയ്തത്. ഞാനത് കണ്ട് അതിശയിച്ചുപോയി. അയാള്‍ ആര്‍ട്ടിസ്റ്റുകളെ ഇങ്ങോട്ട് അപ്രോച്ച് ചെയ്യുന്നതാണെന്ന് തോന്നുന്നുവെന്നും അഞ്ജു പറയുന്നു.

പിന്നൊ ഇത് ആരാണെന്ന് അറിയാനുള്ള ചോദ്യങ്ങളുമായാണ് സോഷ്യല്‍ മീഡിയ രംഗത്തെത്തിയത്. അടുത്തിടെയായി സെലിബ്രിറ്റികളെ വര്‍ക്കൗട്ട് ചെയ്യിക്കുന്ന ഒരു ജിം ട്രെയ്‌നറുടെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. നിരവധി നടിമാര്‍ക്കൊപ്പം ഇയാള്‍ വീഡിയോ പങ്കുവെച്ചിട്ടുണ്ട്. ഇയാളെയാണ് പേരെടുത്ത് പറയാതെ അഞ്ജു ജോസഫ് പറഞ്ഞതെന്നാണ് ചിലര്‍ കമന്റായി രേഖപ്പെടുത്തുന്നത്.

അതേസമയം, മുപ്പത് വയസിനുശേഷമാണ് താന്‍ ജീവിക്കാന്‍ പഠിച്ചതെന്നും അഞ്ജു പറഞ്ഞിരുന്നു. ഒരു വലിയ ട്രോമയുണ്ടായതിനുശേഷമാണ് അത് മനസിലാക്കാന്‍ സാധിച്ചത്. പക്ഷെ ഇപ്പോഴാണ് ഞാന്‍ ശരിയായി ജിവിച്ചുതുടങ്ങിയത്. ഓരോ ദിവസവും പ്രശ്‌നങ്ങള്‍ ഉണ്ടാകും. അത് അംഗീകരിച്ച് മുന്നോട്ട് പോയാല്‍ മതി.’ എന്നാണ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അഞ്ജു ജോസഫ് പറഞ്ഞത്.

നേരത്തെ തന്റെ വിവാഹമോചനത്തെ കുറിച്ചും മാനസികാരോഗ്യത്തെ കുറിച്ചും അഞ്ജു ജോസഫ് തുറന്നു പറഞ്ഞിരുന്നു. എല്ലാ റിലേഷന്‍ഷിപ്പും അവസാനിക്കുമ്പോള്‍ വേദനയുണ്ടാകും.

അത് പാര്‍ട്ണറോ മാതാപിതാക്കളോ ആരുമായിട്ടുള്ളതാണെങ്കിലും അങ്ങനെയാണ്. എത്ര ഇല്ലെന്ന് പറഞ്ഞാലും വേദനയുണ്ടാകും. അതില്‍ നിന്ന് പുറത്ത് കടക്കാന്‍ ബുദ്ധിമുട്ടാണെന്നും അഞ്ജു ജോസഫ് വ്യക്തമാക്കി.

ഗുഡ് ഗേള്‍ സിന്‍ഡ്രം ഉള്ളത് കൊണ്ട് ഡിവോഴ്‌സ് എന്ന തീരുമാനത്തിലേക്ക് എത്താന്‍ സമയമെടുത്തു. ഞാന്‍ തന്നെ കണ്ടുപിടിച്ച ബന്ധമായിരുന്നു. അതിനാല്‍ ഈ റിലേഷന്‍ഷിപ്പ് എങ്ങനെയെങ്കിലും വര്‍ക്ക് ചെയ്യണമെന്ന പ്രഷര്‍ താന്‍ സ്വയമെടുത്തെന്നും അഞ്ജു ജോസഫ് തുറന്ന് പറഞ്ഞു. പറ്റിയ ആളെ ലഭിച്ചാല്‍ രണ്ടാമത് വിവാഹിതയാകുമെന്നും അഞ്ജു അന്ന് പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top