serial news
ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തത് ; നാല് വിവാഹം കഴിച്ച വിനോദ് കോവൂർ വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പ്രിയതമയ്‌ക്കൊപ്പം ഗുരുവായൂരില്‍!
ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തത് ; നാല് വിവാഹം കഴിച്ച വിനോദ് കോവൂർ വെഡ്ഡിങ് ആനിവേഴ്‌സറി ദിനത്തില്‍ പ്രിയതമയ്‌ക്കൊപ്പം ഗുരുവായൂരില്‍!
മലയാളികൾക്ക് മുന്നിൽ പ്രത്യേക മുഖവുരയുടെ ആവശ്യം ഇല്ലാതെ പരിചയപ്പെടുത്താൻ സാധിക്കുന്ന നടനാണ് വിനോദ് കോവൂര്‍. സിനിമയിലും ഹാസ്യ പരമ്പരകളിലൂടെയും പ്രേക്ഷകര്‍ക്ക് വളരെ സുപരിചിതനാണ് വിനോദ്. നാടകത്തിലൂടെ തുടങ്ങിയ അദ്ദേഹത്തിന്റെ അഭിനയജീവിതം മിമിക്രിയും ഹാസ്യ പരമ്പരകളും സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി ഇന്ന് സമ്പൂർണ്ണമാണ്.
എം80 മൂസ, മറിമായം എന്നീ രണ്ടു പരമ്പരകളിൽ പകരക്കാരനില്ലാതെ തിളങ്ങിയ നടൻ. സമൂഹമാധ്യമങ്ങളിലും വിനോദ് കോവൂർ സജീവമാണ്. ഇപ്പോഴിതാ വിവാഹ വാര്‍ഷികവും ഭാര്യയുടെ പിറന്നാളും ഒന്നിച്ച് ആഘോഷിക്കുന്ന സന്തോഷത്തിലാണ് വിനോദും കുടുംബവും.
“വീണ്ടും ഒരു വിവാഹ വാര്‍ഷിക ദിനം. ദേവൂന്റെ ജനിച്ചീസം. ആയില്യം നാളും. ഗുരുവായൂരപ്പന്റെ സന്നിധിയില്‍… എന്നായിരുന്നു വിനോദ് പങ്കുവച്ച പോസ്റ്റ്.
നിരവധി പേരായിരുന്നു ചിത്രത്തിന് താഴെയായി ആശംസ അറിയിച്ചെത്തിയത്. ഞങ്ങള്‍ക്ക് ആശംസകള്‍ അറിയിച്ച എല്ലാവര്‍ക്കും നന്ദി, സ്‌നേഹമെന്നും അദ്ദേഹം മറുപടിയായി കുറിച്ചിരുന്നു. വിവാഹത്തെക്കുറിച്ചുള്ള വിനോദ് കോവൂരിന്റെ തുറന്നുപറച്ചില്‍ നേരത്തെ വൈറലായിരുന്നു.
പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്യാനുള്ള അവസരമാണ് എനിക്ക് ലഭിച്ചത്. ഗിന്നസ് റെക്കോര്‍ഡ് നേടാനുള്ള കാര്യമാണ് ഞങ്ങള്‍ ചെയ്തതെന്നുമായിരുന്നു വിനോദ് കോവൂര്‍ പറഞ്ഞത്.
ഗുരുവായൂരില്‍ വെച്ച് വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹിച്ചത്. എന്നാല്‍ കല്യാണത്തിന്റെ സമയമായപ്പോള്‍ വിവാഹം വധൂഗൃഹത്തില്‍ എന്നായിരുന്നു തീരുമാനം.
18ാമത്തെ വിവാഹ വാര്‍ഷികത്തിന് മൂകാംബികയില്‍ പോയപ്പോള്‍ ഒരു ജോത്സ്യനെ കണ്ടിരുന്നു. എവിടെ വെച്ചായിരുന്നു നിങ്ങളുടെ വിവാഹം നടന്നതെന്ന് അദ്ദേഹം ചോദിച്ചിരുന്നു.
ഭാര്യവീട്ടില്‍ വെച്ചായിരുന്നു എന്ന് പറഞ്ഞപ്പോള്‍ വേറെ എവിടെയെങ്കിലും വെച്ച് നടത്തണമെന്ന് ആഗ്രഹിച്ചിരുന്നോയെന്ന് ചോദിച്ചിരുന്നു. അപ്പോഴാണ് ഗുരുവായൂരിലെ കാര്യം പറഞ്ഞത്. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ വെച്ച് ഒന്നുകൂടി വിവാഹിതനാവൂയെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഗുരുവായൂരിലെ കല്യാണത്തിനായി നന്നായി തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. ആദ്യത്തെ കല്യാണത്തിന് വാങ്ങിയ സാരി ഭാര്യയ്ക്ക് ഇഷ്ടമായിരുന്നില്ല. ആ പരിഭവമൊക്കെ തീര്‍ത്തു. ചെറിയ രീതിയില്‍ രണ്ടാമത്തെ കല്യാണം നടത്താമെന്നായിരുന്നു ആഗ്രഹിച്ചത്.
വീട്ടുകാരെല്ലാം ഗുരുവായൂരിലെ കല്യാണത്തിന് കൂടെയുണ്ടായിരുന്നു. പിന്നീടാണ് മൂകാംബികയിലും ചോറ്റാനിക്കരയില്‍ വെച്ചും വിവാഹം കഴിച്ചത്. അങ്ങനെ സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
വിവാഹം കഴിഞ്ഞ് വര്‍ഷങ്ങളായെങ്കിലും കുഞ്ഞുങ്ങളുണ്ടാവാത്തതിന്റെ വേദനയും അദ്ദേഹം പങ്കിട്ടിരുന്നു. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേയുള്ളൂ. കുഞ്ഞുങ്ങള്‍ക്ക് കൊടുക്കേണ്ട് സ്‌നേഹ വാത്സല്യം കൂടി ഭാര്യയ്ക്ക് കൊടുക്കുന്നുണ്ട്. കുഞ്ഞിന്റെ കാര്യത്തില്‍ ദൈവം എന്തോ ഞങ്ങളെ പരീക്ഷിക്കുകയാണ്. എന്തോ ഞങ്ങള്‍ക്കൊരു കുഞ്ഞിനെ തന്നില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
about vinod kovoor
