Connect with us

പ്രശ്നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയല്ല, അതുകൊണ്ടുതന്നെയാണ് തെറാപ്പിസ്റ്റുകളെ ഇപ്പോഴും കൺസൾട്ട് ചെയ്യുന്നത് ; അഞ്ജു ജോസഫ്

Movies

പ്രശ്നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയല്ല, അതുകൊണ്ടുതന്നെയാണ് തെറാപ്പിസ്റ്റുകളെ ഇപ്പോഴും കൺസൾട്ട് ചെയ്യുന്നത് ; അഞ്ജു ജോസഫ്

പ്രശ്നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയല്ല, അതുകൊണ്ടുതന്നെയാണ് തെറാപ്പിസ്റ്റുകളെ ഇപ്പോഴും കൺസൾട്ട് ചെയ്യുന്നത് ; അഞ്ജു ജോസഫ്

റിയാലിറ്റി ഷോയിലുടെ ശ്രദ്ധേയയായ മലയാളികളുടെ പ്രിയപ്പെട്ട യുവ ഗായികയാണ് അഞ്ജു ജോസഫ്.അടുത്തിടെയായി ചില സിനിമകളിലും അഞ്ജു അഭിനയിച്ചിരുന്നു. സ്റ്റാർ മാജിക്ക് അടക്കമുള്ള പരിപാടികളിലൂടെ ശ്രദ്ധേയനായ ഷോ ഡയറക്ടർ അനൂപ് ജോണിനെയാണ് താരം വിവാഹം ചെയ്തത്. എന്നാൽ ഇരുവരും കഴിഞ്ഞ കുറച്ച് വർഷങ്ങളായി അകന്ന് ജീവിക്കുകയാണ്. ഇപ്പോഴിതാ വിവാഹ മോചനത്തെ കുറിച്ച് താരം തുറന്ന് പറഞ്ഞിരുന്നു

ജീവിതത്തിലുണ്ടായ പ്രശ്നങ്ങളെ നമ്മൾ കൈകാര്യം ചെയ്യുന്ന രീതി പോലെയാണ് കാര്യങ്ങളെന്ന് ഗായിക അഞ്ജു ജോസഫ്. തെറാപ്പിയാണ് തന്നെ കൂടുതൽ സഹായിച്ചത്. ഇപ്പോഴും തെറാപ്പിസ്റ്റിന്റെ സഹായം തേടുന്നുണ്ട്. മാസത്തിൽ ഒരിക്കൽ ഉറപ്പായും പോകാറുണ്ടെന്നും അഞ്ജു പറയുന്നു. സൈക്യാട്രിസ്റ്റിനെയും സൈക്കോളജിസ്റ്റിനെയും കാണാറുണ്ടെന്നും ആത്മവിശ്വാസത്തോടെ പറയുകയാണ് അഞ്ജു.

പ്രശ്നങ്ങളിൽ നിന്നും പുറത്തുവരിക എന്നത് അത്രയും ഈസിയല്ല, അതുകൊണ്ടുതന്നെയാണ് തെറാപ്പിസ്റ്റുകളെ ഇപ്പോഴും കൺസൾട്ട് ചെയ്യുന്നത്. ബ്രെക്കപ്പ് ആയാലും ഡിവോഴ്സ് ആയാലും ഏതു ബന്ധം ആണെങ്കിലും ഇല്ലാതെ ആകുമ്പോൾ വേദനാജനകമാണ്. അതിൽ നിന്നും കയറി വരാൻ അത്ര എളുപ്പമല്ല. എനിക്ക് മാത്രമല്ല ഓപ്പോസിറ്റ് സൈഡിൽ നിൽക്കുന്ന ആൾക്കും, ഈ പ്രശ്നം ഫേസ് ചെയ്യുന്ന എല്ലാവർക്കും പാടാണ്. ഞാൻ അതിൽ നിന്നും മുക്തയാകാൻ ഈ മാർഗ്ഗമാണ് സ്വീകരിച്ചത്.

നല്ല ഒരുകൂട്ടം സുഹൃത്തുക്കൾ ഉണ്ട്. എന്ത് ചെയ്താലും കട്ടക്ക് കൂടെയുള്ള ആളുകൾ ഉണ്ട് എന്നതിൽ ഞാൻ വളരെ ഭാഗ്യവതിയാണ്. തെറ്റും ശരിയും എനിക്ക് അവർ ചൂണ്ടിക്കാണിച്ചുതരാറുണ്ട്. തെറ്റായ സ്ഥലത്തേക്ക് പോകാൻ ആരും എന്നെ പുഷ് ചെയ്യാറില്ല. നമ്മൾ തെറ്റായ ഒരു തീരുമാനം എടുക്കുന്നു എന്ന് കണ്ടാൽ അവർ അത് തിരുത്തിത്തരും. ദൈവത്തിന്റെ ശക്തിയും, ഷോയും, പാട്ടും ഒക്കെയാണ് പ്രതിസന്ധിഘട്ടങ്ങൾ അതിജീവിക്കാൻ തുണച്ചതെന്നും അഞ്ജു പറഞ്ഞു.

എന്റെ ജീവിത അനുഭവങ്ങളാണ്, എന്റെ ബെറ്റർ വേർഷൻ എനിക്ക് നൽകിയത്. എനിക്ക് എങ്ങനെവേണമെങ്കിലും എന്റെ ജീവിതം ജീവിച്ചുതീർക്കാമായിരുന്നു, പക്ഷേ അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് തിരിച്ചുവരാനായി. ഇപ്പോൾ ആളുകളോട് ഇത് തുറന്നുപറയാൻ കാരണം എന്റെ അവസ്ഥയിലൂടെ കടന്നുവരുന്ന ആളുകൾക്ക് ഒരു പ്രചോദനം നൽകാൻ വേണ്ടിയാണ്- അഞ്ജു പുതിയ വീഡിയോയിൽ പറയുന്നു.

More in Movies

Trending

Recent

To Top