Songs
ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ടെസ്റ്റുകൾ നടത്തിയപ്പോഴും ഒന്നും അറിഞ്ഞിരുന്നില്ല; പിന്നീടാണ് കുഞ്ഞിന് രണ്ട് വിരലുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്; “ഹന്നയുടെ വാപ്പ”, സലീം കോടത്തൂർ പറയുന്നു!
ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ടെസ്റ്റുകൾ നടത്തിയപ്പോഴും ഒന്നും അറിഞ്ഞിരുന്നില്ല; പിന്നീടാണ് കുഞ്ഞിന് രണ്ട് വിരലുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്; “ഹന്നയുടെ വാപ്പ”, സലീം കോടത്തൂർ പറയുന്നു!
സലീം കോടത്തൂരും അദ്ദേഹത്തിൻ്റെ പാട്ടുകളും മലയാളികളുടെ, പ്രത്യേകിച്ച് 90 കിഡ്‌സിന് ഇന്നും നിത്യജീവിതത്തിന്റെ ഭാഗമാണ്. ഇന്ന് സലീം കോടത്തൂരിനോപ്പം മകള്‍ ഹന്നയും മലയാളികൾക്ക് പ്രിയപ്പെട്ടവളാണ്.
മകളെക്കുറിച്ച് പറഞ്ഞുള്ള സലീമിന്റെ പോസ്റ്റുകളെല്ലാം പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. മകളുടെ പാട്ടുകളും അദ്ദേഹമാണ് സമൂഹമാധ്യങ്ങളിൽ എത്തിക്കുന്നത്. ദൈവം അനുഗ്രഹിച്ചു കൊടുത്ത കഴിവാണ്, സലീമിന് കിട്ടിയ ഭാഗ്യമാണ് എന്നെല്ലാം ആരാധകർ നിരന്തരം പറയുകയും അവരുടെ പ്രാർത്ഥനകളിൽ ഹന്നയെയും ഉൾപ്പെടുത്തുകയും എല്ലാം ചെയ്യുന്ന ആരാധകർ സലീം കോടത്തൂരിനുണ്ട്.
ഈ ലോകത്തിന്റെ സൗന്ദര്യം താന്‍ കണ്ടത് മകളിലൂടെയാണെന്ന് സലീം നേരത്തെ വ്യക്തമാക്കിയിരുന്നു. ഹന്നയുടെ വാപ്പയെന്ന നിലയിലാണ് ആളുകള്‍ ഇപ്പോള്‍ തന്നെ വിശേഷിപ്പിക്കുന്നതെന്നും അതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.ഇപ്പോഴിതാ, പുതിയ അഭിമുഖത്തിലും സലീം കോടത്തൂർ മകളെ കുറിച്ചു തന്നെയാണ് വാചാലനായിരിക്കുന്നത്.
“ഈ കുട്ടി ജനിക്കാന്‍ സാധ്യതയില്ലെന്നും, ജീവനോടെ കിട്ടില്ലെന്നുമൊക്കെയായിരുന്നു ആദ്യം കേട്ടത്. കുറവുകള്‍ ഉള്ളവള്‍ എന്ന് മകളെക്കുറിച്ച് പറയുന്നത് കേള്‍ക്കാനിഷ്ടമില്ലായിരുന്നു സലീമിന്. പാട്ടിലൂടെയായി തന്റെ കുറവുകളെ പോസിറ്റീവാക്കി മാറ്റുകയായിരുന്നു ഹന്ന.
മൂന്നാമത്തെ കുഞ്ഞായാണ് ഹന്ന ജനിച്ചതെന്ന് സലീം പറയുന്നു. ഭാര്യ മൂന്നാമതും ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ എല്ലാവരും നല്ല സന്തോഷത്തിലായിരുന്നു. ആരോഗ്യത്തോടെയുള്ള കുഞ്ഞിനെ തരണേയെന്ന് മാത്രമായിരുന്നു എല്ലാവരും അന്ന് പ്രാര്‍ത്ഥിച്ചത്.
തുടക്കം മുതലേ പരിശോധനകളും മരുന്നുകളുമൊന്നും മുടക്കിയിരുന്നില്ല. കുഞ്ഞിന് ഭാരക്കുറവുണ്ടെന്ന് ഏഴാം മാസമായപ്പോഴാണ് ഡോക്ടര്‍ പറഞ്ഞത്. നന്നായി ഭക്ഷണം കഴിക്കാനായിരുന്നു ഡോക്ടര്‍ നിര്‍ദേശിച്ചത്. ഗര്‍ഭിണികള്‍ക്ക് നടത്തുന്ന ഇഎസ്ആര്‍ ടെസ്റ്റ് നടത്തിയപ്പോഴും കാര്യമായ പ്രശ്‌നങ്ങളൊന്നുമില്ലായിരുന്നു. പിന്നീടാണ് കുഞ്ഞിന് രണ്ട് വിരലുകളില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്.
ജനിച്ച സമയം മുതല്‍ കുഞ്ഞ് വെന്റിലേറ്ററിനുള്ളിലായിരുന്നു. ഒരു സാധാരണ കുഞ്ഞിനുണ്ടാവേണ്ട ശാരീരിക വളര്‍ച്ചയൊന്നുമുണ്ടായിരുന്നില്ല. വെന്റിലേറ്ററിലുള്ള ആ കിടപ്പ് കണ്ടപ്പോള്‍ കരഞ്ഞുപോയിരുന്നു.
പിന്നീടൊരിക്കലും ജീവിതത്തില്‍ താന്‍ മകളെ ഓര്‍ത്ത് കരഞ്ഞിട്ടില്ലെന്നും സലീം പറയുന്നു. പിന്നീടങ്ങോട്ട് പരിശോധനകളുടേയും മരുന്നുകളുടേയും ദിവസങ്ങളായിരുന്നു. കുഞ്ഞിന്റെ ഹൃദയം വലതുഭാഗത്താണെന്നും ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാമെന്നുമൊക്കെ ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നു.
ഏത് രൂപത്തിലായാലും അവളെ രാജകുമാരിയെപ്പോലെ വളര്‍ത്തുമെന്നുറപ്പിച്ചിരുന്നു. സംസാരവും ബുദ്ധിശക്തിയുമായി ഹന്നയും അത്ഭുതപ്പെടുത്തുകയായിരുന്നു. രൂപത്തില്‍ മാത്രമേ ചെറുതായുള്ളൂ, മറ്റെല്ലാ കാര്യത്തിലും താന്‍ പെര്‍ഫെക്ടാണെന്ന് ഹന്ന തന്നെ തെളിയിക്കുകയായിരുന്നു.
ആദ്യമൊക്കെ പുറത്ത് പോയിരുന്ന സമയത്ത് വേദനിപ്പിക്കുന്ന കമന്റുകളൊക്കെ കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. അസൂയെ കൊണ്ടാണ് അവരങ്ങനെ പറയുന്നതെന്ന് പറഞ്ഞാണ് അവളുടെ സങ്കടം മാറ്റുന്നത്. താന്‍ ആഗ്രഹിച്ചത് പോലെ തന്നെ മകളെ കുറവുകളുള്ള കുട്ടിയായി ആരും കാണുന്നില്ലെന്നുള്ളതാണ് ഇപ്പോഴത്തെ ആശ്വാസമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
about saleem kodathoor