Connect with us

വിനീതിനെ ഞെട്ടിച്ച് പുത്തൻ സർപ്രൈസുമായി അജു; കയ്യടിച്ച് ആരാധകർ!!

Actor

വിനീതിനെ ഞെട്ടിച്ച് പുത്തൻ സർപ്രൈസുമായി അജു; കയ്യടിച്ച് ആരാധകർ!!

വിനീതിനെ ഞെട്ടിച്ച് പുത്തൻ സർപ്രൈസുമായി അജു; കയ്യടിച്ച് ആരാധകർ!!

മലയാളികള്‍ക്ക് പ്രിയപ്പെട്ട നടനാണ് അജുവര്‍ഗീസ്. അടുത്ത കാലത്ത് വ്യത്യസ്ത കഥാപാത്രങ്ങളിലൂടെയും പ്രകടനങ്ങളിലൂടെയും മലയാളികളെ വിസ്മയിപ്പിച്ച നടന്‍ കൂടിയാണ് അദ്ദേഹം. കേരള ക്രൈം ഫയല്‍സ്, മിന്നല്‍ മുരളി, പേരില്ലൂര്‍ പ്രീമിയര്‍ ലീഗ് തുടങ്ങി ഏറ്റവും അവസാനം പുറത്തിറങ്ങിയ വര്‍ഷങ്ങള്‍ക്ക് ശേഷം തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങള്‍ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയതാണ്. ഗുരുവായൂർ അമ്പലം എന്ന പൃഥ്വിരാജ്, ബേസിൽ ജോസഫ് ചിത്രത്തിലും ഒരു മികച്ച പ്രകടനം കാഴ്ചവെക്കാൻ അഞ്ജുവിന് സാധിച്ചു.

ഇപ്പോഴിതാ ഒരുക്കാലത്ത് ആരാധകരെ ഇളക്കി മറിച്ച ചിത്രമായിരുന്ന തട്ടത്തിൻ മറയത്ത് സിനിമയുടെ 12–ാം വാർഷികത്തിൽ ചിത്രത്തിലെ ഒരു പാട്ടു ‘പാടി’ കയ്യടി നേടിയിരിക്കുകയാണ് അജു വർഗീസ്. അനുരാഗത്തിൻ വേളയിൽ’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് അജു അഭിനയം കാഴ്ചവെച്ചിരിക്കുന്നത്.

ഒപ്പം ‘വിനീത് പാടുമോ ഇതുപോലെ’ എന്നൊരു ചോദ്യവും ഉന്നയിച്ചിട്ടുണ്ട്. സംഗീത സംവിധായകൻ ഷാൻ റഹ്മാൻ, നിവിൻ പോളി, ഇഷ തൽവാർ, വിനീത് ശ്രീനിവാസൻ എന്നിവരെ ടാഗ് ചെയ്തുകൊണ്ടാണ് അജുവിന്റെ പോസ്റ്റ്. ഒരു മണിക്കൂറിനുള്ളിൽ തന്നെ അജുവിന് മറുപടിയുമായി വിനീത് ശ്രീനിവാസൻ രംഗത്തെത്തി.’എന്നെക്കൊണ്ട് പറ്റൂല അളിയാ’ എന്നായിരുന്നു അജുവിന്റെ പോസ്റ്റിന് വിനീതിന്റെ രസികൻ മറുപടി.

എന്നാൽ, പാട്ടു പാടാൻ അജു കാണിക്കുന്ന ആത്മവിശ്വാസത്തിന് അങ്കിത് മേനോനാണ് കാരണമെന്നാണ് ഒരു ആരാധകന്റെ കമന്റ്. തിയറ്ററിൽ വലിയ വിജയം നേടിയ ഗുരുവായൂരമ്പലനടയിൽ സിനിമയ്ക്കു വേണ്ടി അജു ആലപിച്ച ഗാനം വമ്പൻ ഹിറ്റായിരുന്നു. ചിത്രത്തിന്റെ സംവിധായകൻ വിപിൻ ദാസും അജുവിന്റെ തട്ടത്തിൻ മറയത്ത് വിഡിയോയ്ക്ക് കമന്റുമായി എത്തി.

ഏതെങ്കിലും മ്യൂസിക് റിയാലിറ്റി ഷോയിൽ ട്രൈ ചെയ്തുകൂടെ എന്നായിരുന്നു വിപിൻ ദാസിന്റെ കമന്റ്. പാട്ടു വിഡിയോയ്ക്ക് തുടർച്ചയായി വീണ്ടും മറ്റൊരു വിഡിയോയുമായി അജു ആരാധകർക്കു മുൻപിൽ പ്രത്യക്ഷപ്പെട്ടു. ‘ആർക്കും ഒരു സംശയം ഇല്ലല്ലോ അല്ലേ’ എന്ന ചോദ്യവുമായാണ് അജു എത്തിയത്. ഇത്തവണ പ്രേക്ഷകരാണ് കമന്റുകളിൽ സ്കോർ ചെയ്തത്.

ശരിക്കും ഒറിജിനൽ പോലെയുണ്ടെന്നായിരുന്നു അജുവിന്റെ ലിപ് സിങ്ക് പാട്ടിന് ഒരു ആരാധകന്റെ കമന്റ്. ‘കണ്ണടച്ചു കേട്ടാൽ ശരിക്കും വിനീതിന്റെ ശബ്ദം’ പോലെയുണ്ടെന്ന് മറ്റൊരു ആരാധകൻ പ്രതികരിച്ചു. സിനിമയുടെ ഷൂട്ടിനിടയിൽ വിനീത് ശ്രീനിവാസൻ സെറ്റിൽ പാട്ടു പാടുന്ന വിഡിയോ പങ്കുവച്ചാണ് ആരാധകർ തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിന്റെ വാർഷികം ആഘോഷമാക്കിയത്.

More in Actor

Trending