സിനിമ ലോകത്തെ ഏറെ വേദനിപ്പിച്ച വർത്തയ്യായിരുന്നു എ ആര്‍ റഹ്‌മാന്റെ കുടുംബത്തിൽ നിന്നും കുറച്ചു നാളുകൾക്ക് മുൻപ് വന്നത്. സംഗീത സംവിധായകന്‍ എ ആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും വിവാഹബന്ധം വേര്‍പ്പെടുത്തുകയാണെന്ന് വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്.
ഇപ്പോഴിതാ ഒരു ഇടവേളയ്ക്ക് ശേഷം എ ആര്‍ റഹ്‌മാന്‍ പറഞ്ഞ വാക്കുകൾ ആരാധകരിൽ വേദനയുളവാക്കുകയാണ്. സ്‌നേഹിച്ചതൊന്നും ഇന്നെന്റെ കൂടെയില്ല എന്ന് എ ആര്‍ റഹ്‌മാന്‍ പറയുന്നു. താരത്തിന്റെ വാക്കുകൾ ഇങ്ങനെ…
ജീവിതത്തിലെ നഷ്ടങ്ങളാണ് തന്നെ ഇത്ര പരുക്കനാക്കിയത് എന്ന് എ ആര്‍ റഹ്‌മാന്‍ പറയുന്നു. ചെറിയ പ്രായത്തില്‍ തന്നെ തനിക്ക് തന്റെ അച്ഛനെ നഷ്ടപ്പെട്ടതെന്നും പിന്നാലെ മുത്തശ്ശിയും നഷ്ടമായെന്നും താരം പറഞ്ഞു. പിന്നാലെ താനൊരു മയിലിനെ വളര്‍ത്തിയിരുന്നെന്നും അതും ചത്തെന്നും നായിക്കുട്ടിയെ വളര്‍ത്തി, അതിനെയും നഷ്ടമായെന്നും റഹ്മാൻ വികാരഭരിതനായി പറഞ്ഞു.
അതേസമയം ഒന്നും നിരന്തരമല്ല എന്ന് എല്ലാം പോയതിന് ശേഷം തനിക്ക് തോന്നി തുടങ്ങിയെന്നും താരം വെളിപ്പെടുത്തി. എന്ത് ഉദ്ദേശത്തോടെയാണോ നമ്മള്‍ മുന്നോട്ട് പോകുന്നത്, അത് മ്യൂസിക് ആണെങ്കിലും പ്രണയമാണെങ്കിലും അത് അവസാനം വരെ എങ്ങനെ കൂടെ നിര്‍ത്താം എന്നാണ് ചിന്തിയ്ക്കുന്നതെന്നും തുടര്‍ച്ചയായ നഷ്ടങ്ങളാണ് തന്റെ ജീവിതത്തെ കൂടുതല്‍ ഗൗരവത്തിലാക്കിയതെന്നും പറഞ്ഞ റഹ്മാൻ നമ്മള്‍ എന്ത് ഇഷ്ടപ്പെട്ടാലും അത് നമ്മളെ വിട്ടു പോകും, ഒന്നും നിരന്തരമല്ലെന്നും കൂട്ടിച്ചേർത്തു.
നടനും മോട്ടിവേഷണൽ സ്പീക്കറും അഡ്വക്കേറ്റുമായ ഡോ. ക്രിസ് വേണുഗോപാലും, നടിയും നർത്തകിയുമായ ദിവ്യ ശ്രീധറും കുറച്ച് നാളുകൾക്ക് മുമ്പായിരുന്നു വിവാഹിതരായത്. ഗുരുവായൂർ...
മലയാളികൾക്ക് ഇഷ്ടമുള്ള കുടുംബമാണ് കീർത്തി സുരേഷിന്റേത്. കഴിഞ്ഞ ദിവസം മലയാള സിനിമാ ലോകം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് യോഗത്തിൽ കീർത്തി സുരേഷിന്റെ പിതാവും...