serial news
കുഞ്ഞിനെ വേണം എന്ന ഭർത്താവിന്റെ ആഗ്രഹം പോലും സ്വന്തം വീട്ടുകാര്‍ സമ്മതിച്ചില്ല; സരവണ മീനാക്ഷി സീരിയൽ താരം രചിതയുടെ വേദനിപ്പിക്കുന്ന വാക്കുകൾ!
കുഞ്ഞിനെ വേണം എന്ന ഭർത്താവിന്റെ ആഗ്രഹം പോലും സ്വന്തം വീട്ടുകാര്‍ സമ്മതിച്ചില്ല; സരവണ മീനാക്ഷി സീരിയൽ താരം രചിതയുടെ വേദനിപ്പിക്കുന്ന വാക്കുകൾ!
മലയാളികൾ ഉൾപ്പടെ ആരാധകരായിട്ടുള്ള തമിഴ് പരമ്പരയാണ് വിജയ് ടിവിയില്‍ സംപ്രേക്ഷണം ചെയ്യുന്ന സരവണ മീനാക്ഷി. സീരിയലിലൂടെ മലയാളികൾക്കും പ്രിയങ്കരമായ നായികയാണ് രചിത മീനാക്ഷി.
ഇപ്പോള്‍ ബിഗ്ഗ് ബോസ് തമിഴ് സീസണ്‍ 6 ലെ മത്സരാര്‍ത്ഥി കൂടിയാണ് രചിത മീനാക്ഷി. ഷോയില്‍ ഒരു ടാസ്‌കിന്റെ ഭാഗമായി സംസാരിക്കവെ തന്റെ കുടുംബത്തില്‍ നിന്നും ഉണ്ടായ മോശം അനുഭവത്തെ കുറിച്ചും ദാമ്പത്യ ജീവിതം തകരാനുണ്ടായ കാരണത്തെ കുറിച്ചും രചിത സംസാരിക്കുകയുണ്ടായി.
“ഒരു കഥൈ സൊല്ലട്ടുമ” എന്ന സെഗ്മെന്റില്‍ ആണ് രചിത തന്റെ സ്വകാര്യ ജീവിതത്തിലെ ആരും അറിയാത്ത ചില സത്യങ്ങള്‍ വെളിപ്പെടുത്തിയത്. എന്റെ കുടുംബം കാരണമാണ് ജീവിതത്തിലും കരിയറിലും എനിക്ക് പലതും നഷ്ടപ്പെട്ടത് എന്ന് നടി തുറന്ന് പറയുന്നു.
“ഞാന്‍ ബെഗലൂരുവില്‍ വളര്‍ന്ന ആളാണ്. എന്നിട്ടും ഒരു പബ്ബിലോ മറ്റോ പോയിട്ടില്ല. അത് പറഞ്ഞ് എന്റെ സുഹൃത്തുക്കള്‍ പോലും എന്നെ കളിയാക്കാറുണ്ട്. ഞാന്‍ ഒരിക്കലും എന്റെ ജീവിതം ആസ്വദിച്ചിരുന്നില്ല. കുടുംബത്തെ കുറിച്ച് മാത്രം ചിന്തിച്ച് ഞാന്‍ എന്റെ നല്ല കാലം മുഴുവന്‍ നശിപ്പിയ്ക്കുകയായിരുന്നു. എന്നാല്‍ കുടുംബത്തില്‍ നിന്നും എനിക്ക് ഒന്നും തിരിച്ച് കിട്ടിയില്ല എന്ന് മാത്രമല്ല, എന്റ ജീവിതം കൂടുതല്‍ ദുരിതം ആക്കുകയും ചെയ്തു.
എന്റെ ഭര്‍ത്താവുമായി ഞാന്‍ വേര്‍ പിരിയാന്‍ കാരണം പോലും എന്റെ കുടുംബമാണ്. അദ്ദേഹത്തിന് ഒരു കുഞ്ഞ് വേണം എന്ന ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ എന്റെ വീട്ടുകാര്‍ അതിന് സമ്മതിച്ചില്ല. അഭിനയത്തിന്റെയും കമ്മിറ്റ്‌മെന്റ്‌സുകളുടെയും കാര്യം പറഞ്ഞ് അവര്‍ എന്നെ പിന്‍തിരിപ്പിച്ചു. അത് വിവാഹ മോചനം വരെ എത്തിയ്ക്കുകയും ചെയ്തു എന്നും രചിത പറഞ്ഞു.
നടന്‍ ദിനേഷ് ആണ് രചിതയുടെ ഭര്‍ത്താവ്. പിരിവോം സന്തിപ്പോം എന്ന സീരിയലില്‍ ഒന്നിച്ച് അഭിനയിച്ചതോടെയണ് ഇരുവരും പ്രണയത്തിലായത്. 2013 ല്‍ വിവാഹിതരാകുകയും ചെയ്തു. ഒന്‍പത് വര്‍ഷത്തെ ദാമ്പത്യം ഈ വര്‍ഷം ആണ് അവസാനിച്ചത്. എന്നിട്ടും രചിത ബിഗ്ഗ് ബോസിലേക്ക് വരുന്നു എന്ന പോസ്റ്റിന് താഴെ ആശംസകള്‍ അറിയിച്ച് ദിനേശ് എത്തിയിരുന്നു. ഇരുവരും ഇപ്പോഴും നല്ല സൗഹൃദം തുടരുന്നു.
about rachitha meenakshi
