Connect with us

സന്ദേശം അബദ്ധമായിരുന്നു, തെറ്റുപറ്റിപ്പോയി, മാപ്പ് തരണം; സൽമാൻ ഖാന് വ ധ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെ വീണ്ടും സന്ദേശം

Bollywood

സന്ദേശം അബദ്ധമായിരുന്നു, തെറ്റുപറ്റിപ്പോയി, മാപ്പ് തരണം; സൽമാൻ ഖാന് വ ധ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെ വീണ്ടും സന്ദേശം

സന്ദേശം അബദ്ധമായിരുന്നു, തെറ്റുപറ്റിപ്പോയി, മാപ്പ് തരണം; സൽമാൻ ഖാന് വ ധ ഭീഷണി സന്ദേശം അയച്ചതിന് പിന്നാലെ വീണ്ടും സന്ദേശം

നടൻ സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി വന്നത് വാർത്തയായിരുന്നു. ഇപ്പോഴിതാ ഈ സംഭവത്തിൽ മാപ്പ് പറഞ്ഞ് മറ്റൊരു സന്ദേശം കൂടി എത്തിയിരിക്കുകയാണ്. മുംബൈ ട്രാഫിക്ക് പൊലീസിന് തന്നെയാണ് സന്ദേശം എത്തിയിരിക്കുന്നത്. ഭീ ഷണിപ്പെടുത്തിയുള്ള സന്ദേശം അബദ്ധമായിരുന്നുവെന്നും തെറ്റുപറ്റിപ്പോയി, മാപ്പ് തരണമെന്നുമായിരുന്നു പുതിയ സന്ദേശത്തിൽ പറയുന്നത്.

വാട്സ്ആപ്പ് വഴിയാണ് സന്ദേശം വന്നത്. ഝാർഖണ്ഡാണ് സന്ദേശത്തിൻറെ ഉറവിടമെന്നു പൊലീസ് കണ്ടെത്തി. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു ആദ്യം സന്ദേശം എത്തിയിരുന്നത്. ഇതൊന്നും നിസാരമായി കാണരുത്.

ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നും ഭീ ഷണി സന്ദേശത്തിൽ പറഞ്ഞിരുന്നു.

ബിഷ്‌ണോയിയുടെ സംഘത്തിൽപ്പെട്ടവരാണ് സിദ്ദീഖിയെ കൊലപ്പെടുത്തിയത്. പിന്നാലെ സൽമാൻറെ വീടിന് പൊലീസ് സുരക്ഷ വർധിപ്പിപ്പിച്ചിരുന്നു. നേരത്തെ, സൽമാൻ ഖാന്റ വീടിനു നേരെ വെ ടിവെയ്പ്പുണ്ടായിട്ടുണ്ട്.

ബൈക്കിലെത്തിയ രണ്ടം​ഗ സംഘമാണ് പുലർച്ചെ സൽമാൻ കുടുംബത്തോടൊപ്പം താമസിക്കുന്ന മുംബൈ ബാന്ദ്രയിലെ ഗാലക്സി അപാർട്‍മെന്റിന് നേരെ വെടിയുതിർത്തത്. പിന്നാലെ ബിഷ്ണോയ് സംഘം ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.

More in Bollywood

Trending

Recent

To Top