ഞാൻ ഒരിക്കൽ വിവാഹം ചെയ്തതാണ്, ഇനി വിവാഹം കഴിപ്പക്കരുത്; വൈറലായി നവ്യയുടെ മറുപടി!!
By
മലയാള സിനിമയിൽ ഒരുകാലത്ത് നിറഞ്ഞ് നിന്ന നടിയാണ് നവ്യ നായർ. സ്വാഭാവിക അഭിനയം കൊണ്ട് ശ്രദ്ധ നേടിയ നവ്യയ്ക്ക് നിരവധി അവസരങ്ങൾ ലഭിച്ചു. ഇഷ്ടം ആയിരുന്നു നടിയുടെ ആദ്യ സിനിമ. ചിത്രത്തിൽ നടൻ ദിലീപായിരുന്നു നായകൻ.
നന്ദനം എന്ന സിനിമയ്ക്ക് ശേഷമാണ് നവ്യയെ പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ചത്. പ്രേക്ഷകർക്ക് ഇന്നും അതിലെ കഥാപാത്രമായ ബാലാമണിയാണ് നവ്യ. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ താരം ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പങ്കുവെച്ച് എത്താറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും.
അതേസമയം കഴിഞ്ഞ ദിവസമായിരുന്നു ഗായിക അഞ്ചു ജോസഫിന്റെ വിവാഹം നടന്നത്. എന്റെ പുതു പ്രതീക്ഷയും സ്വപ്നങ്ങൾക്കും തുടക്കം ആകുന്നു എന്ന കുറിപ്പോടെയാണ് അഞ്ചു സന്തോഷം പങ്കുവെച്ചത്. അഞ്ജുവിന്റെ വിവാഹ റിസപ്‌ഷനിൽ പങ്കെടുക്കാൻ നവ്യ നായരും ഐശ്വര്യ ലക്ഷ്മിയും അടക്കമുള്ള താരങ്ങൾ എത്തിയിരുന്നു.
എന്നാൽ അഞ്ജുവിന്റെ വിവാഹശേഷം പുറത്തിറങ്ങിയ നവ്യയോട് യൂ ട്യൂബ് ചാനലുകൾ വിവാഹം എങ്ങനെ ഉണ്ടായിരുന്നു എന്നൊരു ചോദ്യം ചോദിച്ചു. വിവാഹമോ ഞാൻ ഒരിക്കൽ വിവാഹം ചെയ്തതാണ് ഇനി വിവാഹം കഴിപ്പക്കരുത് എന്ന മറുപടിയാണ് നവ്യ നൽകിയത്.
അതോടെ നവ്യയെ അനുകൂലിച്ചും പ്രതികൂലിച്ചും ആളുകൾ രംഗത്തെത്തി. ജാടയിൽ ഉള്ള സംസാരം എന്ന് ചിലർ പറയുമ്പോൾ എങ്ങനെ മറുപടി പറയണം എന്നുള്ളത് അത് അവരുടെ തീരുമാനം അല്ലെ എന്നാണ് ആരാധകരുടെ കമന്റുകൾ.
നവ്യയുടെ വീഡിയോസ് ഒക്കെയും സമൂഹ മാധ്യമങ്ങളിൽ ഇടയ്ക്കിടെ നിറയാറുണ്ട്. യൂ ട്യൂബർ കൂടി ആയതുകൊണ്ട് താരത്തിന്റെ മിക്ക വിശേഷങ്ങളും പങ്കിട്ടെത്തും. എന്നാൽ സ്വകാര്യത മുൻ നിർത്തിയാണ് പലപ്പോഴും നവ്യ സംസാരിക്കാറ്.
അതേസമയം ഇതിനിടെ നവ്യയുടെ വ്യക്തി ജീവിതവും ചർച്ചയായി. നവ്യക്കൊപ്പം ഭർത്താവ് സന്തോഷ് മേനോനെ കാണാത്തത് ആരാധകർ ശ്രദ്ധിച്ചു. സോഷ്യൽ മീഡിയ പോസ്റ്റുകളിലോ ഇവന്റുകളിലോ നവ്യക്കൊപ്പം ഭർത്താവ് ഇല്ല.
തന്റെ ദാമ്പത്യ ജീവിതത്തിൽ അത്രയേറെ സന്തോഷവതി അല്ല നമ്മുടെ നവ്യ നായർ. വിവാഹം ചെയ്തത് ഒരു ബിസിനസുകാരനായതിനാൽ പ്രതീക്ഷിച്ച ദാമ്പത്യജീവിതം അല്ല നവ്യ നായർക്ക് കിട്ടിയത് നവ്യ നായർ പലവട്ടം തൻറെ ദുരവസ്ഥ വെളിപ്പെടുത്തിയിട്ടുണ്ട്.
നവ്യയുടെ പല ആഘോഷങ്ങൾക്കും ഭർത്താവ് ഉണ്ടാകാറില്ല. എന്തിനു മകനായ സായിയുടെ പിറന്നാളിനും അദ്ദേഹം പങ്കുടുത്തില്ല. നവ്യയും നവ്യയുടെ സഹോദരനും അച്ഛനും അമ്മയും മാത്രമാണ് പങ്കെടുത്തത്.
മാത്രമല്ല നവ്യ പുതിയ കാര് എടുത്തപ്പോൾ നവ്യ പുതിയ വീട് വാങ്ങിയപ്പോൾ പോലും പാലുകാച്ചലിന് പോലും ഭർത്താവ് വന്നില്ല. പല ആഘോഷ പരിപാടികളിലും എന്തിനു ഓണക്ഷങ്ങൾക്ക് പോലും നവ്യയുടെ കുടുംബം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇതോടെ ആരാധകർ ഇരുവരും വേർപിരിഞ്ഞോ എന്ന വാർത്തയുമായി എത്തി.
ഇടവേള അവസാനിപ്പിച്ചുകൊണ്ട് അഭിനയത്തിൽ എന്ന പോലെ നൃത്തത്തിലും സജീവമാണ് നവ്യ. മാതംങ്കി എന്ന പേരിൽ നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ട്. നവ്യയുടെ നൃത്ത വിദ്യാലയത്തിൽ സെലിബ്രിറ്റികൾ മുതൽ വിദ്യാർത്ഥികളും ആണ്. അതേസമയം പുതിയ സിനിമയുടെ റിലീസിന് കാത്തിരിക്കുകയാണ് നവ്യ നായർ.
സൗബിൻ ഷാഹിർ നായകനായി എത്തുന്ന നവ്യയുടെ പുത്തൻ ചിത്രം ആണ് പാതിരാത്രി. .മമ്മൂട്ടി ചിത്രം ‘പുഴു’വിന് ശേഷം രതീന.പി.ടി സംവിധാനം ചെയ്യുന്ന പാതിരാത്രി സിനിമയുടെ ചിത്രീകരണം എറണാകുളത്ത് വച്ചായിരുന്നു. രണ്ട് പോലീസുകാരുടെ ജീവിതം പറയുന്നു. ഭ്രമയുഗത്തിനു ശേഷം ഷഹനാദ് ജലാൽ ക്യാമറ ചലിപ്പിക്കുന്ന ചിത്രമെന്ന പ്രത്യേകതയും പാത്രീരാത്രിക്കുണ്ട്