Connect with us

90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ സംവിധാനം ചെയ്യാൻ ബേസിൽ ജോസഫ്; നിർമ്മാതാക്കളുടെ തീരുമാനത്തിലെ സത്യമിതോ?

News

90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ സംവിധാനം ചെയ്യാൻ ബേസിൽ ജോസഫ്; നിർമ്മാതാക്കളുടെ തീരുമാനത്തിലെ സത്യമിതോ?

90കളുടെ നൊസ്റ്റാൾജിയ; ശക്തിമാൻ ബിഗ് സ്ക്രീനിലെത്തുമ്പോൾ സംവിധാനം ചെയ്യാൻ ബേസിൽ ജോസഫ്; നിർമ്മാതാക്കളുടെ തീരുമാനത്തിലെ സത്യമിതോ?

തൊണ്ണൂറുകളിലെ ഇന്ത്യൻ ഹിറ്റ് ടെലിവിഷൻ പരമ്പരയാണ് ‘ശക്തിമാൻ. 90’s കിഡുകളുടെ ഹൃദയം കവർന്ന ആദ്യത്തെ ഇന്ത്യൻ സൂപ്പർ ഹീറോ. അതും ദൂരദർശൻ ചാനലിൽ സംപ്രേക്ഷണം ചെയ്ത ശക്തിമാൻ ഇന്ത്യയുടെ ദേസി സൂപ്പർ ഹീറോയായിട്ടാണ് അറിയപ്പെടുന്നത്.

2022 ഫെബ്രുവരി 10-ന് സോണി പിക്‌ചേഴ്‌സ് ഇന്ത്യ, ശക്തിമാൻ ബിഗ് സ്‌ക്രീൻ ഫോർമാറ്റിൽ കൊണ്ടുവരുമെന്ന ഒരു പ്രഖ്യാപനം നടത്തിയിരുന്നു. ഇന്ത്യൻ സാഹചര്യങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഒരു സൂപ്പർ ഹീറോ സിനിമയാകും ഇതെന്ന് വീഡിയോ അവതരിപ്പിച്ചു കൊണ്ട് അധികൃതർ വെളിപ്പെടുത്തിയിരുന്നു.

മാർവെൽ സീരീസുകൾക്കെല്ലാം വൻ വിപണിയുള്ള ഇന്ത്യൻ മാർക്കറ്റിൽ, ഒരു ഇന്ത്യൻ സൂപ്പർ ഹീറോയെ അവതരിപ്പിച്ചു വിജയിക്കാൻ സാധിച്ചാൽ അത് കമ്പനിക്ക് വലിയ നേട്ടമാണ് നേടികൊടുക്കുക. അതേസമയം, ഇത്തരം വാർത്തകളുടെയും പ്രഖ്യാപനങ്ങളുടെയും യാഥാർഥ്യം ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

https://youtu.be/O40G2nYu_8U

നായകനാകാൻ പരിഗണിക്കുന്നവരിൽ പ്രഥമ സ്ഥാനം ബോളിവുഡ് താരം രൺവീർ കപൂറിനാണ് എന്നാണു വാർത്തകൾ എങ്കിലും ഇക്കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ജീവിതത്തിൽ ഒരിക്കൽ മാത്രം കിട്ടാവുന്ന റോൾ ആയതിനാൽ തന്നെ സ്ക്രിപ്റ്റ് കേട്ടതിന് ശേഷം തീരുമാനിക്കാം എന്നാണു രൺവീറിന്റെ പക്ഷം.

ഇന്ത്യയുടെ ആദ്യത്തെ സൂപ്പർ ഹീറോ ബിഗ് സ്‌ക്രീനിൽ എത്തിക്കാൻ ആര് സംവിധാനം ചെയ്യണം എന്ന വിഷയത്തിലാണ് നിർമ്മാതാക്കൾ ആശയക്കുഴപ്പത്തിലായത് എന്നും കഴിഞ്ഞദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ആദിപുരുഷ് സംവിധായകൻ ഓമിനെ സോണി നിർദ്ദേശിച്ചു എങ്കിലും, ശക്തിമാൻ പരമ്പരയുടെ നിർമ്മാതാക്കൾ ആ തീരുമാനത്തെ എതിർത്തു. പകരം അവർ നിർദ്ദേശിച്ചത് മലയാളിയുടെ സ്വന്തം ബേസിൽ ജോസഫിനെ ആണെന്നാണ് പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്.

https://youtu.be/YVRIs5U0VMc

ശക്തിമാൻ പരമ്പരയുടെ വലിയൊരു ആരാധകനായ ബേസിൽ ജോസഫ്, പരമ്പര ബോളിവുഡ് സിനിമയാകുന്നു എന്ന് കേട്ടപ്പോൾ മുതൽ പല തവണ സിനിമയുടെ ഭാഗമാകാൻ ആഗ്രഹിച്ചു കൊണ്ട് നിർമ്മാതാക്കളെ ബന്ധപ്പെട്ടിരുന്നു എന്നും മാധ്യമങ്ങൾ പറഞ്ഞിരുന്നു.

വിഷ്വൽ- സ്റ്റോറി ടെല്ലിങ് ശൈലിയിൽ തങ്ങളുടെ അതേ വേവ് ലെങ്ത് ആണോ ബേസിലിനും ഉള്ളതെന്ന് അറിയാൻ, ബേസിലിന്റെ കൺസെപ്റ്റ് പ്രകാരമുള്ള തിരക്കഥ തയ്യാറാക്കി കൊണ്ട് വരാൻ നിർമ്മാതാക്കൾ ആവശ്യപ്പെട്ടു എന്നുള്ള റിപ്പോർട്ടുകളും മാധ്യമങ്ങളിൽ നിറഞ്ഞു.

ഹിന്ദി സിനിമയെ അടിമുടി മാറ്റാൻ സാധിക്കുന്ന ഒരു ആശയമാണ് ശക്തിമാൻ. അതിനാൽ തന്നെ സംവിധായകനെ തെരഞ്ഞെടുക്കുന്ന കാര്യത്തിൽ നിർമ്മാണക്കമ്പനി വളരെ ശ്രദ്ധാലുക്കളാണ്. മുകേഷ് ഖന്ന ഈയൊരു പേര് കൊണ്ട് ഇന്ത്യയിലെ ഓരോ വീടുകളും സ്വന്തമാക്കി മാറ്റി. ഇന്നത്ത സാഹചര്യങ്ങൾക്ക് അനുസൃതമായി കഥാപാത്രത്തെ നവീകരിക്കുക എന്നതാണ് യഥാർത്ഥ വെല്ലുവിളി- എന്നും റിപ്പോർട്ട് ഉണ്ടായിരുന്നു

നിരവധി സംവിധായകരുമായി ഈ വിഷയം സംസാരിച്ചു എങ്കിലും, കൂട്ടത്തിൽ ബേസിൽ ജോസഫ് ആണ് മികച്ചു നിൽക്കുന്നത് എന്നായിരുന്നു പിങ്ക് വില്ല റിപ്പോർട്ട് ചെയ്തത്. എന്നാൽ വാർത്തകൾ വന്നതിനു പിന്നാലെ ഇത് സത്യമല്ല എന്ന മറുപടി ബേസിൽ നൽകിയെന്നാണ് ott പ്ലേ റിപ്പോർട്ട് ചെയ്യുന്നത്. ബേസിൽ ഇപ്പോൾ മിന്നൽ മുരളി 2 ന്റെ പണിപ്പുരയിൽ ആണെന്നും റിപ്പോർട്ടുണ്ട്.

https://youtu.be/O40G2nYu_8U

about shakthiman

More in News

Trending